മികച്ച വിജയം നേടി മലയാളം റൊമാന്റിക് ത്രില്ലര്‍ ചിത്രം താള്‍ മുന്നേറുന്നു

മലയാള സിനിമയില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഒരു വിഷയത്തെ പര്യവേക്ഷണം ചെയ്യുന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് താള്‍. രാജസാഗറാണ് ചിത്രം സംവിധാനം ചെയ്ത മലയാളം റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് താള്‍. u സര്‍ട്ടിഫിക്കറ്റുമായി ചിത്രം ഇന്നലെ പ്രദര്‍ശനത്തിന് എത്തി. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകായണ്.
ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ ശിവ, നോബി മാര്‍ക്കോസ്, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍ കുമാര്‍, മറീന മൈക്കിള്‍ കുരിശിങ്കല്‍ എന്നിവര്‍ ക്യാമ്ബസ് ചിത്രമായ താളില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഡോ. ജി കിഷോറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത്. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്ബാട്ടി, നിഷീല്‍ കമ്ബാട്ടി എന്നിവര്‍ ചേര്‍ന്നാണ് താള്‍ നിര്‍മ്മിച്ചിരിക്കുന്നത്. താള്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനു സിദ്ധാര്‍ത്ഥാണ്. സംഗീത് രവീന്ദ്രനാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
ഛായാഗ്രഹണം :സിനു സിദ്ധാര്‍ത്ഥ്, സംഗീതം: ബിജിബാല്‍,ലിറിക്സ് : ബി കെ ഹരിനാരായണന്‍, രാധാകൃഷ്ണന്‍ കുന്നുംപുറം, സൗണ്ട് ഡിസൈന്‍ : കരുണ്‍ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുണ്‍ മനോഹര്‍, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : കിച്ചു ഹൃദയ് മല്ല്യ , ഡിസൈന്‍: മാമി ജോ, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.
https://www.facebook.com/Malayalivartha