Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഉള്ളിൽ മരണ വേദന... മക്കളെ നോക്കാന്‍ വേറെ ആരുമില്ല! അവരെയൊക്കെ വളര്‍ത്തണം... നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും- ഉല്ലാസ് പന്തളം

03 MARCH 2023 03:39 PM IST
മലയാളി വാര്‍ത്ത

മലയാളികളുെട പ്രിയപ്പെട്ട കോമഡി താരമാണ് ഉല്ലാസ് പന്തളം. നിരവധി വേദികളിലൂടെയും സ്കിറ്റുകളിലൂടെയും മലയാളിയെ ചിരിപ്പിച്ച ഉല്ലാസിന്റെ കുടുംബത്തിൽ നാളുകൾക്ക് മുമ്പാണ് ദുഃഖകരമായ സംഭവം ഉണ്ടായത്. ഉല്ലാസിന്റെ ഭാര്യ നിഷ വീടിന്റെ ടെറസിന്റെ മുകളിൽ തൂങ്ങിമരിച്ച വാർത്ത ഏറെ സങ്കടത്തോടെയാണ് ഉല്ലാസിനെ സ്നേഹിക്കുന്ന പ്രേക്ഷകർ കേട്ടത്. ഭാര്യ ആശയുടെ അപ്രതീക്ഷിതമായ മരണം ഉല്ലാസിനെ തളർത്തിയിരുന്നു. ഇപ്പോഴിതാ ഉല്ലാസ് തിരിച്ച് വരവിന്റെ പാതയിലാണ്.

ജോലിയില്ലാതെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാലാണ് താന്‍ തിരിച്ചുവരുന്നതെന്ന് ഉല്ലാസ് പറഞ്ഞു. മക്കളെ നോക്കാന്‍ വേറെ ആരുമില്ല. അതുകൊണ്ടാണ് ഇതേ ജോലിയിലേയ്ക്ക് തന്നെ തിരിച്ചുവരുന്നത്. സാഹചര്യം ഇങ്ങനെ ആയതുകൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങള്‍ ചെയ്യുന്നതെന്നും ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ട് പോകുമെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഉല്ലാസ് പറഞ്ഞത്.

നമ്മുടെ സാഹചര്യം ഇങ്ങനെയായത് കൊണ്ടാണ് വിഷമിച്ചിരിക്കുമ്പോഴും കോമഡി വേഷങ്ങള്‍ ചെയ്യുന്നത്. ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്തവര്‍ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാന്‍ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും- ഉല്ലാസ് പറഞ്ഞു. സുഹൃത്തുക്കളുടെ വലിയ പിന്തുണ നല്‍കിയിരുന്നു. പരിപാടികള്‍ ചെയ്യണം.

സജീവം ആകണമെന്നും സുഹൃത്തുക്കള്‍ ഉപദേശിക്കുമായിരുന്നു. ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ഷോ യിലേക്ക് വിളിച്ചിരുന്നു. അവരോട് വരാമെന്ന് പറഞ്ഞെങ്കിലും തലേദിവസം വിളിച്ചിട്ട് ഞാന്‍ വരുന്നില്ലെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഷോ യുടെ ഡയറക്ടര്‍ പറഞ്ഞു, ഉല്ലാസേ, അങ്ങനെ വിചാരിച്ചിരുന്നാല്‍ ശരിയാകില്ല. വെറുതെ വന്ന് ഫ്‌ളോറില്‍ ഇരിക്കുകയെങ്കിലും ചെയ്താല്‍ മതിയെന്ന് പറഞ്ഞു. അങ്ങനെ എല്ലാവരും സപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഞാന്‍ ഷോയ്ക്ക് പോയി തുടങ്ങിയതെന്ന് ഉല്ലാസ് പറയുന്നു.

ആ സംഭവത്തിന് ശേഷം ഞാന്‍ ആദ്യമായി പോയ സ്റ്റേജ് മസ്‌ക്കറ്റിലാണ്. ഒരുപാട് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നാണ് ആ ഷോ ഞാന്‍ ചെയ്തത്. എന്നാല്‍ നമ്മള്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതൊക്കെ മറന്നിട്ട് ചെയ്യണമെന്ന് ഉല്ലാസ് പറയുന്നു. ഇന്നത്തെ കാലത്ത് കലാകാരന്മാര്‍ക്ക് ഒന്നിനും ഒരു അഭിപ്രായവും പറയാന്‍ പറ്റാത്ത സാഹചര്യമുണ്ട്. അല്ലെങ്കില്‍ നമ്മള്‍ക്ക് പറയാന്‍ ഉള്ളത് നമ്മള്‍ പറയില്ല. പറഞ്ഞാല്‍ രണ്ട് രീതിയില്‍ എടുക്കും. ആര്‍ട്ടിസ്റ്റുകള്‍ ഒരു അഭിപ്രായം പറയുന്നതിനെ വളച്ചൊടിക്കപ്പെട്ടേക്കാമെന്ന് ഉല്ലാസ് പറയുന്നു.

ഡിസംബര്‍ 20ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വീടിന്റെ ടെറസില്‍ തുണി ഉണക്കാനിടുന്ന സ്ഥലത്ത് നിഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. രാത്രി ഉല്ലാസുമായി തര്‍ക്കമുണ്ടായതോടെ മക്കളെ കൂട്ടി നിഷ മുകളിലത്തെ നിലയില്‍ ഉറങ്ങാന്‍ പോയിരുന്നു. രാത്രി മുകളിലത്തെ നിലയിലെത്തിയ ഉല്ലാസ് നിഷയെ കാണാത്തതോടെ ബന്ധുക്കളെ കൂട്ടി പരിശോധന നടത്തുകയായിരുന്നു.

 

ആദ്യ പരിശോധനയില്‍ നിഷയെ കണ്ടെത്താനായില്ല. പിന്നീടാണ് ഒന്നാം നിലയില്‍ തുണികള്‍ ഉണക്കാനിടുന്ന ഭാഗത്ത് മൃതദേഹം കണ്ടെത്തുന്നത്. ഉടന്‍ തന്നെ ബന്ധുക്കള്‍ നിഷയെ കുരുക്ക് അഴിച്ച് താഴെയിറക്കി അടൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുമ്പേ നിഷ മരിച്ചിരുന്നു. ര്യയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് തളര്‍ന്നുപോയ ഉല്ലാസിനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച് ഡ്രിപ്പിട്ട അവസ്ഥ ഉള്ളുലയ്ക്കുന്നതായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (7 minutes ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (13 minutes ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (36 minutes ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (1 hour ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (1 hour ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (8 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (9 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (9 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (10 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (14 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (15 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (15 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (15 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (15 hours ago)

Malayali Vartha Recommends