അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു

'മാളികപ്പുറം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ അഭിലാഷ് പിള്ളയും 'അരവിന്ദൻെറ അതിഥികൾ' എന്ന സിനിമയുടെ സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു. ചോറ്റാനിക്കര അമ്മയുടെ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചോറ്റാനിക്കര ലക്ഷ്മിക്കുട്ടിയെന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും പ്രധാന താരങ്ങളെയും അണിയറപ്രവർത്തകരെയും ഉടനെ പ്രഖ്യാപിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ് ബൈജു ഗോപാലനും വി സി പ്രവീണുമാണ്. എക്സികുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയാണ്.
ഞാൻ ഈ ലോകത്ത് ഇഷ്ടപെടുന്ന രണ്ട് അത്ഭുതങ്ങളാണ്, ആദ്യത്തേത് അമ്മ അതിലും വലിയ ഒരു അത്ഭുതം ഈ ഭൂമിയിലില്ല, പിന്നെ ആന, ചെറുപ്പം മുതൽ ഞാൻ കണ്ടു വളർന്ന ഈ രണ്ട് അത്ഭുതങ്ങളേയും വെള്ളിത്തിരയിൽ ഒന്നിച്ചു കൊണ്ടുവരാനുള്ള ശ്രമമാണ്, എല്ലാം പ്രാർത്ഥനയും വേണം എന്ന് അഭിലാഷ് പിള്ള അറിയിച്ചു.
ചില സിനിമകൾ ഒരു നിയോഗമാണ്. ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹത്തോടെ, ശ്രീ ഗോകുലം മൂവീസ് മലയാളികൾക്കായി ഭക്തിസാന്ദ്രമായ ഒരു ചലച്ചിത്ര നിർമാണത്തിന് തുടക്കം കുറിക്കുകയാണ്. 'മാളികപ്പുറം' സമ്മാനിച്ച എഴുത്തുകാരൻ അഭിലാഷ് പിള്ളയും, 'അരവിന്ദന്റെ അതിഥികൾ' സമ്മാനിച്ച സംവിധായകൻ എം. മോഹനും ഒന്നിച്ച്, വിശ്വാസത്തിന്റെയും ദൈവികതയുടെയും വേരുകൾ പുതിയ തലമുറയിലേക്ക് നയിക്കുന്ന ചിത്രമാണ് 'ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' എന്നാണ് ചിത്രത്തിനെക്കുറിച്ച് ഗോകുലം ഗോപാലൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
https://www.facebook.com/Malayalivartha