ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

ജനപ്രിയ നായകന്‍ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ബാന്ദ്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. തമന്നയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. നവംബര്‍ 10ന് ചിത്രം റിലീസിനെത്തും. തമന്ന അഭിനയിക്കുന്ന ആദ്യ മലയാള സിനിമയാണിത്. ശരത് കുമാര്‍, രാധിക ശരത് കുമാര്‍, ഈശ്വരി റാവു, മംമ്ത മോഹന്‍ദാസ്, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ഗണേഷ് കുമാര്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ ഒരുങ്ങുന്നത്.
അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതം സാം സി.എസ്., എഡിറ്റിങ് വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം സുബാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്.
അന്‍പറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളാണ് പ്രധാന ലൊക്കേഷന്‍. റാഫി സംവിധാനം ചെയ്യുന്ന 'വോയ്സ് ഓഫ് സത്യനാഥന്‍' ആണ് ദിലീപിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
https://www.facebook.com/Malayalivartha