സാം കെ ജോർജിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തിരുന്നു; അവസാനം അയച്ച ആ മെസ്സേജ്; മറച്ച സത്യങ്ങൾ പുറത്തേക്ക്

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊക്കയിൽ തള്ളിയ കേസിൽ എംജി സർവകലാശാല ക്യാംപസിലെ പാറക്കുളത്തിൽ നിന്ന് കണ്ടെടുത്ത ജെസിയുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കാനൊരുങ്ങി പൊലീസ്. ഫോൺ വാട്സാപ്പ് ചാറ്റ് , ആർക്കൊക്കെ മെസ്സേജ് അയച്ചു , എന്തൊക്കെ സംസാരിച്ചു അങ്ങനെ ഫോണിൽ ഉള്ള രഹസ്യങ്ങൾ പുറത്തേക്ക് വരികയാണ് ..... സാമിന് മറ്റു എന്തെങ്കിലും ലക്ഷ്യം ഉണ്ടോ എന്ന ചോദ്യവും ശക്തമാകുകയാണ്.
സാം കെ ജോർജിനൊപ്പം താമസിച്ചിരുന്ന വിയറ്റ്‌നാം യുവതി ജെസിയുമായി വാട്‌സ്ആപ്പിൽ ചാറ്റ് ചെയ്തിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റിൽ നിന്ന് സാമിനെതിരായി കൂടുതൽ തെളിവുകൾ കിട്ടും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജെസിയെ കൂടാതെ ഇളയമകനെയും കൊല്ലാൻ സാം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങളും ഫോണിൽനിന്ന് കിട്ടും എന്ന പ്രതീക്ഷയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുകയാണ് പൊലീസ്.യറ്റ്‌നാം യുവതിമായി നടത്തിയ ചാറ്റിൽ ജെസി പറഞ്ഞത് എന്താണെന്നതാണ് അറിയേണ്ടത്.പ്രതി സാം ജോർജ്ജുമായി പോലീസ് തെളിവെടുപ്പുകൾ പൂർത്തിയാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























