Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുലിമുരുകനെ അപമാനിക്കുന്ന പോസ്റ്റ് തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് ഷെയര്‍ ചെയ്തു, മഴക്കാലത്തു മണ്ണിര ഒന്ന് മൂത്തെന്നു കരുതി ഈ മൂര്‍ഖന്‍ പാമ്പിന്റെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കരുതെന്ന് ലാലേട്ടന്‍ ഫാന്‍സുകാരുടെ മറുപടി

29 SEPTEMBER 2016 09:56 AM IST
മലയാളി വാര്‍ത്ത

രണ്ട് താരരാജാക്കന്‍മാരുടെ സിനിമകള്‍ ഒരു ദിവസം റിലീസിനൊരുങ്ങുന്നു. അതും മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍. ഫാന്‍സുകാര്‍ക്ക് ആഘോഷിക്കാനും പരസ്പരം വെല്ലുവിളിക്കാനും ഇതില്‍പരം വേറെന്ത് വേണം. മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനുമാണ് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുന്നത്. ആരാധകര്‍ക്ക് മുമ്പില്‍ ഈ വാര്‍ത്ത എത്തിയതു മുതല്‍ അവര്‍ വളരെ ആവേശത്തിലാണ്. കാരണം കുറെ നാളുകള്‍ക്കു ശേഷമാണ് ഇത്തരത്തില്‍ രണ്ടുപേരുടെയും സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളില്‍ എത്തുന്നത്.

എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി മമ്മൂട്ടി ഫാന്‍സും ലാലേട്ടന്‍ ഫാന്‍സും വളരെ സൗഹാര്‍ദ്ദപരമായിട്ടായിരുന്നു വാര്‍ത്തയുടെ തുടക്കത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചിരുന്നത്. മാത്രമാല്ല പതിവുപോലെ വെല്ലുവിളികളും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മറിഞ്ഞ മട്ടാണ്. മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് നൗഷാദ് മുഹമ്മദ് സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതാണ് എല്ലാത്തിന്റെയും ആരംഭം .

മോഹന്‍ലാലിനെയും പുലിമുരുകനെയും അപമാനിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ പോസ്റ്റിന് നൗഷാദ് മുഹമ്മദിന്റെ പേജ് ലൈക്ക് ചെയ്തു. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ലാലേട്ടന്‍ ഫാന്‍സുകാര്‍ ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തി. താനല്ല, സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നവര്‍ അബദ്ധത്തില്‍ ആ പോസ്റ്റിന് ലൈക് ചെയ്യുകയായിരുന്നുവെന്നാണ് നൗഷാദിന്റെ വാദം. തെറ്റു പറ്റിയെന്ന് മനസിലായപ്പോള്‍ ഉടന്‍ തന്നെ അത് പിന്‍വലിച്ചെന്നും നൗഷാദ് പറയുന്നു. എന്നാല്‍ നൗഷാദിന്റെ ക്ഷമാപണം അത്രയൊന്നും ഏറ്റിട്ടില്ലെന്നാണ് പിന്നാലെ വരുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണെന്നിരിക്കേ സോഷ്യല്‍മീഡിയയില്‍ പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. നൗഷാദിന് മറുപടിയായി ഫേസ്ബുക്കില്‍ പരക്കുന്ന മറുപടികളിലൊന്ന് ഇപ്രകാരമാണ്.

നൗഷാദ് മുഹമ്മദ് തോപ്പില്‍ ജോപ്പന്റെ നിര്‍മാതാവ് അറിയാന്‍, ലാലേട്ടന്റെ ഹേറ്റേഴ്‌സ് പേജ് ലൈക് ചെയ്തു അതില്‍ വരുന്ന പുലിമുരുകനെ വെല്ലു വിളിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ ലൈക് ചെയ്യുന്നു ഷെയര്‍ ചെയ്യുന്നു. അതൊക്കെ തന്റെ ഇഷ്ടം, വ്യക്തിപരമായ കാര്യം. പക്ഷേ മലയാള സിനിമയിലെ രണ്ടു നക്ഷത്രങ്ങള്‍ ആണ് മമ്മൂക്കയും ലാലേട്ടനും. ഫാന്‍സ് തമ്മില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും. പക്ഷെ രണ്ടാളുടെയും നല്ല സിനിമകളെ നന്നായി തന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരാണ് രണ്ടു കൂട്ടരുടെയും ഫാന്‍സ്. അതിനുള്ള ഉദാഹരണം ആണ് പത്തേമാരിയും വര്‍ഷവും എല്ലാം.

ഒരു വലിയ ഇടവേളക്കു ശേഷം മമ്മൂക്കയുടെയും ലാലേട്ടന്റെയും പടങ്ങള്‍ ഒന്നിച്ചു ഒരു ദിവസം റിലീസ് ചെയ്യുമ്പോ നിര്‍മ്മാതാവെന്ന നിലയില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടാകും. പക്ഷെ അതിനു ലാലേട്ടന്റെ ഹേറ്റേഴ്‌സ് പേജ് ലിപ് ചെയ്ത അതിലെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത് ഫാന്‍സിനെ തമ്മിലടിപ്പിക്കാന്‍ ഉള്ള തന്റെ ശ്രമം ലാലേട്ടന്റെ തന്നെ ഡയലോഗ് പറഞ്ഞാല്‍ തന്റെ ഈ കുല തൊഴിലുണ്ടല്ലോ അത് ഞങ്ങടെ ദേഹത്തോട്ട് ഇറക്കല്ലേ, മഴക്കാലത്തു മണ്ണിര ഒന്ന് മൂത്തെന്നു കരുതി ഈ മൂര്‍ഖന്‍ പാമ്പിന്റെ വീട്ടില്‍ വന്നു പെണ്ണ് ചോദിക്കരുത്. പുതിയ ആളായതോണ്ടാ പണികിട്ടി പെട്ടീം കെട്ടി പോയവന്മാരുണ്ട് അവരോട് ചോദിച്ച് നോക്കണം അപ്പോ അറിയാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (10 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (38 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (44 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (52 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

Malayali Vartha Recommends