മികച്ച കഥ മോഷ്ടിച്ചതെന്ന് ആരോപണം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കഥയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ച കഥ മോഷ്ടിച്ചതാണ് എന്നതാണ് പുതിയ ആരോപണം. മികച്ച കഥയ്ക്കുളള പുരസ്‌കാരം നേടിയത് മുതിര്‍ന്ന സംവിധായകനും കൂടിയായ ഹരികുമാറാണ്. ഹരികുമാര്‍ തന്നെ സംവിധാനം ചെയ്ത 'കാറ്റും മഴയും' എന്ന ചിത്രത്തിന്റെ കഥയ്ക്കാണ് അദ്ദേഹത്തിന് മികച്ച കഥയ്ക്കുളള അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ ഈ കഥ തന്റെതാണെന്ന വാദവുമായെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തായ നജീം കോയ. തന്റെ കഥയാണിതെന്നും ഹരികുമാര്‍ അനുവാദം കൂടാതെ തന്റെ കഥ മോഷ്ടിച്ചതാണെന്നുമാണ് നജീം കോയ പറയുന്നത്. ഇതേക്കുറിച്ച് ഫെഫ്കയില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.
പരാതി അന്വേഷിച്ചപ്പോള്‍ കഥ തന്റേതാണെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ ഹരികുമാര്‍ സമ്മതിച്ചതായും നജീം കോയ പറയുന്നു. പിന്നെ എന്തിനാണ് ഹരികുമാര്‍ ഈ കഥ അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരത്തിന് അയച്ചതെന്നും നജീം കോയ ചോദിക്കുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രോല്‍സവങ്ങളിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കന്നുണ്ട്. എന്നാല്‍ തീയറ്ററുകളില്‍ ചിത്രം ഇതുവരെ പ്രദര്‍ശനത്തിന് എത്തിയിട്ടില്ല. ഉണ്ണി മുകുന്ദന്‍, ലാല്‍, മീരാനന്ദന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രമാണിത്. ഫ്രൈഡേ, അപൂര്‍വ്വരാഗം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും '2 കണ്‍ട്രീസ്' എന്ന ചിത്രത്തിന്റെ കഥാകൃത്തുമാണ് നജീം കോയ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















