ചെല്ലം പാടി നടക്കണ പുൽച്ചാടി...! 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ മണിയുടെ പുത്തൻ മേക്ക് ഓവർ; സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മോഹന്‍ലാല്‍ മുഖ്യ വേഷത്തിലെത്തിയ, 2006 ല്‍ പുറത്തിറങ്ങിയ 'ഫോട്ടോഗ്രാഫര്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാല താരം മണി വീണ്ടും സിനിമയിലേക്ക് . അന്ന് സിനിമ ഹിറ്റായപ്പോള്‍ മുതൽ മലയാളികളുടെ മനസ്സ് കീഴടക്കിയ ആ കുഞ്ഞു ബാലൻ തിരിച്ച് സിനിമയിലേക്ക് എത്തുമ്പോൾ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
ഇപ്പോൾ ഇതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് പ്രേക്ഷകരുടെ മനം കവരുകയാണ്. പേപ്പർ ടൌൺ പിക്ചേഴ്സിനായി പോസ് ചെയ്ത താരത്തിന്റെ ഫോട്ടോകൾ ആണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് . ഫോട്ടോഗ്രാഫർ ആദർശ് കുറ്റിച്ചിറയിൽ ഭദ്രൻ ആണ് മണിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. മണിയുടെ പുത്തൻ ലുക്കും ഫോട്ടോയും വളരെ ശ്രദ്ധ നേടുകയാണ് .
അതേസമയം ‘ഫോട്ടോഗ്രാഫർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് വരെ സ്വന്തമാക്കിയ മണി ഉടലാഴം എന്ന ചിത്രത്തിൽ ‘ഗുളികൻ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് .
ഗുളികൻ’ എന്ന ആദിവാസി ട്രാൻസ്ജെൻഡർ ചെറുപ്പക്കാരന്റെ കഥയാണ് ‘ഉടലാഴം’. 14-ാമത്തെ വയസ്സിൽ വിവാഹിതനാവുന്ന ‘ഗുളികൻ’, വിവാഹശേഷം തന്റെ സ്വത്വത്തിലെ അസ്വാഭാവികതകൾ തിരിച്ചറിയുന്നതും അയാൾ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമയുടെ പ്രമേയം.
‘ഗുളികനി’ലൂടെ ശരീരത്തിന്റെ രാഷ്ട്രീയവും സമൂഹം ശരീരമെന്ന സങ്കൽപ്പത്തിനു കൽപ്പിച്ച അളവുകോലുകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഹോട്ട്സ്റ്റാറിൽ ഹിറ്റായ 'The great Indian murder' എന്ന വെബ് സീരിസിൽ മണി അഭിനയിച്ചിട്ടുണ്ട് . 'വിലായത്ത് ബുദ്ധ' എന്ന സിനിമയാണ് ഇനി റിലീസിന് തയ്യാറെടുക്കുന്നത് .
https://www.facebook.com/Malayalivartha