9 വർഷത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് വരുന്നു...ആഹ് സർപ്രൈസ് പൊട്ടിച്ചു..! ആകാംഷയോടെ ആരാധകർ..!

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് വാണി വിശ്വനാഥും ബാബു രാജും. നായകനും നായികയും ജീവിതത്തിലും ഒന്നാകാറുണ്ട്. എന്നാൽ ആക്ഷൻ നായികയും വില്ലനും ഒന്നാകുന്നത് വളരെ അപൂർവ്വമായി മാത്രമാണ്. 2002 ൽ ആയിരുന്നു ബാബു രാജിന്റേയും വാണിവിശ്വനാഥിന്റേയും വിവാഹം. ഇന്നും ഇവരുടെ പ്രണയകല ,, സിനിമ കോളങ്ങിൽ സജീവമാണ്. വിവാഹത്തെ തുടർന്ന് വാണി സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ വാണിയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീണ്ടും വാണിയെ സ്‌ക്രീനിലൂടെ കാണാനാഗ്രഹിക്കുന്ന ആരാധകർക്കുള്ള സന്തോഷ വാർത്തയാണ് .
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന 'ആസാദി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് . മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട 9 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശ്രീനാഥിന്റെ അൻപതാമത്തെ ചിത്രം കൂടിയാണിത്. ജോ ജോർജ് സംവിധാനം ചെയ്യുന്ന മെഡിക്കൽ ഫാമിലി ജേണറിൽ ഇറങ്ങുന്ന ചിത്രത്തിന് 'ആസാദി' എന്ന പേര് നൽകി. ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി കോട്ടയം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നുണ്ട്.
ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ.
ലാൽ, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആൻ്റണി ഏലൂർ, അബിൻ ബിനോ എന്നിവരും ചിത്രത്തിലുണ്ട്. ഗാനങ്ങൾ - ഹരി നാരായണൻ, സംഗീതം -വരുൺ ഉണ്ണി, ഛായാഗ്രഹണം - സനീഷ് സ്റ്റാൻലി, എഡിറ്റിങ് - നൗഫൽ അബ്ദുള്ള, കലാസംവിധാനം -സഹസ് ബാല, കോസ്റ്റ്യൂം ഡിസൈൻ - വിപിൻദാസ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ശരത് സത്യ, അസോസിയേറ്റ് ഡയറക്ടേർസ് - അഖിൽ കഴക്കൂട്ടം, വിഷ്ണു, വിവേക് വിനോദ്, പ്രൊജക്റ്റ് ഡിസൈൻ - സ്റ്റീഫൻ വല്യാറ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - പി.സി. വർഗീസ്, സുജിത് അയണിക്കൽ, പ്രൊഡക്ഷൻ കൺട്രോളർ -ആൻ്റണി ഏലൂർ, പി.ആർ.ഒ -പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ് - ബി.സി. ക്രിയേറ്റീവ്സ്, ഫോട്ടോ - ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്തെ അറിയപ്പെടുന്ന ഒരു അഭിനേത്രിയാണ് വാണി വിശ്വനാഥ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2000 ത്തിൽ അഭിനയിച്ച സൂസന്ന എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാണി വിശ്വനാഥിന് ലഭിച്ചു. ദി കിംഗ്, ഇന്റിപ്പെന്റൻസ്, മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha