Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

പാവാട മനോഹരം, പൃഥ്വിരാജിന്റെ പ്രകടനം അതിമനോഹരം

15 JANUARY 2016 07:44 PM IST
മലയാളി വാര്‍ത്ത.

കഥാപാത്രങ്ങളുടെ വ്യത്യസ്തതയിൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന പൃഥ്വിരാജ് പാവാടയിലും നിരാശരാക്കിയില്ല. നല്ല കഥയുടെ പിന്‍ബലമുള്ള കാമ്പുള്ള ചിത്രമാണ് പാവാട. പ്രമേയത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന പാവാട പൃഥ്വിരാജിന്റെ വിജയവഴിയില്‍ വിള്ളല്‍ വീഴ്ത്തില്ലെന്നുറപ്പിക്കാം.
പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ലാത്ത രണ്ടു മദ്യപാനികള്‍. പാവാട ബാബുവും (അനൂപ് മേനോന്‍) പാമ്പ് ജോയിയും (പൃഥ്വിരാജ്). ഇവര്‍ യാദൃശ്ചികമായി കണ്ടു മുട്ടുന്നതും പിന്നീട് അവര്‍ തമ്മിലുള്ള ബന്ധം അവര്‍ തന്നെ മനസ്സിലാക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
സിനിമയുടെ തുടക്കം തന്നെ വ്യത്യസ്തമാണ് ഒപ്പം ആകര്‍ഷണീയവുമാണ്. കഥാപാത്രങ്ങളെയും അവരുടെ പശ്ചാത്തലത്തെയും പ്രേക്ഷകന് പരിചയപ്പെടുത്തുന്നതാണ് അദ്യ പകുതി. അതിന് മേമ്പൊടിയായി നര്‍മരംഗങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും എടുത്തു പറയേണ്ടവയൊന്നുമില്ല. ആദ്യ പകുതി അല്‍പം വലിച്ചു നീട്ടി \'വല്യപാവാട\' ആക്കിയിട്ടുമുണ്ട്.
എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ സിനിമയുടെ സ്വഭാവം തന്നെ മാറുന്നു. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ഗൗരവസ്വഭാവം കൈവരുന്നതോടെ ചിത്രം കൂടുതല്‍ ആസ്വാദ്യകരമാകുന്നു. തങ്ങളുടെ ജീവിതത്തെ തളര്‍ത്തിയ ഒരു പ്രതിസന്ധി വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എത്തുന്നുവെന്നറിഞ്ഞ് അത് തടയാന്‍ ഇതിലെ കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകനെ പിടിച്ചിരുത്തും. അതൊക്കെ വളരെ റിയലിസ്റ്റിക്കായി ദൃശ്യവത്കരിക്കാ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുമുണ്ട്.
അഭിനയനിരയിലേക്കെത്തിയാല്‍ പൃഥ്വിരാജിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവലാകും പാമ്പ് ജോയ്. ആദ്യ പകുതിയിലെ നര്‍മരംഗങ്ങളിലും മറ്റും ചെറിയൊരു അസ്വാഭാവികത അനുഭവപ്പെടുമെങ്കിലും രണ്ടാം പകുതി പൃഥ്വിരാജ് എന്ന നടന്റെ ഡെപ്ത് മനസ്സിലാക്കി കൊടുക്കുന്നതാണ്. വികാരനിര്‍ഭരമായ രംഗങ്ങള്‍ അദ്ദേഹം അനായാസം കൈകാര്യം ചെയ്തു. പൃഥ്വിക്കൊപ്പം അനൂപ് മേനോനും മികച്ച പ്രകടനം കാഴ്ച വച്ചു.
എടുത്തു പറയേണ്ടത് നേടുമുടി വേണു, സിദ്ദിഖ് എന്നീ പഴയ തലമുറയിലെ താരങ്ങളെക്കുറിച്ചാണ്. വളരെ ലാഘവത്തോടെ, തന്മയത്തതോടെ ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചു. മിയ, രഞ്ജി പണിക്കര്‍, ആശ ശരത്, ചെമ്പന്‍ വിനോദ്, ഷാജോണ്‍, സുധീര്‍ കരമന തുടങ്ങിയ താരങ്ങളും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.
ഛായാഗ്രഹണവും സംഗീതവും ഒക്കെ സിനിമയ്ക്ക് ഇണങ്ങുന്നതായിരുന്നു. മേക്കപ്പ് കൈകാര്യം ചെയ്തവര്‍ പൃഥ്വിയുള്‍പ്പടെയുള്ള കുടിയന്മാരെ ഒരുക്കിയത് കുറച്ചകൂടി നന്നാക്കാമായിരുന്നു. കണ്ണുകള്‍ വല്ലാതെ ചുവപ്പിച്ച് ചുറ്റും കറുപ്പിച്ചപ്പോള്‍ കണ്ടിരിക്കുന്നവര്‍ക്ക് അരോചകമായി തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. ടിപ്പിക്കല്‍ മദ്യപാനികളുടെ രൂപം ഇങ്ങനെയാണെന്ന് ഊട്ടിയുറപ്പിക്കുന്നതായി മേക്കപ്പ്.
കഥയും തിരക്കഥയും ഒരുക്കിയ ബിപിന്‍ ചന്ദ്രന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കഥ തന്നെയാണ് ഈ സിനിമയുടെ കരുത്തും. അച്ഛാ ദിന്‍ എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡന്‍ എന്ന സംവിധായകന്‍ നടത്തിയ ശക്തമായ തിരിച്ചുവരവു കൂടിയാണ് പാവാട.
മികച്ച കഥ, വികാരനിര്‍ഭരമായ രംഗങ്ങള്‍, ചെറിയ സസ്‌പെന്‍സുകള്‍, ആരും പ്രതീക്ഷിക്കാത്ത ഒരു ഗസ്റ്റ് റോള്‍ എല്ലാം കൂടി ചേരുമ്പോള്‍ പാവാട പ്രേക്ഷകനെ രസിപ്പിക്കുന്നതാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (4 minutes ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (19 minutes ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (1 hour ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (2 hours ago)

ഇമ്രാന്‍ ഖാന്‍ ജയിലില്‍ നിന്ന് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക്  (2 hours ago)

സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി  (7 hours ago)

'അമ്മ പ്രസവിക്കാൻ ആശുപത്രിയിൽ ആ കിഴവനെ തീർത്തേക്ക്..! 13-കാരിയുടെ കൊടും പക..! എനിക്ക് പരീക്ഷ എഴുതാൻ പോണം സാറേ  (7 hours ago)

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):  (7 hours ago)

അമ്മയ്ക്ക് എപ്പോഴും എന്റെ കുറ്റം മാത്രമേ ഉള്ളു...! അയാളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊന്ന് മകൻ  (7 hours ago)

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):  (7 hours ago)

വീട്ടിൽ വൃദ്ധരെ നോക്കാത്ത മകളെയും കൊച്ചുമക്കളെയും ഇറക്കി വീടു..! കത്തിച്ച് സുപ്രീംകോടതി ഇനി ഒരുത്തനും കളിക്കില്ല ..!  (7 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം  (7 hours ago)

ആർലേക്കറുടെ കലിപ്പ് പി എസ് സി ചെയർമാനെ നാടുകടത്താൻ നീക്കം...  (7 hours ago)

കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം..  (7 hours ago)

Malayali Vartha Recommends