Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍

05 OCTOBER 2026 11:28 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളിലൊന്നായ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചിത്രത്തിന്റെ റീ റിലീസിന് മുന്നോടിയായി ഓര്‍മ്മകളും ആവേശവും പങ്കുവെക്കുകയാണ് മോഹന്‍ലാല്‍. പ്രിയദര്‍ശനൊപ്പം ചെയ്ത തന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്തെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 4കെ ദൃശ്യ മികവില്‍ 'തേന്മാവിന്‍ കൊമ്പത്ത്' വീണ്ടും തിയേറ്ററില്‍ കാണാന്‍ മാണിക്യനായി താനും എത്തുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒക്ടോബര്‍ 8 ന് ആണ് ചിത്രം വീണ്ടും തിയേറ്ററുകളില്‍ എത്തുന്നത്. 1994ല്‍ പുറത്തിറങ്ങിയ 'തേന്മാവിന്‍ കൊമ്പത്ത്' മൂന്ന് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിലൊന്നായി തുടരുകയാണ്. മോഹന്‍ലാലിന്റെ മാണിക്യനും ശോഭനയുടെ കാര്‍ത്തുമ്പിയും നെടുമുടി വേണുവിന്റെ ശ്രീകൃഷ്ണന്‍ തമ്പുരാനും ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളും ചിത്രത്തിന്റെ ഗ്രാമീണ പശ്ചാത്തലവും പ്രണയവും നര്‍മ്മവും നിറഞ്ഞ മുഹൂര്‍ത്തങ്ങളുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പുതിയ തലമുറയ്‌ക്കൊപ്പം പഴയ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീനില്‍ ചിത്രം വീണ്ടും ആസ്വദിക്കാനുള്ള അവസരമാണ് റീ റിലീസ് ഒരുക്കുന്നത്. 4കെ ദൃശ്യ മികവിലാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്. ഒറിജിനല്‍ 35ാാ നെഗറ്റീവ് 4കെയില്‍ സ്‌കാന്‍ ചെയ്ത് സൂപ്പര്‍ 4കെ നിലവാരത്തിലേക്ക് ഡിജിറ്റല്‍ റീസ്‌റ്റോര്‍ ചെയ്താണ് പുതിയ പതിപ്പ് ഒരുക്കിയിരിക്കുന്നത്. കെ.വി. ആനന്ദിന്റെ മനോഹരമായ ഫ്രെയിമുകള്‍ കൂടുതല്‍ മികവോടെ ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രത്യേകതയും റീ റിലീസിനുണ്ട്. ഒറിജിനല്‍ ചിത്രത്തിന്റെ ദൃശ്യഭാവവും സ്വഭാവവും നിലനിര്‍ത്തിക്കൊണ്ടാണ് റീമാസ്റ്ററിങ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ദൃശ്യ മികവിനൊപ്പം ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സാങ്കേതികവിദ്യയും പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണമാണ്. ബേണിഇഗ്‌നേഷ്യസിന്റെ സംഗീതവും ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനങ്ങളും ചിത്രത്തിന്റെ നര്‍മ്മ മുഹൂര്‍ത്തങ്ങളും പശ്ചാത്തല ശബ്ദങ്ങളുമെല്ലാം പുതിയ സൗണ്ട് മിക്‌സിലൂടെ കൂടുതല്‍ തിയേറ്റര്‍ അനുഭവം സമ്മാനിക്കും. അതുകൊണ്ട് തന്നെ പഴയ ഓര്‍മ്മകളെ പുതിയ സാങ്കേതിക മികവോടെ വീണ്ടും അനുഭവിക്കാന്‍ കഴിയുന്ന റീ റിലീസായിരിക്കും 'തേന്മാവിന്‍ കൊമ്പത്ത്'. മോഹന്‍ലാല്‍, ശോഭന, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ്. ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, കുതിരവട്ടം പപ്പു, ശങ്കരാടി, ഗീത വിജയന്‍, സോണിയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ഛായാഗ്രഹണത്തിന് കെ.വി. ആനന്ദിനും പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും അംഗീകാരം ലഭിച്ച ചിത്രം അഞ്ച് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

പ്രസിദ്ധി ക്രിയേഷന്‍സിന്റെയും സൂര്യ സിനി ആര്‍ട്‌സിന്റെയും ബാനറില്‍ എന്‍. ഗോപാലകൃഷ്ണന്‍ നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 8ന് ആഗോളതലത്തില്‍ വീണ്ടും തിയേറ്ററുകളിലെത്തും. റീ റിലീസിനായി ചിത്രം 4ഗയില്‍ റീമാസ്റ്റര്‍ ചെയ്തത് മാറ്റിനി നൗവും ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. മാണിക്യനെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേക്ഷകര്‍. രചന, സംവിധാനം: പ്രിയദര്‍ശന്‍, നിര്‍മ്മാതാവ്: എന്‍. ഗോപാലകൃഷ്ണന്‍, ബാനര്‍: പ്രസിദ്ധി ക്രിയേഷന്‍സ്, സൂര്യ സിനി ആര്‍ട്‌സ്, ഛായാഗ്രഹണം: കെ.വി. ആനന്ദ്, സംഗീതം: ബേണിഇഗ്‌നേഷ്യസ്, പശ്ചാത്തല സംഗീതം: എസ്.പി. വെങ്കടേഷ്, എഡിറ്റിംഗ്: എന്‍. ഗോപാലകൃഷ്ണന്‍, ഗാനരചന: ഗിരീഷ് പുത്തഞ്ചേരി, സംഘട്ടനം: ത്യാഗരാജന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സാബു സിറില്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഉണ്ണി രാജേന്ദ്രന്‍, പിആര്‍ഒ: ഐശ്വര്യ രാജ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തില്‍ അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി  (48 minutes ago)

തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയേറ്ററുകളില്‍  (1 hour ago)

മാവേലിക്കരയിലും കായംകുളത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാളെ പ്രാദേശിക അവധി  (1 hour ago)

വേണാട് എക്‌സ്പ്രസിലെ തിരക്കിന് പരിഹാരമായി 10 ദിവസത്തിനകം പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും  (1 hour ago)

എംഎല്‍എയുടെ പിഎ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (1 hour ago)

'ജയിലര്‍ 2' സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍  (2 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (2 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (2 hours ago)

3 പ്രവാസി മലയാളികളെ സൗദിയിൽ കാലുകുത്തിക്കാതെ പറഞ്ഞുവിട്ടു; ഞെട്ടി ബന്ധുക്കൾ! "ഈ അവസ്ഥയിൽ കാണേണ്ട അമ്മ..."  (3 hours ago)

"രാജുവേട്ടൻ പോയേ.കാലന്റെ മോങ്ങൽ! "ഭർത്താവ് വേണ്ട, കാമുകൻ മതി"; ബെൽറ്റ് ഇറുക്കി കഴുത്തു ഞെരിച്ചു കൊന്ന് 48-കാരി  (3 hours ago)

കൂട്ട ഇടിയും മഴയും..! 2 മണിക്കൂർ നിർത്താതെ മഴ രാത്രയിൽ മാറി മാറിയും 10 ജില്ലകളിൽ മുന്നറിയിപ്പ്  (3 hours ago)

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍  (4 hours ago)

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി ഇന്‍ഡിഗോ  (4 hours ago)

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (6 hours ago)

Malayali Vartha Recommends