Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്രീയായിട്ട് ഒരു വക്കീലും കേസുകൾ വാദിക്കില്ല: പള്‍സർ സുനിയെ പുറത്തിറക്കാന്‍ ആ അദൃശ്യകരം പിന്നാലെയുണ്ട്...

02 MARCH 2023 04:25 PM IST
മലയാളി വാര്‍ത്ത

ആറ് വർഷത്തോളമായി വിചാരണ തടവുകാരനായി തുടരുന്ന കാര്യമടക്കം ചൂണ്ടിക്കാട്ടി നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ ഒരിക്കല്‍ കൂടി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നേരത്തെ ജാമ്യ ഹർജി പരിഗണിച്ച ഹൈക്കോടതി നടിയ്ക്ക് നേരെ ഉണ്ടായത് ക്രൂരമായ അക്രമമെന്ന് പരാമർശിച്ചിരുന്നു. പൾസർ സുനിയുടെ ജാമ്യ ഹർജിയിൽ മുദ്രവച്ച കവറിൽ ഹാജരാക്കിയ നടിയുടെ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമാണ് നടിയ്ക്ക് നേരെ നടന്നത് ക്രൂരമായ അക്രമമാണെന്നും അത് മൊഴികളിൽ വ്യക്തമാണെന്നും കോടതി പറഞ്ഞത്.

പള്‍സർ സുനി ജാമ്യം നേടി പുറത്തിറങ്ങാനായി പല ശ്രമങ്ങളും നടത്തിയിരുന്നെങ്കിലും ഒന്നും വിജയം കണ്ടിരുന്നില്ല. ജാമ്യം തേടി പള്‍സർ സുനി കോടതിയിലെത്തുമ്പോഴെല്ലാം ശക്തമായ എതിർപ്പായിരുന്നു പ്രോസിക്യൂഷനും സർക്കാറും ഉയർത്തിയിരുന്നത്. ഇതിനിടെയാണ് പള്‍സർ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ചത്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് നേരത്തെ ഹർജി പരിഗണിച്ചത്.

ഹർജിയില്‍ അതിജീവിതയുടേത് ഉള്‍പ്പടെ പള്‍സർ സുനിക്കെതിരായ മൊഴികള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. അടുത്ത ദിവസം തന്നെ ഹർജിയുടെ കാര്യത്തിൽ കോടതിയുടെ വിധിയുണ്ടായേക്കും. എന്നാൽ ള്‍സർ സുനിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. മാത്രമല്ല, പള്‍സർ സുനിയെ സഹായിക്കാന്‍ അദൃശ്യമായ ചില കരങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബൈജു കൊട്ടാരക്കരയുടെ അഭിപ്രായം.

''ആറ് വർഷമായി വിചാരണ തടവുകാരനായി കഴിയുകയാണ് നടി ആക്രമിക്കപ്പെട്ടെ കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി. തന്റെ കൂടെ പ്രതികളായിരുന്ന മറ്റുള്ളവരെല്ലാം ഇതിനോടകം പുറത്തിറങ്ങി. അതിനാല്‍ തനിക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നുമാണ് ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍ എത്തിയ പള്‍സർ സുനിയുടെ വാദം. കേസില്‍ വിചാരണ ഇനിയും നീളാന്‍ സാധ്യതയുണ്ടെന്ന് വിചാരണ കോടതി സുപ്രീം കോടതിയെ അറിയിച്ച കാര്യവും സുനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ കേസില്‍ തന്നെ നേരിട്ട് വിസ്തരിക്കണമെന്ന ആവശ്യവും സുനി ഉന്നയിച്ചിട്ടുണ്ട്.

 

വീഡിയോ കോണ്‍ഫറന്‍സിങ്ങിനെതിരെ സുനി നല്‍കിയ ഹർജി കോടതി അംഗീകരിക്കുകയും ചെയ്തു. ഇതോടെ വിചാരണ ദിവസങ്ങളില്‍ സുനിക്ക് നേരിട്ട് ഹാജരാവാന്‍ സാധിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാവുന്ന വലിയ പോരായ്മയുണ്ടാക്കുന്നുവെന്നും തന്റെ കാര്യങ്ങള്‍ നേരിട്ട് പറയണമെന്നുമായിരുന്നു സുനിയുടെ ആവശ്യം. വിചാരണ തടവുകാർക്ക് ജാമ്യം ലഭിക്കാനുള്ള അവകാശമുണ്ടെങ്കിലും നിയമ വിദ്ഗധർ പറയുന്നത് നടി ആക്രമിക്കപ്പെട്ട കേസില്‍ അത്തരമൊരു സാധ്യത ഇല്ലെന്നാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ജാമ്യം എന്ന ആവശ്യവുമായി പള്‍സർ സുനി നേരത്തെ സൂപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയും ചെയ്തു. സുപ്രീംകോടതി തള്ളിയ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുമോ എന്ന് അറിയില്ല. പള്‍സറിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിർപ്പ് ഉയർത്തുകയും ചെയ്യും. സമൂഹ മനസാക്ഷിയെ ആകെ ഞെട്ടിച്ച കേസിലെ ഒന്നാം പ്രതിയാണ് ഈ പള്‍സർ സുനി.

 

ആദ്യം ഞാന്‍ പറഞ്ഞതുപോലെ കാലണ കയ്യിലെടുക്കാനില്ലാത്ത ഇല്ലാത്ത പള്‍സർ സുനി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷയുമായി കയറിയിറങ്ങുകയാണ്. ഏതോ അദൃശ്യ കരങ്ങള്‍ അദ്ദേഹത്തെ സഹായിക്കുന്നുണ്ടെന്ന് വ്യക്തം. ഫ്രീയായിട്ട് ഒരു വക്കീലും കേസുകള്‍ വാദിക്കില്ല. ഈ കേസിലെ ആദ്യ ഘട്ടത്തില്‍ ഇരുപതോളം സാക്ഷികള്‍ കൂറുമാറിയെങ്കില്‍ പള്‍സർ സുനിയെ പുറത്തിറക്കാന്‍ ഏത് അദൃശ്യകരമാണ് പ്രവർത്തിക്കുന്നത്, അവർക്ക് ഈ പ്രതിയെകൊണ്ട് ആവശ്യം ഉണ്ടാവുമെന്നാണ് നിയമവിദഗ്ദർ പറയുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends