ബിഗ്‌ബോസ് താരം ഷിയാസ് കരീം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസ് എടുത്തു...
മലയാളം ബിഗ്‌ബോസ് താരം ഷിയാസ് കരീമിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കാസർഗോഡ് ചന്തേര പോലീസ് കേസ് എടുത്തു. കാസർഗോഡ് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി.പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ യുവതി ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയ പാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
കേസില്‍ എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇൻസ്പെപെക്ടർ ജി.പി.മനുരാജിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേരളത്തിലെ ഒരു പ്രമുഖ പരസ്യ മോഡലായിരുന്നു പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് കരീം. ദേശീയ അന്തര്‍ ദേശീയ പ്രമുഖ ബ്രാൻഡുകളുടെ മോഡലായി റാംപുകളിലെത്തിയിട്ടുണ്ട്. ഒട്ടേറെ പരസ്യചിത്രങ്ങളിലും ഫോട്ടോഷൂട്ടിലും ഷിയാസ് അവിഭാജ്യ ഘടകമായിരുന്നു. 2018 ൽ മിസ്റ്റര്‍ ഗ്രാൻസ് സീ ഇൻ്റര്‍നാഷണൽ മോഡൽ ഹണ്ടിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്തിയത് ഷിയാസ് ആയിരുന്നു. ഇത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.
ഹണ്ടിൽ ഷിയാസിന് മിസ്റ്റര്‍ പോപുലാരിറ്റി 2018, മികച്ച ഫോട്ടോ മോഡൽ എന്നീ രണ്ടു ടൈറ്റിലുകളാണ് നേടാനായത്. വിവിധ ഫാഷൻ ഷോകളിൽ ജഡ്ജായും ഫാഷൻ ഗ്രൂമറായും ഷിയാസ് എത്തിയിരുന്നു. ക്യാപ്റ്റൻ, വീരം എന്നീ രണ്ട് മലയാള ചിത്രങ്ങളിലും ഷിയാസ് അഭിനയിച്ചിട്ടുണ്ട്.
വീരത്തിൽ പോരാളിയായും ക്യാപ്റ്റനിൽ ഫുട്ബോൾ കളിക്കാരനായുമായിരുന്നു ഷിയാസ് അഭിനയിച്ചത്. താരത്തിൻ്റെ മികച്ച ഫുട്ബോൾ സ്കില്ലാണ് ക്യാപ്റ്റനിൽ എത്തിച്ചത്. സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെൻ്റിലും ഷിയാസ് സജീവമാണ്. ഒറ്റ നിലയില്‍ തീര്‍ത്ത കോടികളുടെ വീട് മൂവാറ്റുപുഴ വല്ലത്ത് ഷിയാസ് സ്വന്തമാക്കിരുന്നു.
ലോൺ എടുത്താണ് വീട് പണിതതെന്നും അതിന്റെ ബാധ്യത തീർക്കാൻ ഉണ്ടെന്നും താരം അന്ന് മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി എന്നാണ് പ്രാഥമികഘട്ടത്തില്‍ അറിയാന്‍ കഴിയുന്നത്. കേസിന്റെ മറ്റ് വിശദാംശങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബിഗ് ബോസ് മലയാളത്തിന്റെ അരങ്ങേറ്റ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായാണ് ഷിയാസ് കരീം എത്തുന്നത്. ഇത് വഴി ഫൈനലിസ്റ്റുകളില്‍ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
https://www.facebook.com/Malayalivartha