രാജേഷ് പിള്ളയെ മരണത്തിലേക്ക് നയിച്ചത് ജങ്ക് ഫുഡും സോഫ്റ്റ് ഡ്രിങ്ക്‌സും

സംവിധായകന്‍ രാജേഷ് പിള്ളയെ അകാല മരണത്തിലേക്ക് നയിച്ചത് ജങ്ക് ഫുഡും ശീതള പാനീയങ്ങളും. ഷൂട്ടിംഗും ചര്‍ച്ചകളും ഇല്ലാത്ത ദിവസങ്ങളില്‍ രണ്ടും മൂന്നും സിനിമകള്‍ രാജേഷ് വീട്ടിലിരുന്ന് കാണുമായിരുന്നു. അപ്പോഴും പുറത്ത് പോകുമ്പോഴും ഷൂട്ടിംഗിന്റെ ഇടവേളകളിലും ശീതള പാനീയങ്ങളും ബര്‍ഗര്‍, പിസ, പാസ്ത തുടങ്ങിയ ജങ്ക് ഫുഡും മാത്രമാണ് രാജേഷ് കഴിച്ചിരുന്നത്. പണ്ട് മുതലേ ഇത്തരം ആഹാരങ്ങളുടെ വലിയ ഇഷ്ടക്കാരനായിരുന്നു രാജേഷ്. ആഹാരത്തിലൂടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി.
അങ്ങനെ കരളിന് രോഗം പിടിപെട്ടു. ഫാറ്റി ബോഡിയായിരുന്നു രാജേഷിന്. അതും പ്രശ്‌നമായി. വേട്ടയുടെ ചിത്രീകരണത്തിനിടെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. ആശുപത്രിയിലുമായി. എന്നാലും വേട്ടയുടെ ജോലികളില്‍ മുഴുകി. ഡബ്ബിംഗ് പൂര്‍ത്തിയാക്കി ചിത്രം തിയറ്ററുകളിലെത്തി. ആദ്യ ദിവസം തന്നെ ചിത്രം മികച്ച അഭിപ്രായം നേടി. സിനിമയില്‍ തന്റേതായ ഇടവും വഴിയും കണ്ടെത്തിയ ആളാണ് രാജേഷ് പിള്ള. അമേരിക്കല്‍ ത്രില്ലറായ വാന്റേജ് പോയിന്റാണ് പിള്ളയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്ന്.
തന്റെ ആദ്യ ചിത്രമായ ഹൃദയത്തില്‍ സൂക്ഷിക്കാം വലിയ പരാജയമായിരുന്നു. ആ പടുകുഴിയില്‍ നിന്നാണ് ട്രാഫിക്കിലൂടെ വിജയ സിംഹാസനത്തിലേക്ക് കയറിയിരുന്നത്. പിന്നീട് മിലി. വലിയ വിജയമായിരുന്നില്ലെങ്കിലും സാമ്പത്തിക വിജയമായിരുന്നു. പക്ഷെ, രാജേഷിന് സാമ്പത്തികമായി വലിയ ഗുണം ലഭിച്ചുമില്ല. വേട്ടയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് രാജേഷ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















