Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

അതിജീവിതയെ തകർക്കാൻ വീണ്ടും ക്വട്ടേഷൻ: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ബൈജു കൊട്ടാരക്കര

04 MARCH 2023 04:32 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രത്തെ തകർക്കാൻ വലിയ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത്. ആലുവ-കൊച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നടൻ ദിലീപിന് ഇതിൽ പങ്കുണ്ടെന്നും ബൈജു ആരോപിക്കുന്നു. താരത്തിന്റെ പേര് പറയാതെ പരോക്ഷമായാണ് ആരോപണം ഉയർത്തുന്നത്. സിനിമയെ തകർക്കാൻ സൈബർ ക്വട്ടേഷൻ വരെ നൽകിയെന്നും സംവിധായകൻ ആരോപിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വെളിപ്പെടുത്തൽ.

അതിജീവിത അഭിനയിച്ച ചിത്രത്തെ തകർക്കാൻ നാനാ ഭാഗത്ത് നിന്നും നീക്കങ്ങൾ തുടങ്ങിയിരുന്നു.സിനിമ ഇറങ്ങും മുൻപ് അത് ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്തെങ്കിലും അണിയറ പ്രവർത്തകർ അത് നീക്കം ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ സിനിമയെ കുറിച്ച് മോശം പ്രചാരണം നടത്തുന്നതിന് സൈബർ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ചിലരിൽ നിന്ന് ലഭ്യമായ വിവരം.

ചിത്രത്തിന്റെ സാറ്റലൈറ്റ് ഒടിടി അവകാശങ്ങൾ ഇതുവരെ വിറ്റുപോയിട്ടില്ല. സാധാരണ സിനിമ ഇറങ്ങും മുൻപ് തന്നെ സാറ്റലൈറ്റും ഒടിടിയും ബിസിനസ് ആകുന്നതാണ്. എന്നാൽ തീയറ്ററിൽ കളിച്ച ശേഷമേ ചെറിയ സിനിമകൾ ഒടിടിയിൽ എടുക്കാറുള്ളൂ. പക്ഷേ സാറ്റലൈറ്റിന്റെ കൈര്യം അങ്ങനെ അല്ല. ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' സിനിമയിലെ നടൻ ഷറഫുദീനാണ്. ഫറഫുദ്ദീന്റെ പ്രിയൻ ഓട്ടത്തിലാണ് , 1974 വൈറ്റ് ഓട്ടോ എന്നീ സിനിമകൾ എല്ലാം വിറ്റ് പോയതാണ്.

അപ്പോൾ ഈ സിനിമ വിറ്റ് പോകാത്തത് കൊച്ചി, ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മർദ്ദമാണെന്ന ആക്ഷേപമാണ്. മുൻപ് മലയാള സിനിമ നിയന്ത്രിച്ച് കൊണ്ടിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളായി വന്നതോടെ പിന്നോക്കം പോയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസിലെ പ്രതികളിൽ ചിലരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും ആരോപണം ഉണ്ടായിരുന്നു.

അതിജീവിത മലയാളത്തിൽ വീണ്ടും ശക്തമായാൽ അത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കും. ആറ് വർഷത്തോളമായി നടന്റെ കരിയർ അത്ര മെച്ചമല്ല. അശ്ലീല ചുവയുള്ള കോമഡികളും ദ്വയാർത്ഥ പ്രയോഗങ്ങളും ആണ് നടന്റെ സിനിമയുടെ മുഖമുദ്ര. ഇയാളുടെ സിനിമയുടെ തിരക്കഥ എഴുതിയിരുന്ന ഇരട്ടക്കഥാകൃത്തുക്കൾ അടിച്ച് പിരിയുകയും സിനിമകൾ കൂടുതൽ റിയലിസ്റ്റിക് ആയതോടെ ഇയാളുടെ കാര്യം കഷ്ടത്തിലായി. ഈ നടന്റെ റിയലിസ്റ്റ് സിനിമകൾ ഒന്നും തന്നെ തീയറ്ററിൽ നിലംതൊട്ടിട്ടില്ല. അതിനാൽ മാസ് സിനിമ തന്നെ മതിയെന്നാണ് പറയുന്നത്.

രണ്ട് കൊല്ലം മുൻപ് കോടികൾ മുടക്കി ഇയാളെ നായകനാക്കി ഇറങ്ങിയ ചിത്രം വലിയ നഷ്ടമാണ് വരുത്തി വെച്ചത്. അതിന് പിന്നാലെ ഇയാളേയും തമിഴിലെ മറ്റൊരു നടനേയും വെച്ച് ഒരു ബിഗ് ബജറ്റ് സിനിമ വന്നപ്പോൾ അതും പരാജമായി. ഇതിന് പുറമെ കോടികൾ മുടക്കിയ മറ്റൊരു സിനിമയും പാതിവഴിയിലായി. മുൻപ് അതിജീവിതയെ അടക്കം പലരേയും പല സിനിമകളിൽ നിന്നും ഒഴിവാക്കണമെന്ന് ഇയാൾ പലരേയും ഭീഷണിപ്പെടുത്തിയിരുന്നു.

അതിന്റെ തിരിച്ചടികളാണ് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്. സിനിമകൾ ഒന്നും പഴയ പോലെ ക്ലച്ച് പിടിക്കുന്നില്ല. എന്നിട്ടും പാഠം പഠിക്കാതെ പകപോക്കാൻ ഇറങ്ങി തിരിച്ചിരിക്കുകയാണ്. മുൻപ് അതിജീവിതയും ഇന്ദ്രജിത്തും അഭിനയിച്ച ഏഴാമത്തെ വരവ് എന്ന ചിത്രം ഈ നടൻ ഇടപെട്ട് പരാജയപ്പെടുത്തിയതായി ഹരിഹരൻ ആരോപണം ഉന്നയിച്ചിരുന്നു.

ഈ നടന്റെ സൗഹൃദ വലയത്തിലുള്ള വിതരണക്കാരനെ കൊണ്ട് സിനിമ വാങ്ങിയിട്ട് എല്ലാ കേന്ദ്രങ്ങളിലും വിതരണം ചെയ്തില്ലെന്നും പോസ്റ്റർ അടക്കമുള്ള പബ്ലിസിറ്റി കൊടുത്തില്ലെന്നുമാണ് ആക്ഷേപം.അതിജീവിതയെ വേട്ടയാടാൻ തുടങ്ങിയിട്ട് നാളുകളായെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പൃഥ്വിരാജിനെ സിനിമയിൽ നിന്ന് ഒഴിവാക്കാനും ഈ നെറികെട്ട നടൻ ശ്രമിച്ചിരുന്നുവെന്ന് സിനിമാ മേഖലയിൽ നിന്നുള്ളവർ പറയുന്നു.

 

എല്ലാം കൈപിടിയിൽ ഒതുക്കാനും വാശി തീർക്കാനും ഓടി നടക്കുന്ന ഇയാളൊക്കെ ഒരു കാലാകരനാണോ? കലാകാരന്റെ മുഖം മൂടി അണിഞ്ഞ ക്രിമിനൽ ആണെന്ന് ആരെങ്കിലും തെറ്റിധരിച്ചാൽ കുറ്റം പറയാനാകില്ല. ഇയാൾക്കെതിരെയുള്ള സുപ്രധാന കേസിന്റെ വിചാരണ താമസിയാതെ തീരും. അതോടെയെങ്കിലും അഹങ്കാരവും പകപോക്കലും ശമിക്കുമെന്ന് സിനിമക്കാർക്ക് പ്രതീക്ഷിക്കാമെന്നാണ് സിനിമയിൽ തന്നെയുള്ളവർ പരസ്പരം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (7 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (41 minutes ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (49 minutes ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (52 minutes ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (1 hour ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (2 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (2 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (2 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (3 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (3 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (3 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (3 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (3 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (4 hours ago)

Malayali Vartha Recommends