Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധിക്ഷേപിച്ച് വിട്ട സംവിധായകൻ മരിച്ചത് 'ആ' ആഗ്രഹം ബാക്കി വച്ച്...

19 FEBRUARY 2023 12:22 PM IST
മലയാളി വാര്‍ത്ത

നായക സങ്കൽപങ്ങളെ എല്ലാം തിരുത്തി കുറിച്ചുകൊണ്ടായിരുന്നു മോഹൻലാൽ മലയാള സിനിമയിലേയ്ക്ക് കടന്നുവന്നത്. വർഷങ്ങളായി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയുമാണ് ആ അതുല്യ കലാകാരൻ. നടന വിസ്‌മയം, കംപ്ലീറ്റ് ആക്ടർ, താരരാജാവ് എന്നിങ്ങനെ മോഹന്‍ലാലിന് ആരാധകർ ചാർത്തി കൊടുത്തിരിക്കുന്ന വിശേഷണങ്ങള്‍ ഏറെയാണ്. ഇപ്പോഴിതാ, മോഹൻലാലിന്റെ സിനിമ പ്രവേശത്തെ കുറിച്ചൊക്കെ സംസാരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.

സ്വാമി അയ്യപ്പനിൽ അയ്യപ്പനാകാൻ മോഹൻലാൽ പോയിട്ടുണ്ട് എന്നെല്ലാം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച പുതിയ വീഡിയോയിൽ അദ്ദേഹം പറയുന്നുണ്ട്. മൂന്ന് മാസം കൂടി കഴിഞ്ഞാൽ മോഹൻലാലിന് 63 വയസാകും. 18 വയസ്സുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പൻ എന്ന കഥാപാത്രമായി സൈക്കിൾ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തിൽ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് മുൻപ് അദ്ദേഹം സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ അയ്യപ്പൻ ആവാൻ പോയതാണ്. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല,'

'മെറിലാൻഡിൽ ടെസ്റ്റിന് പോയി സുബ്രമണ്യൻ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവർക്ക് ഉൾകൊള്ളാൻ പറ്റിയില്ല. അതിൽ അയ്യപ്പൻറെ അനിയൻ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. ഞാൻ നടനാവാൻ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്, പക്ഷെ ഒരു നടനാവാൻ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹൻലാൽ. അല്ലെങ്കിൽ പിന്നെ സ്വാമി അയ്യപ്പനിൽ അയ്യപ്പനാവാൻ സ്ക്രീൻ ടെസ്റ്റിന് പോകുമോ. സുരേഷ് കുമാർ എന്റെ ഫോട്ടോ എടുത്ത് നവോദയക്ക് അയച്ചു അവർ വിളിച്ചത് കൊണ്ട് ഞാൻ ചെന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. അദ്ദേഹം നടനാവാൻ തന്നെ ജനിച്ചവനാണ്.

 

കാരണം മോഹൻലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ, അല്ലെങ്കിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ ജേഷ്ഠന്റെ സുഹൃത്തായ സുധീർ കുമാറിനെ പോയി കണ്ട് എനിക്ക് ഒരു നാടകം എഴുതി തരുമോ എന്ന് ചോദിക്കുമോ. ആ പതിനൊന്ന് വയസുള്ള വിദ്വാൻ 90 വയസുള്ള കഥാപാത്രം ചെയ്ത് പത്താം ക്ലാസുകാരുടെ കുത്തകയായ ബെസ്റ്റ് ആക്ടർ അവാർഡ് നേടി.

അപ്പോൾ തന്നെ മനസ്സിലാക്കാമല്ലോ ആ പ്രായത്തിലെ ഞാൻ ഒരു നടനാകുമെന്ന് തീരുമാനിച്ചയാളാണ് മോഹൻലാൽ,' ചെറിയ പ്രായത്തിൽ മോഹൻലാൽ, സുരേഷ് കുമാർ, അശോക് കുമാർ എന്നീ സുഹൃത്തുക്കളുടെ ചർച്ച മുഴുവൻ സിനിമയെ കുറിച്ചായിരുന്നു. ലാലിൻറെ അമ്മ ഇതിന്റെ പേരിൽ വഴക്ക് പറയുമായിരുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ സംവിധായകരുടെ അടുത്തെല്ലാം മോഹൻലാലിനെയും കൊണ്ട് താൻ പോകുമായിരുന്നുവെന്ന് സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്,

'ഈ രൂപത്തിലുള്ള ആൾക്ക് എങ്ങനെ വേഷം കൊടുക്കാനാണ് എന്ന് സംവിധായകർ ചോദിച്ചതായും സുരേഷ് കുമാർ പറഞ്ഞിട്ടുണ്ട്. സുരേഷ് ഇതുപോലെ കൊണ്ട് പോയി കാണിച്ചപ്പോൾ അധിക്ഷേപിച്ചു വിട്ട ഒരു പ്രമുഖ സംവിധായകൻ പിന്നീട് മോഹൻലാലിനെ വെച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. അത് വരെ ചരിത്രമാണ്. മോഹൻലാലിനെ വെച്ച് ഒരു സിനിമ കൂടി ചെയ്യണം എന്ന ആഗ്രഹം ബാക്കി വെച്ചാണ് ആ സംവിധായകൻ മരിച്ചത്. ഇതൊക്കെ എന്ത് കൊണ്ട് മോഹൻലാൽ മറന്നു പോകുന്നു എന്ന് മനസിലാവുന്നില്ല. ഞാൻ നടനാവാൻ താല്പര്യപെട്ടിരുന്ന ആളല്ല എന്ന് അഭിമാനത്തോടെ എന്ത് കൊണ്ട് പറയുന്നു എന്ന് എനിക്ക് മനസിലാവുന്നില്ല,' ശാന്തി വിള ദിനേശ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends