പ്രശ്‌നം തീര്‍ന്നത് രമ്യമായി...മഞ്ജുവിന് ദിലീപ് നല്‍കിയത് 100 കോടി

എന്തിനാണ് മഞ്ജുവാര്യരും ദിലീപും തമ്മിലുള്ള ദാമ്പത്യബന്ധം പിരിഞ്ഞത്? അതില്‍ മീനാക്ഷിയുടെ റോള്‍ എന്താണ്? സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ചില കള്ള കഥകള്‍ക്കെതിരെ മഞ്ജുവാര്യര്‍ നിയമപോരാട്ടത്തിനൊരുങ്ങുന്നു. ഇതില്‍ പ്രധാനം തന്റെ മകള്‍ മീനാക്ഷിയുടെ പേരില്‍ പ്രചരിക്കുന്ന ചില നുണക്കഥകളാണ്
സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരാള്‍ക്കെതിരെ ഇത്രയധികം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നില്‍ സംഘടിത ശ്രമമുണ്ടെന്നാണ് മഞ്ജുവാര്യരുടെ സംശയം. കുടുംബകോടതിയില്‍ മീനാക്ഷി നല്‍കിയ മൊഴിയും വിവാദമാക്കപ്പെടുന്നു
ദിലീപ് മഞ്ജുവാര്യര്‍ ബന്ധം നിലനിന്നിരുന്ന കാലത്ത് മഞ്ജുവിന്റെ പേരില്‍ 100 കോടിയോളം രൂപയുടെ സ്വത്ത് ദിലീപ് സമ്പാദിച്ചിരുന്നു. എന്നാല്‍ ദാമ്പത്യമോചനം നേടുമ്പോള്‍ അതെല്ലാം മഞ്ജു ദിലീപിന്റെ പേരിലേക്ക് തിരികെയെഴുതി നല്‍കി. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ നടക്കുകയും പണത്തിന്റെ കാര്യത്തില്‍ തീരുമാനമാകുകയുമായിരുന്നു.
മഞ്ജുവിന് ഏതോ പുരുഷനോട് പ്രണയമുണ്ടെന്ന് മകള്‍ പറയുന്നു എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. അയാളുമായി അമ്മ നിരന്തരം ടെലിഫോണില്‍ സംസാരിക്കാറുണ്ടത്രേ. ഇതാണ് മീനാക്ഷിയുടെ പേരില്‍ പ്രചരിക്കുന്ന കഥ,. ഇങ്ങനെയുള്ളൊരു അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ താന്‍ തയ്യാറല്ലെന്നും മീനാക്ഷി കോടതിയില്‍ പറഞ്ഞതായി ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ പറയുന്നു. ഇത് ശരിയല്ലത്രെ.
മീനാക്ഷിയെ തനിക്കൊപ്പം കൊണ്ടു പോകാന്‍ മഞ്ജു തയ്യാറായിരുന്നു. എന്നാല്‍ മീനാക്ഷിയുടെ താത്പര്യം അതായിരുന്നില്ല. അച്ഛന്റെ പുന്നാര മോളായിരുന്നു മീനാക്ഷി. അച്ഛനും അമ്മയും പിരിയാന്‍ തീരുമാനിച്ചപ്പോള്‍ ഏറ്റവുമെതിര്‍ത്തതും മീനാക്ഷി തന്നെ. ദിലീപിന് മഞ്ജുവിനോട് സ്‌നേഹക്കുറവുണ്ടായിരുന്നില്ല.
അതേസമയം മഞ്ജുവാര്യര്‍ വീണ്ടും നൃത്തം ചവിട്ടുന്നതിനോടും അഭിനയിക്കുന്നതിനോടും ദിവീപിന് താത്പര്യമുണ്ടായിരുന്നില്ല. മീനാക്ഷി പ്രായമായ കുട്ടിയാണെന്നും പെണ്‍കുട്ടിയെ നോക്കേണ്ട കടമ അമ്മയ്ക്കുണ്ടെന്നുമാണ് ദിലീപ് പറഞ്ഞത്. കലയോട് അടങ്ങാത്ത അഭിനിവേശമുള്ള മഞ്ജുവാകട്ടെ ഇതിനോട് യോജിച്ചില്ല. ഇതല്ലാതെ ഇരുവര്‍ക്കും ആരോടും പ്രണയമുണ്ടായിരുന്നില്ല.
കലാകാരിയായ താന്‍ കലാകാരിയായി തന്നെ മരിക്കുമെന്നാണ് മഞ്ജുവിന്റെ വാദം. ഇതിന് തടസ്സമുണ്ടായാല്‍ തട്ടിനീക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















