ചേര്‍ത്തല ദേശീയപാതയില്‍ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം

ചേര്‍ത്തല ദേശീയപാത കഞ്ഞിക്കുഴിയില്‍ പെട്രോള്‍ പമ്പിനു സമീപം കാല്‍നട യാത്രക്കാരനായ യുവാവ് കാര്‍ ഇടിച്ചു മരിച്ചു. മാരാരിക്കുളം വടക്ക് 18ാം വാര്‍ഡ് ജനക്ഷേമം വാഴുവേലി വീട്ടില്‍ രഘുവിന്റെ യും കാഞ്ചനയുടെയും മകന്‍ രാഹുല്‍ (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് അപകടം.
റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിക്കുകയായിരുന്നുവെന്നുവെന്നും കാര്‍ നിര്‍ത്താതെ പോയെന്നും മാരാരിക്കുളം പൊലീസ് പറഞ്ഞു. അപകടത്തില്‍ കഴുത്തിനും മുഖത്തും കാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
https://www.facebook.com/Malayalivartha