പതിവ് തെറ്റാതെ പെയിന്റ് ഗോഡൗണിൽ ജോലിക്കെത്തി കോടിപതി: ശരത്തിന്റെ പെരുമാറ്റം ഞെട്ടിച്ചെന്ന് ബാങ്ക് മാനേജർ...

ഓണം ബമ്പർ അടിച്ചാലും ജീവിതം പതിവുപോലെ! 25 കോടി രൂപയുടെ ഭാഗ്യശാലിയായ ശരത്ത് എസ്. നായർ — പക്ഷേ കഴിഞ്ഞ ദിവസം രാവിലെ, പതിവുപോലെ നെട്ടൂർ ഐഎൻടിയുസി ജങ്ഷനിലുള്ള നിപ്പോൺ പെയിന്റ് ഗോഡൗണിൽ ജോലിക്കെത്തി! ലോട്ടറി അടിച്ച തലക്കനമില്ലാതെ ഗോഡൗൺ ഇൻചാർജ് സ്ഥാനത്ത്, പഴയപോലെ ചിരിയോടെ, ശരത്ത് എത്തുകയായിരുന്നു. നെട്ടൂര്‍ ഐഎന്‍ടിയുസി ജങ്ഷ നിലുള്ള ഗോഡൗണിലേക്ക് ബസിറങ്ങി നടന്നുവരുമ്പോള്‍ താന്‍ ടിക്കെറ്റെടുത്ത ലോട്ടറിക്കടയ്ക്കു മുന്നില്‍ ലോട്ടറിയെടുക്കാനെത്തിയവരുടെ ആള്‍ക്കൂട്ടം.
ശരത്ത് ലോട്ടറിയെടുത്ത രോഹിണി ട്രേഡേഴ്സ് ഉടമ ലതീഷ് ലോട്ടറിയെടുക്കാനെത്തിയവര്‍ക്ക് ശരത്തിനെ ചൂണ്ടിക്കാട്ടി പരിചയപ്പെടുത്തി. കടയില്‍ കയറി രണ്ടു മിനിറ്റ് സന്തോഷം പങ്കിട്ടാണ് ശരത്ത് ഗോ ഡൗണിലേക്കു പോയത്. ഗോഡൗണിലെത്തിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ ഭാഗ്യവാനെ വരവേല്‍ക്കാന്‍ ഓടിക്കൂടി.
തുടര്‍ന്ന് ജീവനക്കാര്‍ക്ക് ലഡു വിതരണം ചെയ്ത് സന്തോഷം പങ്കിട്ട ശരത്ത്, വിപുലമായ ചെലവ് ഉടന്‍ ചെയ്യാമെന്നേറ്റു. നിപ്പോണ്‍ പെയിന്റ് കമ്പനി സ്റ്റേറ്റ് ഹെഡ് രഘുനന്ദന മേനോനും കമ്പനി ഫ്രാഞ്ചൈസിയായ ബിജി ഗ്രൂപ്പ് ഉടമ ബിനു ഗൗതമും കമ്പനിയിലെത്തി ശരത്തിനെ അഭിനന്ദിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞ് കമ്പനി ശരത്തിനെ അഭിനന്ദിക്കാന്‍ യോഗം ചേരും.
https://www.facebook.com/Malayalivartha