Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു! ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു... ‘1921 പുഴ മുതല്‍ പുഴ വരെ' സിനിമയ്ക്ക് പിന്തുണയുമായി ശങ്കു ടി ദാസ്

05 MARCH 2023 03:45 PM IST
മലയാളി വാര്‍ത്ത

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ പ്രദര്‍ശനങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ് കേരളത്തിലെ തിയറ്ററുകള്‍. റിലീസ് ദിവസം പോലും പത്തുപേര്‍ സിനിമ കാണാന്‍ എത്താത്തതിനനെ തുടര്‍ന്നാണ് ഷോകള്‍ വെട്ടിക്കുറച്ചത്. 84 തിയറ്ററുകളിലാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്തത്. ഇന്ന് പതിനഞ്ചില്‍ താഴെ തിയറ്ററുകളിലാണ് സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ചത്തേക്ക് വെറും അഞ്ചു തിയറ്ററുകളില്‍ മാത്രമാണ് ഇതുവരെ സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ കാണാന്‍ പത്തു പേര്‍പോലും എത്താത്തതിനെ തുടര്‍ന്നാണ് പല തിയറ്ററുകളും സിനിമ മാറ്റിയിരിക്കുന്നത്. അതേസമയം ഈ സിനിമയ്ക്ക് പിന്തുണയുമായി എത്തുകയാണ് ശങ്കു ടി ദാസ്. ഫേസ് ബുക്കിലൂടെയായിരുന്നു പിന്തുണ.

കുറിപ്പ് ഇങ്ങനെ... പുഴ മുതൽ പുഴ വരെ ആദ്യ ദിവസം തന്നെ കണ്ടു. മാപ്പിള ലഹള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ സമരമോ ജന്മിത്ത വിരുദ്ധ കർഷക വിപ്ലവമോ അല്ല, ഹിന്ദു വിരുദ്ധ വർഗ്ഗീയ കലാപമാണ് എന്ന ഹിസ്റ്ററിക്കൽ പൊസിഷൻ ശരി വെച്ച് ആദ്യമായൊരു മുഖ്യധാരാ സിനിമ മലയാളത്തിൽ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്. മലബാർ കലാപത്തിൽ ഇരകളായത് വിരലിലെണ്ണാവുന്ന ബ്രിട്ടീഷുകാരോ ജന്മികളോ അല്ല, പതിനായിരക്കണക്കിന് സാധാരണക്കാരായ ഹിന്ദുക്കളായിരുന്നു എന്ന് തുറന്നു പറയാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ പ്രധാനമാക്കുന്നത്. വാരിയംകുന്നനും ആലി മുസ്ലിയാരുമൊന്നും ധീര ദേശാഭിമാനികളോ വിപ്ലവകാരികളോ അല്ല, ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയ മതഭ്രാന്തന്മാരായ കൊലയാളികൾ ആയിരുന്നുവെന്ന് പ്രഖ്യാപിക്കാൻ മലയാളത്തിൽ ഒരു സിനിമ ഉണ്ടായിരിക്കുന്നു എന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. പല നിലകളിൽ ചരിത്രപരമാണ് ഈ ഉദ്യമം. എന്നാൽ ഇതൊരു തുടക്കം മാത്രമാണ്. ഒരു നൂറ്റാണ്ട് കാലത്തെ നുണകളെ തിരുത്താനുള്ള ഒരു ജനതയുടെ മുന്നേറ്റം ഇതുകൊണ്ട് അവസാനിക്കുകയല്ല, ഇവിടെ നിന്ന് ആരംഭിക്കുക മാത്രമാണ്.
കൂടുതൽ മികവും തികവുമുള്ള തുടർച്ചകൾ ഇതിനുണ്ടാവേണ്ടതുണ്ട്. അതുണ്ടാവുകയും ചെയ്യും. ആ വലിയ ലക്ഷ്യത്തിന്റെ മഹാ സാഗരത്തിലേക്ക് ഇനിയുമൊരുപാട് പുഴകൾ ഒഴുകട്ടെ.. എന്നിങ്ങനെയായിരുന്നു ശങ്കു ഫേസ്‌ബുക്കിൽ കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (6 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends