Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിച്ചെന്ന് ആരോപിച്ച് ഓര്‍ബിറ്റ് ചവച്ച നടനെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു; രക്ത പരിശോധനയ്ക്ക് ശേഷം മാപ്പു പറഞ്ഞ് വിട്ടയച്ചു; കുടുങ്ങിയത് ജൂനിയര്‍ ആടുതോമ

02 SEPTEMBER 2016 10:56 AM IST
മലയാളി വാര്‍ത്ത

ആടുതോമയും പോലീസും ഇപ്പോഴും കലിപ്പില്‍ തന്നെയോ. മദ്യപിച്ച് വാഹനമോടിച്ചുവെന്ന് ആരോപിച്ച് നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ കൊച്ചി ഇടപ്പള്ളി ജംഗ്ഷനില്‍വച്ചായിരുന്നു സംഭവം.
ജംഗ്ഷനിലെത്തിയപ്പോള്‍ ഒരു പൊലീസുകാരന്‍ ആല്‍ക്കഹോള്‍ ഡിറ്റക്ടറുമായി എത്തി രപേഷ് മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു. രുപേഷ് മെഷീനിലേക്ക് ഊതിയപ്പോള്‍ ബീപ് ശബ്ദം പുറത്തു വന്നു. ഓര്‍ബിറ്റ് ചവച്ചതിനാലാണ് ബീപ്പ് ശബ്ദം ഉണ്ടായതെന്ന് പറഞ്ഞെങ്കിലും, അത് കണക്കിലെടുക്കാതെ രൂപേഷിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് നടന്ന രക്തപരിശോധനയിലാണ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് രൂപേഷ് പറയുന്നത് ഇങ്ങനെ:
വാഹനം ഓടിക്കുമ്പോള്‍ ഓര്‍ബിറ്റോ വിക്‌സ് മിഠായിയോ ചവയ്ക്കുന്നുണ്ടെങ്കില്‍ പൊലീസ് നിങ്ങളെ തടഞ്ഞു നിര്‍ത്തും. ശേഷം ആല്‍ക്കഹോള്‍ ഡിറ്റക്ടറില്‍ ഊതാന്‍ പറയും. ഉടന്‍ തന്നെ മെഷീനില്‍ ബീപ്് ശബ്ദം കേള്‍ക്കും. അതോടെ നിങ്ങളെ പൊലീസ് സ്‌റ്റേഷനിലേക്കോ ആശുപത്രിയിലോ കൊണ്ടുപോയി രക്തം പരിശോധിക്കും.
പരിശോധനയില്‍ നിങ്ങള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി പൊലീസ് മാപ്പ് പറയും. നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ വിശദീകരണം ആവശ്യപ്പെട്ടാല്‍ കാലഹരണപ്പെട്ട ആല്‍ക്കഹോള്‍ ഡിറ്റക്ടറിനെ പഴി പറഞ്ഞ് പൊലീസ് തടിയൂരും. ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഓര്‍ബിറ്റും വിക്‌സ് മിഠായിയും നിരോധിക്കുകയാണോ വേണ്ടതെന്നും രൂപേഷ് ചോദിക്കുന്നു.
സ്ഫടികം സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ആട് തോമയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് രൂപേഷ് പീതാംബരന്‍ ശ്രദ്ധേയനാകുന്നത്. നവാഗതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ഒരു മെക്‌സിക്കന്‍ അപാരതയിലും രൂപേഷ് ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്‌ 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 minute ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (25 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (40 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (3 hours ago)

Malayali Vartha Recommends