ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്; നില നില്‍പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും; എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക; എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിയുക; തുറന്നടിച്ച് അഖില്‍ മാരാർ

ബിഗ് ബോസ് സീസൺ 4 ൽ വിജയിച്ച അഖില്‍ മാരാറിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ചില മത്സരാര്‍ഥികള്‍ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനും സ്ഥിരം ശൈലി പിന്തുടരാനും ശ്രമിക്കുകയാണ്. ഇതോടെ സിംപതിയുടെ പുറത്ത് വോട്ട് ചെയ്യുരതെന്ന അഭ്യര്‍ഥനയുമായാണ് അഖിൽ എത്തിയിരിക്കുന്നത്. സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിലാണ് ബിഗ് ബോസ് പ്രോഗ്രാം പ്ലാന്‍ ചെയ്തിരിക്കുന്നത്. വോട്ട് ചെയ്യുമ്പോഴും അത് പ്രത്യേകം ശ്രദ്ധിക്കണം.
മത്സരാര്‍ഥികളില്‍ നിന്നും നമുക്ക് എന്ത് ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് അവരെ സപ്പോര്‍ട്ട് ചെയ്യേണ്ടതെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അഖില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. 'ബിഗ് ബോസ് മലയാളം സീസണ്‍ 6 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ എനിക്ക് പറയാന്‍ ഉള്ളത്. നല്ലൊരു ശരീരത്തിന് ഭക്ഷണം എപ്രകാരം ആവശ്യമുള്ളതാണോ അത്ര തന്നെ പ്രാധാന്യമാണ് സോഷ്യല്‍ മീഡിയയ്ക്ക് കണ്ടന്റുകള്‍. ആഹാരം മോശമായാല്‍ ആരോഗ്യമില്ലാത്ത ശരീരം ഉണ്ടാവും അത് പോലെ ആണ് നമുക്കിടയില്‍ പ്രചരിക്കുന്ന മോശം കണ്ടന്റുകളും.
ബിഗ് ബോസ് എന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിലാണ് അവര്‍ പ്ലാന്‍ ചെയ്തത്. അതായത് survival of the fittest എന്ന ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം ആണ് ഈ ഷോയുടെ ബേസ് എന്നത്. നിങ്ങളുടെ ഓരോ പ്രവര്‍ത്തിയും നിങ്ങള്‍ക്ക് എന്ത് നേടി തരും എന്ന പാഠം. മറ്റൊരാള്‍ അറിയാതെ ചെയ്യുന്നു എന്ന് കരുതി നാം ചെയ്യുന്ന ഓരോ കാര്യങ്ങളും ദൈവം അറിയും എന്നത് പോലെ ബിഗ് ഷോയിലെ ഓരോ മത്സരാര്‍ഥികളുടെ ഗുണവും ദോഷവും പ്രേക്ഷകരായ ദൈവങ്ങള്‍ നോക്കി വിലയിരുത്തും. യഥാര്‍ത്ഥ നമ്മള്‍ ആരെന്ന് തിരിച്ചറിയാതെ സമൂഹം നമ്മളെ എത്ര തന്നെ മാറ്റി നിര്‍ത്തിയാലും നിങ്ങളുടെ കര്‍മം നിങ്ങളുടെ കഴിവ് നിങ്ങളുടെ മനഃസാന്നിധ്യം നിങ്ങളുടെ പോരാട്ട വീര്യം നിങ്ങളുടെ നന്മ നിങ്ങളെ വിജയത്തില്‍ എത്തിക്കും എന്ന വലിയ പാഠം.
സമൂഹം നിങ്ങളെ ഒറ്റപെടുത്തിയാല്‍ ദൈവം നിങ്ങളെ ചേര്‍ത്ത് പിടിക്കും. വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടം. നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആവേശ ഭരിതരായി രസിപ്പിക്കാനും ഉള്ള കഴിവ് കൂടുതല്‍ പ്രേക്ഷകരെ ഷോ കാണാന്‍ പ്രേരിപ്പിക്കും. കാരണം ഇല്ലാതെ ശ്രദ്ധിക്കപ്പെടാന്‍ ഉണ്ടാക്കുന്ന വഴക്കുകള്‍, അനാവശ്യ ബഹളങ്ങള്‍ അതിലൂടെ സൃഷ്ടിക്കപെടുന്ന നെഗറ്റിവിറ്റി ഷോ കാണുന്ന പല കുടുംബങ്ങളുടെ മാനസിക അവസ്ഥയെ കൂടി ബാധിക്കും. ഈ നെഗറ്റിവിറ്റി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരും ഉണ്ട്. സിംപതിയും എമ്പതിയും മാത്രമാകരുത് മത്സരാര്‍ഥിയ്ക്ക് വോട്ട് നല്‍കാനുള്ള മാനദണ്ഡം.
മറിച്ച പ്രേക്ഷകരായ നിങ്ങള്‍ക്ക് അവരില്‍ നിന്നും എന്ത് ദൃശ്യാനുഭം ലഭിക്കുന്നു എന്ത് തരം ആനന്ദമാണ് നിങ്ങള്‍ അവരിലൂടെ ആസ്വദിക്കുന്നത് എന്നത് വിലയിരുത്തി വോട്ട് നല്‍കുക. പ്രേക്ഷകരായ നിങ്ങള്‍ കളിക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ് എന്ന് തിരിച്ചറിയുക. എപ്പോള്‍ ആണ് ഒരു ട്വിസ്റ്റ് സംഭവിക്കുക എന്നറിയാത്ത ക്ലൈമാക്‌സ് എന്തെന്നറിയാത്ത കാലത്തിനനുസരിച്ചു നില നില്‍പ്പിനു വേണ്ടി കോലങ്ങള്‍ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയില്‍ കാണാന്‍ കഴിയും. എങ്ങനെയാണ് പ്രതിസന്ധികള്‍ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക. എങ്ങനെയാണ് വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിഞ്ഞു നിങ്ങളും വിജയിക്കുക. സീസണ്‍ 6 ന് എല്ലാവിധ ആശംസകളും...' എന്നും പറഞ്ഞാണ് അഖില്‍ മാരാര്‍ എഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha