നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കണ്ണടയുന്നില്ല,ചിരിക്കാൻ പറ്റുന്നില്ല..ബീനആന്റണിയുടെ ഭർത്താവിനും മാസങ്ങൾക്ക് മുൻപ് ഇതേ അസുഖം വന്നിരുന്നു .. ബെൽസ് പാൾസി എന്ന അസുഖത്തെ കുറിച്ച് കൂടുതലറിയാം

നടനും ടെലിവിഷൻ അവതാരകനുമായ മിഥുൻ രമേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കണ്ണടയുന്നില്ല,ചിരിക്കാൻ പറ്റുന്നില്ല..ബീനആന്റണിയുടെ ഭർത്താവിനും മാസങ്ങൾക്ക് മുൻപ് ഇതേ അസുഖം വന്നിരുന്നു .. ബെൽസ് പാൾസി എന്ന അസുഖത്തെ കുറിച്ച് കൂടുതലറിയാം . മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന രോഗമാണിത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുൻ ചികിത്സ തേടിയത്.
കുറച്ച് ദിവസം യാത്രയിലായിരുന്നതായും മുഖം കോടുന്ന ബെൽസ് പ്ലാസി ബാധിച്ചതായും മിഥുൻ രമേശ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ചിരിക്കാൻ പറ്റുന്നില്ലെന്നും ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു ഭാഗം അനക്കാൻ പറ്റുന്നില്ലെന്നും മിഥുൻ രമേശ് പറയുന്നു. ഒരു കണ്ണ് അടയ്ക്കാൻ പറ്റുന്നില്ലെന്നും താരം പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയായിരുന്നു. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാഗം അനക്കാനാവുന്നില്ലെന്നുമാണ് താരം പറഞ്ഞത്.
‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്.’’–മിഥുൻ പറഞ്ഞു.
ഈ രോഗം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിൻ ബീബർ വേൾഡ് ടൂർ മാറ്റിവച്ചിരുന്നു. കൂടാതെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും രോഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
മുഖത്തിന്റെ ഒരു വശത്തെ പേശികൾക്ക് പെട്ടെന്ന് തളർച്ചയുണ്ടാകുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മിക്ക കേസുകളിലും ഈ ബലഹീനത താത്കാലികമാണ്. ഏതാനും ദിവസങ്ങൾ കൊണ്ടോ ആഴ്ചകൾ കൊണ്ടോ ഗണ്യമായി മെച്ചപ്പെടുന്നു. ബലഹീനത കാരണം മുഖത്തിന്റെ പകുതിയും തൂങ്ങിക്കിടക്കുന്നതായി തോന്നുന്നു. ചിരിക്കുന്നത് ഒരു വശം മാത്രമായിരിക്കും. പ്രശ്നമുണ്ടായ ഭാഗത്തെ കണ്ണ് അടയുന്നത് ബുദ്ധിമുട്ടായിരിക്കും.
ഏതു പ്രായത്തിലും നമ്മെ ബാധിയ്ക്കാവുന്ന ഒന്നാണിത്. പാര്‍ഷ്യല്‍ പാരലൈസിസ് എന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാവുന്ന ഇത് സ്‌ട്രോക്കല്ല. വൈറല്‍ ഇന്‍ഫെക്ഷനുകള്‍ക്ക് ശേഷം വരാവുന്ന ഒരു രോഗമാണിത്.
രോഗം ബാധിച്ചിടത്ത് വായ്ക്കു ചുറ്റുമായോ ചെവിയ്ക്ക് പുറകിലായോ വേദനയനുഭവപ്പെടുന്നു. ആ ഭാഗത്ത് സൗണ്ട് സെന്‍സിറ്റീവിറ്റി അനുഭവപ്പെടുന്നു.
അതായത് ശബ്ദം കേട്ടാല്‍ ദുസഹമാകുന്ന അവസ്ഥ. തലവേദന, രുചിയറിയാന്‍ സാധിയ്ക്കാതിരിയ്ക്കുക, കണ്ണുനീരിന്റെയും ഉമിനീരിന്റെയും അളവില്‍ വരുന്ന വ്യത്യാസം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ചില അപൂര്‍വം കേസുകളില്‍ ഇത് മുഖത്തിന്റെ ഇരു വശങ്ങളേയും ബാധിയ്ക്കാം
സ്‌ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ കാണിയ്ക്കുമെങ്കിലും ഇത് സ്‌ട്രോക്കല്ല. സാധാരണ ഗതിയില്‍ ചികിത്സകള്‍ക്ക് ശേഷം പൂര്‍വസ്ഥിതിയില്‍ എത്താനും സാധിയ്ക്കുന്നതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. കഴിവതും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ് ഇതിന്റെ മുഖ്യ കാരണം എന്താണെന്ന് വ്യക്തമായി അറിയില്ലെങ്കിലും വൈറസ് ബാധയ്ക്കു ശേഷം ഇതുണ്ടാകാന്‍ സാധ്യതയേറെയാണ്.
https://www.facebook.com/Malayalivartha