Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ആ ഷോ ഇല്ലാതെ റസാഖിന് കുറച്ചു പണം പിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവരാണോ സിനിമാപ്രമാണിമാര്‍?, ചലച്ചിത്രസംഘടനകളോട് വിനയന്‍

16 AUGUST 2016 05:39 PM IST
മലയാളി വാര്‍ത്ത

സിനിമാക്കാര്‍ക്കും താരങ്ങള്‍ക്കുമെതിരെ ആഞ്ഞടിച്ച് വിനയന്‍. അന്തരിച്ച ടി എ റസാഖിന്റെ മരണവിവരം താരനിശ നടത്തുന്നതിനായി മറച്ചുവച്ചെന്ന് വിവാദത്തില്‍ പ്രതികരണവുമായി വിനയന്‍. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മരണമടഞ്ഞ ടിഎ റസാഖിന്റെ മരണവാര്‍ത്ത രാത്രി പത്ത് മണി വരെ മറച്ചുവച്ചതും,ആദരമര്‍പ്പിക്കാനുള്ള അവസരം നല്‍കാതെ വേഗത്തില്‍ സംസ്‌കരിച്ചതിലുമുള്ള പ്രതിഷേധം വ്യക്തമാക്കുന്നതാണ് വിനയന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. നേരത്തെ സംവിധായകന്‍ അലി അക്ബറും ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു.
വിനയന്‍ പറയുന്നത് ഇങ്ങനെ
സഹപ്രവര്‍ത്തകനായ ഒരു പ്രിയ കലാകാരന് അന്ത്യ യാത്രാമൊഴി നല്‍കുന്നതും, ആദരവു നല്‍കുന്നതുമൊക്കെ എങ്ങനെ വേണമെന്ന് പ്രഗത്ഭരും ബുദ്ധിമാന്മാരുമായ നമ്മുടെ സിനിമാപ്രവര്‍ത്തകരോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. പക്ഷേ ടി. എ. റസാഖ് എന്ന ചലചിത്രകാരന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്‌കരിക്കപ്പെടുകയും, ശവശരീരം വഹിച്ച വാഹനം റോഡില്‍ പിടിച്ചിട്ട് താമസിപ്പിക്കുകയും ചെയ്തത് കോഴിക്കോട്ടു നടന്ന താരമാമാങ്കം തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ വേണ്ടിയായിരുന്നു എന്ന് അറിഞ്ഞപ്പോള്‍ സാംസ്‌കാരിക കേരളമേ നീ ലജ്ജിച്ചു തലതാഴ്ത്തൂ ഈ വിവരദോഷികളുടെ മുന്നില്‍ എന്നു പറയാനാണ് തോന്നിയത്.
ടി. എ. റസാഖിനെ പോലുള്ളവര്‍ക്ക് ചികിത്സാ സഹായം ചെയ്യാന്‍ വേണ്ടി നടത്തിയ കലാപരിപാടി ആയതുകൊണ്ടാണ് ശവശരീരം വഴിയിലിട്ടിട്ടാണെങ്കിലും ഞങ്ങള്‍ അതാഘോഷിച്ചത് എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്ന ന്യായം. എന്താണിതിന് മറുപടി പറയേണ്ടത്? പണവും താരഷോയും ആണൊ റസാഖിന്റെ മൃതശരീരത്തോടുള്ള ആദരവിനെക്കാള്‍ വലുത്?
കോഴിക്കോട്ടെ സഹൃദയരായ ജനങ്ങള്‍ ടിക്കറ്റെടുത്ത് പരിപാടി കാണാന്‍ വന്നതിനു ശേഷം ഇന്നീ പരിപാടി നടക്കില്ല കാരണം നമ്മുടെ ടി. എ. റസാഖ് ഇപ്പോള്‍ നമ്മെ വിട്ടുപിരിഞ്ഞു എന്ന് ആ ജനസഞ്ചയത്തോട് പറഞ്ഞാല്‍ അവര്‍ പ്രശ്‌നമുണ്ടാക്കുമെന്നാണൊ ഇതിന്റെ സംഘാടകര്‍ പറയുന്നത്. അതോ അവര്‍ കൊടുത്ത ടിക്കറ്റിന്റെ പൈസ തിരിച്ചു ചോദിക്കുമെന്നോ?
അതുമല്ലെങ്കില്‍ ചാനലുകാരുമായി പറഞ്ഞുറപ്പിച്ച തുക നഷ്ടമാകുമെന്നോ? അതൊക്കെ പരിഹരിക്കാന്‍ പറ്റുന്ന വല്യ വല്യ താരങ്ങളും സംവിധായകരും ഒക്കെ അല്ലെ നിങ്ങള്‍? വേറൊരു ദിവസത്തേക്ക് ഈ പ്രോഗ്രാം മാറ്റിവെച്ചാലുണ്ടാകുന്ന അസൗകര്യങ്ങള്‍ ടി. എ. റസാഖിനെ പോലെ മനുഷ്യസ്‌നേഹിയായ ഒരു സുഹൃത്തിനു വേണ്ടി നിങ്ങള്‍ സഹിക്കാന്‍ ബാദ്ധ്യസ്ഥരല്ലേ? അതല്ലെ അമ്മയുടെയും ഫെഫ്കയുടെയും ഒക്കെ കടമ.
ഇവിടെയാണ് സംവിധായകന്‍ അലി അക്ബര്‍ പറഞ്ഞതിന്റെ പ്രസക്തി നിങ്ങള്‍ക്ക് ടി. എ. റസാഖിന്റെ മരണത്തേക്കാള്‍ വലുത് നിങ്ങളുടെ ഷോ ആയിരുന്നു.സ്വയം ഷോമാന്മാരാകാനും ജനത്തിന്റെ ആദരവ് ചോദിച്ചു വാങ്ങി സ്വയം ആഘോഷിക്കാനുമുള്ള നിങ്ങടെ തീരുമാനം ആരു മരിച്ചാലും നിങ്ങള്‍ മാറ്റില്ല. അതിനെന്തു ന്യായവും നിങ്ങള്‍ പറയും. കുറെ പണം കൊടുത്താല്‍ അത് ഏത് ആദരവിനെക്കാട്ടിലും വലുതാണെന്നു പറയുന്ന നിങ്ങളോട് തര്‍ക്കിച്ചിട്ടു കാര്യമില്ല.
ഗിരീഷ് പുത്തഞ്ചേരിയെ സഹായിക്കാനായി ഇതുപോലെ പരിപാടി നടത്തി സമാഹരിച്ച തുകയില്‍ 25 ലക്ഷത്തോളം രൂപ പുത്തഞ്ചേരിയുടെ കുടുംബത്തിനു കൊടുക്കാതെ വെച്ചിരിക്കുന്നു എന്ന് അതിന്റെ കമ്മിറ്റിയില്‍ തന്നെ അംഗമായ ശ്രീ അലി അക്ബര്‍ പറയുന്നു. തത്കാലം ആ തുക ടി. എ. റസാഖിന്റെ ചികിത്സക്കായി ചിലവാക്കാന്‍ പാടില്ലായിരുന്നോ? കോഴിക്കോട്ടെ കലാസ്‌നേഹികളായ നല്ല മനുഷ്യരുടെ കയ്യില്‍ നിന്നും പലതിനും ഇതുപോലെ സാമ്പത്തിക സമാഹരണം നടത്തുന്ന കോഴിക്കോട്ടെ ചലചിത്രപ്രവര്‍ത്തകരും സംഘാടകരുമൊക്കെ ഇത്തരം ചോദ്യങ്ങള്‍ക്കു കൂടി ഉത്തരം പറയണം. നമ്മുടെ പ്രമുഖ ദൃശ്യമാധ്യമ ചാനലുകള്‍ ശ്രീ ടി. എ. റസാഖിന്റെ മരണവാര്‍ത്ത മണിക്കൂറുകളോളം തമസ്‌കരിച്ചു എന്നത് ഇതിനെക്കാളൊക്കെ എന്നെ ഞെട്ടിച്ചു. വക്കീലന്മാര്‍ ഉള്‍പ്പെടെ പലരും പല ആരോപണങ്ങളും പറയുമ്പോഴും, സത്യസന്ധമായും, കൃത്യമായും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവരാന്‍ അക്ഷീണം ശ്രമിക്കുന്ന മാധ്യമങ്ങളെ കണ്ണടച്ചു പിന്തുണച്ചവനാണു ഞാന്‍. മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ എതിരെയുള്ള വാര്‍ത്തകള്‍ കൊടുക്കാം അവരെ വിമര്‍ശിക്കാം പക്ഷെ താരപ്രമുഖരുടെയും അവരുടെ സംഘടനയുടെയും സഹായം ഞങ്ങളുടെ ചാനലുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും നിലനില്‍പ്പിന് അത്യന്താപേക്ഷിതമായതിനാല്‍ അവരെ വിട്ടുള്ള കളി ഞങ്ങള്‍ക്ക് ഇല്ലാ എന്ന് ചില ചാനല്‍ മേധാവികള്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. അതു ഞാന്‍ മറക്കുന്നില്ല. എങ്കിലും ഇതുപോലെ ഉള്ള ഒരു കലാകാരന്റെ വിടവാങ്ങല്‍ വാര്‍ത്ത ഏതു വമ്പന്മാര്‍ പറഞ്ഞിട്ടാണെങ്കിലും കുറേ നേരത്തേക്കു തമസ്‌കരിക്കപ്പെട്ടു എങ്കില്‍ അതു മാധ്യമധര്‍മ്മമല്ല. ഏതു വാര്‍ത്തയും ചികഞ്ഞെടുക്കുന്നവര്‍ ഇതറിഞ്ഞില്ല എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. നിങ്ങള്‍ പറയുന്നത് വാദത്തിനു സമ്മതിച്ചാല്‍ പോലും രാത്രി 11 മണിക്ക് റസാഖിന്റെ മൃതദേഹം കോഴിക്കോടെത്തണമെങ്കില്‍ വൈകിട്ട് 6 മണിക്കെങ്കിലും എറണാക്കുളത്തൂന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ കൂടി 4 മണിക്ക് മരണം സംഭവിച്ചിരിക്കണം. പക്ഷേ ചാനലുകളില്‍ സ്‌ക്രോളിംഗ് വന്നതു തന്നെ രാത്രി 10 മണിക്കാണ്. മാത്രമല്ല അലി അക്ബര്‍ പറയുന്നു.. ഇന്നു വൈകുന്നേരം വരെ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചുകൂടെ, ധാരാളം സുഹൃത്തുക്കള്‍ അറിഞ്ഞു വരാനുണ്ട് എന്നു ചോദിച്ചപ്പോള്‍ 24 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം വെക്കാന്‍ പാടില്ല എന്നാണത്രെ ഉത്തരം കിട്ടിയത്. അതിനര്‍ത്ഥം പതിനഞ്ചാം തീയതി ഉച്ചയോടു കൂടി പ്രിയ റസാഖ് അന്തരിച്ചു എന്നാണ്. എന്തിനാണ് ആദരണീയനായ ഒരു സുഹൃത്തിന്റെ മൃതദേഹം വെച്ച് ഇങ്ങനെയൊരു പ്ലേ നടത്തിയത്. ഇന്നലത്തെ ആ ഷോ നടത്തിയില്ലായിരുന്നെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമായിരുന്നോ? ആ ഷോ ഇല്ലാതെ തന്നെ കുറച്ചു പണം പിരിച്ചു കൊടുക്കാന്‍ കഴിവില്ലാത്തവരാണോ ഈ സിനിമാപ്രമാണിമാര്‍. ഇതു തമസ്‌കരിച്ച മാധ്യമസുഹൃത്തുക്കള്‍ക്ക് എന്താണ് പറയാനുള്ള മറുപടി. മനസ്സിന് തോന്നിയ പ്രയാസം കൊണ്ട് ഇത്രയും പ്രതികരിച്ചതിന്റെ പേരില്‍ ഇനിയിപ്പൊ ഫാന്‍സുകാരെ ഇറക്കി സോഷ്യല്‍ മീഡിയയില്‍ എനിക്കെതിരെ തെറിയഭിഷേകം നടത്തിയേക്കാം ഞാനതു കാര്യമാക്കുന്നില്ല. പറയാനുള്ളതു പറഞ്ഞു എന്നുള്ളതിലാണ് എന്റെ സംതൃപ്തി.
പ്രിയ റസാഖ്, ആരോഗ്യപരമായ കാരണങ്ങളാല്‍ ദൂരയാത്ര ചെയ്യാന്‍ പറ്റാത്ത അവസഥയായതിനാല്‍ കൊണ്ടോട്ടിയില്‍ വന്നു കാണാന്‍ കഴിഞ്ഞില്ല. ഇന്നലെ വിവരമറിഞ്ഞപ്പോള്‍ തന്നെ അമൃതാ ഹോസ്പിറ്റലില്‍ വന്ന് അവസാനമായി ഒന്ന് കാണാമെന്ന് കരുതി. പക്ഷേ താങ്കളെ അവിടുന്ന് കോഴിക്കോട്ടു കോണ്ടുപോയി മണീക്കൂറുകള്‍ക്ക് ശേഷം മാത്രമാണ് ചാനലുകളില്‍ വാര്‍ത്ത വന്നത് എന്നതുകൊണ്ടു തന്നെ അതും തരമായില്ല. മണ്ണിന്റെയും മനുഷ്യന്റെയും കഥ പറഞ്ഞ താങ്കള്‍ പണത്തിനെക്കാള്‍ കൂടുതല്‍ മാനവികതയ്ക്ക് വില കല്‍പ്പിച്ചിരുന്നു എന്നെനിക്കറിയാം. താങ്കളെ പോലൊരു കലാകാരന് തന്റെ അന്ത്യയാത്രയില്‍ ഇതുപോലൊരു യാത്രയയപ്പല്ലായിരുന്നു കിട്ടേണ്ടിയിരുന്നത്. മനസ്സുകൊണ്ടു മാപ്പു ചോദിക്കുന്നു.. ബാഷ്പാഞ്ജലികള്‍.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (11 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (30 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (34 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (41 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (52 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (54 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends