Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയും മകനുമൊത്ത് നിവിന്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായൊരു അതിഥി എത്തി

29 AUGUST 2016 02:53 PM IST
മലയാളി വാര്‍ത്ത

നിവിന്‍ പോളിയുടെ വിശേഷം അവസാനിക്കുന്നില്ല. മലയാളത്തിന്റെ യുവതാരം നിവിന്‍ പോളിയുടെ ആറാം വിവാഹ വാര്‍ഷികാഘോഷമായിരുന്നു ഇന്നലെ. ഭാര്യ റീന്നയോടൊപ്പമുള്ള സെല്‍ഫിയും ആനിവേഴ്‌സറി കേക്കും താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ലെ മെറിഡിയനില്‍ ഇരുവരും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിനിടയ്ക്ക് അപ്രതീക്ഷിതമായി ബാലചന്ദ്ര മേനോനും ഭാര്യയും എത്തുകയായിരുന്നു. ഇരുവരും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് നിവിനെ കണ്ടത്. പിന്നെ ഇരു കുടുംബവും ചേര്‍ന്ന് ഒരു സെല്‍ഫിയും എടുത്തു. നിവിന് ആശംസകള്‍ അറിയിക്കാനും ബാലചന്ദ്ര മേനോന്‍ മറന്നില്ല. നിവിനെ കണ്ട കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ബാലചന്ദ്ര മേനോന്‍ കുറിച്ചിട്ടുണ്ട്.

ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് അതിരാവിലെതന്നെ ഞാന്‍ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ടു. എന്റെ വാസം തിരുവന്തപുരത്തും സഹവാസം കൊച്ചിയിലുമാണ് എന്ന് പറയാം.. കുടുംബപരമായി കൊച്ചിയിലും തൊഴില്‍പരമായി തിരുവനന്തപുരത്തുമായാണ് എന്റെ ജീവിതം. ഭാര്യയുമൊത്ത് ഈ രണ്ടു താവളങ്ങളിലേക്കുള്ള കാര്‍ യാത്രകളാണ് കൂടുതലും. െ്രെഡവറും ഞാന്‍ തന്നെ. തിരുവനന്തപുരം കൊച്ചി റൂട്ടില്‍ റോഡില്‍ എത്ര തരം കുഴികള്‍ എന്തുമാത്രമുണ്ടെന്നു ഒരുപക്ഷെ പൊതുമരാമത്തു മന്ത്രിയെക്കാള്‍ എനിക്കറിയാമെന്നു തോന്നുന്നു.
വൈകിട്ട് 5 .30 ന് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന എന്റെ ചിത്രം കൊച്ചി വീട്ടിലിരുന്നു കാണാം എന്നതായിരുന്നു പ്ലാന്‍. ബ്രേക്ഫാസ്‌റ് കല്ലുവാതുക്കലുള്ള രാജ് റെസിഡെന്‍സിയില്‍ കഴിച്ചു. കൂട്ടത്തില്‍ 8 മണിക്കുള്ള പ്രൊമോഷന്‍ പ്രോഗ്രാമും കണ്ടു.
ഊണ് സാധാരണ ആലപ്പുഴ പ്രിന്‍സ് ആണ് എന്റെ ശീലം. എന്നാല്‍ പ്രിന്‍സില്‍ എത്തിയപ്പോള്‍ കാര്‍ അകത്തേക്ക് ഓടിച്ചു കയറ്റാന്‍ നിവൃത്തിയില്ല. എന്തെന്നാല്‍, ഹോട്ടലിനു മുന്‍പില്‍ അടുത്തു നടക്കാന്‍ പോകുന്ന ഒരു കല്യാണത്തിന് വേണ്ടി ഒരു 'ഭീമന്‍പന്തല്‍' പണിയുന്ന തിരക്കാണ്. അടുത്ത ശരണം ചേര്‍ത്തലക്കടുത്തുള്ള ട്രാവന്‍കുര്‍ പാലസ് ആണ്. അവിടെയെത്തുമ്പോള്‍ പതിവില്ലാതെ സഞ്ചാരികളായ വിദേശികളെക്കൊണ്ട് സമൃദ്ധം. വയറു കുറേശ്ശെ കാഞ്ഞുതുടങ്ങി .എന്നാല്‍ നേരെ കൊച്ചിയിലെത്താം. അവിടെ എത്തിയാല്‍ ഒന്നുകില്‍ 'സരോവരം' അല്ലെങ്കില്‍ 'ക്രോണ്‍പ്ലാസ.'അതാണ് പതിവ്. ഒരു കാരണവുമില്ലാതെ ഭാര്യയുടെ നിര്‍ദ്ദേശം. 'ഇന്ന് ഒരു മാറ്റത്തിന് ലെ മെറിഡിയന്‍ ആയാലോ?' സമ്മതിച്ചു. ലെ മെറിഡിയനിലെ വിശാലമായ റസ്റ്ററന്റ് ഞാന്‍ ചെല്ലുമ്പോള്‍ ശൂന്യം. എനിക്ക് സന്തോഷമായി .പൊരിഞ്ഞ വിശപ്പുള്ളതുകൊണ്ടു ഒറ്റക്കിരുന്ന് ഭാര്യയുമൊത്ത് 'മൃഗീയമായി' തിന്നാം. പൊടുന്നനെ എന്റെ മുന്നില്‍ അവതരിക്കുന്ന നിവിന്‍ പോളി. ആര്‍ക്കും ഇഷ്ട്ടം തോന്നിക്കുന്ന ചിരിയുമായി. പിന്നാലെ ഭാര്യയും കൂട്ടത്തില്‍ നിവിന്റെ ഭാഗ്യമെന്നു നിവിന്‍ തന്നെ എവിടെയോ പറഞ്ഞു കേട്ടിട്ടുള്ള മകനും…

ഇനിയാണ് പ്രധാനപ്പെട്ട കാര്യം. ഇന്ന് നിവിന്റെ വിവാഹവാര്‍ഷികമാണ്. അതവര്‍ ആഘോഷിക്കുന്നതിനിടയിലാണ് എന്റെയും ഭാര്യയുടെയും ഇടപെടല്‍ ..എനിക്ക് സന്തോഷം തോന്നി .എന്റെ വിവാഹദിനം മെയ് 12 ആണ്. ഇന്നിത് വരെ ആ ദിവസം ഈ ലോകത്തിന്റെ ഏതു മൂലയിലായാലും ഞാനും ഭാര്യയും ഒത്തുകൂടും. പിള്ളേരുള്ളപ്പോള്‍ അവരും കൂടും. ഇപ്പോള്‍ ഞങ്ങള്‍ മാത്രമായി. നിവിന്റെ ഇപ്പോഴത്തെ തിരക്കിനിടയിലും ഈ ദിനം ഒരുമിച്ചു ആഘോഷിക്കാന്‍ തുനിഞ്ഞതില്‍ സന്തോഷം തോന്നി. അത് മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ എന്നാഗ്രഹിക്കുന്നു.
ആ മനോഹര നിമിഷം എന്റെ ക്യാമറയിലെ സെല്‍ഫിയാക്കി സമ്മാനിച്ചതും നിവിന്‍ തന്നെ. ഒരുപാട് വാര്‍ഷികങ്ങള്‍ കെങ്കേമമായി ഉണ്ടാകട്ടെ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഇനി ഒരു തമാശ… സിനിമാസ്‌റ്റൈലില്‍ ഇതു വായിച്ചുകഴിയുമ്പോള്‍ നിവിനുമൊത്തു ബാലചന്ദ്രമേനോന്‍ ഒരു സിനിമക്ക് തയ്യാറാവുകയാണോ എന്നു ഒരു സംശയം എങ്ങാനും തോന്നുന്നുവെങ്കില്‍ അത് അസ്ഥാനത്താണെന്ന് ഞാനായിട്ട് ഒരിക്കലും പറയില്ല , ഇപ്പോഴേ പറഞ്ഞേക്കാം.. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 minute ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (25 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (40 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 hours ago)

Malayali Vartha Recommends