അനിയത്തിപ്രാവിലെ സ്‌പ്ലെന്‍ഡര്‍ കുഞ്ചാക്കോബോബന്‍ അന്വേഷിക്കുന്നു

അനിയത്തിപ്രാവ് വന്‍ വിജയമായിരുന്നെങ്കിലും ചിത്രത്തില്‍ താന്‍ ഉപയോഗിച്ച സ്‌പ്ലെന്‍ഡര്‍ ബൈക്ക് തനിക്ക് സ്വന്തമാക്കാന്‍ പറ്റിയില്ലെന്ന് ചാക്കോച്ചന്‍. ആ ബൈക്ക് സ്വന്തമാക്കിയാല്‍ കൊള്ളാമെന്നുണ്ട്. അതിനുള്ള അന്വേഷണത്തിലാണ് താരം. അനിയത്തിപ്രാവിന് ശേഷം അഭിനയിച്ച മിക്ക സിനിമകളിലും ചാക്കോച്ചന് ബൈക്കുണ്ടായിരുന്നു. എല്‍സമ്മ എന്ന ആണ്‍കുട്ടിയില്‍ മോപ്പഡ് തരുമ്പോള്‍ ലാല്‍ജോസ് ചാക്കോച്ചനോട് പറഞ്ഞു; ഈ സിനിമ ഓടിയില്ലെങ്കില്‍ നീ വീണ്ടും കാലിനിടയില്‍ ബൈക്കുമായി ഇറങ്ങിക്കൊള്ളൂ എന്ന്.
പണ്ട് സിനിമകള്‍ പരാജയപ്പെട്ടിരുന്ന ചാക്കോച്ചന്‍ ഇന്ന് നല്ല സിനിമകളുടെ ഭാഗമായി. ആദ്യമായി നഴ്‌സിന്റെ വേഷത്തില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താരം. അതും മുസ്ലിംയുവാവായി. എഡിറ്റര്‍ മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാര്‍വതി ചാക്കോച്ചന്റെ നായികയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇറാഖിലെ ബാഗ്ദാദില്‍ വെച്ച് രണ്ട് നഴ്‌സുമാര്‍ കണ്ടുമുട്ടുന്നതാണ് കഥാതന്തു. പാര്‍വതി സമീറ എന്ന നഴ്‌സായി അഭിനയിക്കുന്നു. ലിബിയയില്‍ നിന്ന് അടക്കം നഴ്‌സുമാരെ ഒഴിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. അല്ലാതെ ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലല്ലെന്ന് താരം പറഞ്ഞു.
ഫഹദ്ഫാസിലുമായി ചാക്കോച്ചന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ആഗസ്റ്റ് 18ന് ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം താന്‍ കൊച്ചിയിലേക്ക് മടങ്ങുമെന്ന് ചാക്കോച്ചന്‍ പറഞ്ഞു. റാസല്‍ഖൈമയിലും യു.എ.ഇയിലുമാണ് രണ്ടാം ഷെഡ്യൂള്‍. അതേസമയം ഉദയായുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാകാറായെന്നും താരം പറഞ്ഞു. താമസിക്കാതെ ചിത്രം തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha





















