Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി ഹാഫ് ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്

16 SEPTEMBER 2025 11:45 AM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയും വലിയ മുതൽമുടക്കിൽ ഇന്ത്യക്കകത്തും വിദേശ രാജ്യങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കുന്നതുമായ ഹാഫ് എന്ന ചിത്രത്തിൻ്റെ രാജസ്ഥാനിലെ ജയ്സാൽമീർ ഷെഡ്യൂൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരിക്കുന്നു
മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിൻ്റെ സംവിധായകനായ സംജാദാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
ഫ്രാഗ്രൻ്റ് നേച്ചർ ഫിലിംസിൻ്റെ ബാനറിൽ ആൻ സജീവ്, സജീവ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നൂറ്റിഇരുപതു ദിവസത്തോളം നീണ്ടുനിന്ന ഷെഡ്യൂളാണ് ജയ്സാൽമീറിൽ പൂർത്തിയായത്.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഏതാണ്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇന്ത്യാ-പാക് സംഘർഷം മൂർച്ചിക്കുന്നത്. സംഘർഷത്തിൻ്റെ പ്രതിഫലനങ്ങൾ ചിത്രീകരണത്തിനു ബുദ്ധിമുട്ടായതോടെ ചിത്രം ഷെഡ്യൂൾ ചെയ്യേണ്ട സാഹചര്യമുണ്ടായി. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ വീണ്ടും ചിത്രീകരണമാരംഭിക്കുകയും സുഗമമായിത്തന്നെ ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തുവെന്ന് സംവിധായകൻ സജാദ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബർ പതിനെട്ടിന് കുട്ടിക്കാനം വണ്ടിപ്പെരിയാർ ഭാഗങ്ങളിലായി ആരംഭിക്കും. രണ്ടാഴ്ച്ചയോളം നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഷെഡ്യൂൾ.
അതോടെ ഇൻഡ്യയിലെ ഷെഡ്യൂൾ പൂർത്തിയാകും. പിന്നീടുള്ള ചിത്രീകരണം വിദേശങ്ങളിലാണ്. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണം റഷ്യയിലും പാരീസ്സിലുമായിട്ടാണ് പൂർത്തിയാകുക. ചിത്രീകരണത്തിനു് സഹായകരമാകുന്ന സമ്മർ സീസണായ ഡിസംബർ - ജനുവരി മാസങ്ങളിലായിട്ടാണ് വിദേശങ്ങളിലെ ചിത്രീകരണം. പൂർത്തിയാകുക .

മൈക്ക്,ഗോളം, ഖൽബ് യു.കെ. ഓക്കെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രഞ്ജിത്ത് സജീവ് നായകനാകുന്ന ഈ ചിത്രത്തിൽ ഐശ്വര്യ ( ഓഫീസർ ഓൺ ഡ്യൂട്ടി യു.കെ. ഓക്കെ. ഫെയിം) നായികയാകുന്നു.
സുധീഷ്, മണികണ്ഠൻ,( ബോയ്സ് ഫെയിം) ശ്രീകാന്ത് മുരളി എന്നിവരാണ് മലയാളത്തിൽ നിന്നുള്ള മറ്റഭിനേതാക്കൾ.
ബോളിവുഡ് താരം റോക്കി മഹാജൻ അടക്കം തമിഴ്, തെലുങ്ക് കന്നഡ ഭാഷകളിലെ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഒരു പാൻ ഇൻഡ്യൻ സിനിമയാക്കി മാറ്റുന്നു. അരങ്ങിലും അണിയറയിലും മികച്ച പ്രതിഭകളുടെ സാന്നിദ്ധ്യമുള്ള ഈ ചിത്രത്തിൻ്റെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ ,ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ്മാൻ ആണ്.

റെയ്ഡ്2 ദിനൈറ്റ് കംസ് ഫോർ അസ്(, the night comes for us ) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് പെരിട്രി, ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ആക്ഷൻ ചിത്രം കൂടിയായിരിക്കും.
സംവിധായകൻ സംജാദും പ്രവീൺ വിശ്വനാഥുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം - മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- അപ്പു പ്രഭാകർ.
എഡിറ്റിംഗ് - മഹേഷ് ഭുവനന്ദ്'
കലാസംവിധാനം- മോഹൻദാസ്.
കോസ്റ്റ്യും ഡിസൈൻ-,ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്-നരസിംഹ സ്വാമി .
സ്റ്റിൽസ് - സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ - ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജേഴ്സ് -സജയൻഉദിയൻകുളങ്ങര, സുജിത്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - അബിൻഎടക്കാട്
പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി എന്ന് വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (16 minutes ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (22 minutes ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (30 minutes ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (39 minutes ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (54 minutes ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (1 hour ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (1 hour ago)

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...  (1 hour ago)

എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...  (2 hours ago)

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി  (2 hours ago)

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (14 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (14 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (14 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (14 hours ago)

Malayali Vartha Recommends