കൊല്ലം സുധി അഭിനയിച്ച അവസാന ചിത്രം' കുരുവിപാപ്പ' രണ്ടാം വാരം തിയറ്ററുകളിലെത്തുന്നു....

കൊല്ലം സുധി അഭിനയിച്ച അവസാന ചിത്രം' കുരുവിപാപ്പ' രണ്ടാം വാരം തിയറ്ററുകളിലെത്തുന്നു....സീറോ പ്ലസ് എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ഖാലിദ്.കെ, ബഷീര്‍ കെ.കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് വിനീത്, കൈലാഷ്, ലാല്‍ജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കുരുവിപാപ്പ'.
ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. ചിത്രം നവംബര്‍ രണ്ടാം വാരം തിയറ്ററുകളില്‍ എത്തും. അബ്ദുള്‍ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീന്‍, മുഹമ്മദ് ഷമീല്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. തികച്ചുമൊരു ഫാമിലി സറ്റയര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലംബൂര്‍, ജാസ്മിന്‍ ജാസ്സ് എന്നിവര്‍ ചേര്‍ന്നാണ്.
വിനീത്, കൈലാഷ്, ലാല്‍ ജോസ്, മുക്ത എന്നിവരെ കൂടാതെ തന്‍ഹ ഫാത്തിമ, മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍, രാജേഷ് ശര്‍മ്മ, മജീദ്, ഇബ്രാഹിംകുട്ടി, കൊല്ലം സുധി, സിനില്‍ സൈനുദ്ധീന്‍, സീനത്ത്, ജീജ സുരേന്ദ്രന്‍, നിലംബൂര്‍ ആയിഷ, രമ്യ പണിക്കര്‍, അതിഥി റായ്, റാഹീല്‍ റഹിം, രമ്യ രാജേഷ്,സിദ്ധാര്‍ഥ് സത്യന്‍, പോളി വടക്കന്‍, അരിസ്റ്റോ സുരേഷ്, സുനില്‍ ശിവറാം, റിയാ ഡേവിഡ്, സുനില്‍ ചാലക്കുടി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്.
"
ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ധന്യ പ്രദീപ് എന്നിവരുടെ വരികള്‍ക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്.
https://www.facebook.com/Malayalivartha