Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിസി പറഞ്ഞതിനര്‍ത്ഥം ഞാന്‍ ജഡമാണെന്നാണോ? 

30 SEPTEMBER 2016 11:56 AM IST
മലയാളി വാര്‍ത്ത

ഒപ്പമുള്ളവര്‍ തള്ളിപ്പറയുബോഴാണ് നമ്മള്‍ എറ്റവും കൂടതല്‍ തളരുക. അവസാനം എനിക്കത് ലിസിയുടെ നാവില്‍ നിന്ന് തന്നെ കേല്‍ക്കേണ്ടി വന്നു. പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കാലം കഴിഞ്ഞുവെന്ന് ലിസി കോടതില്‍ പറഞ്ഞത് എന്നെ ഞെട്ടിച്ചു. ലിസി പറഞ്ഞതിനര്‍ത്ഥം ഞാന്‍ ജഡമാണെന്നാണോ ...അതുകൊണ്ടാണോ അവള്‍ എന്നെ കളഞ്ഞിട്ടുപോയത്. അതുവരെ പിടിച്ചു നിന്ന ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. കാലം കഴിഞ്ഞു പോയെന്നു പറഞ്ഞാല്‍ ജഡം ആയെന്നാണ്. ജീവനേക്കാള്‍ ഏറെ സ്‌നേഹിച്ച ആളാണ് പറയുന്നത്. എനിക്കത് വലിയ ആഘാതമായി. 

പിന്നെ എന്റെ നാക്കു പൊങ്ങിയില്ല. വലിയ ഡിപ്രഷനിലായി ഞാന്‍. നാലുമാസത്തോളം ഡിപ്രഷനുള്ള ചികിത്സ തേടി. മരുന്നുകള്‍ കഴിച്ചു. മുറിയടച്ചിരുന്നു പൊട്ടിക്കരഞ്ഞു. ഒടുവില്‍ അതില്‍ നിന്നും മോചനം വേണമെന്ന് സ്വയം തോന്നി. തുടര്‍ച്ചയായി സിനിമകള്‍ കണ്ടു. പുസ്തകങ്ങള്‍ വായിച്ചു. സാവധാനം സാധാരണ നിലയിലേക്ക് മടങ്ങിവന്നു. സിനിമയായണ് എന്നെ രക്ഷിച്ചത്. അതുകാണുമ്പോള്‍ മറ്റൊന്നും നമ്മളെ അലട്ടില്ല. അങ്ങനെയിരിക്കേ ഒരു ദിവസം ലാല്‍ ഫോണ്‍ വിളിച്ചു. നീ ഇങ്ങനെ ഇരുന്നാല്‍ പോരാ, നമുക്കൊരു സിനിമ ചെയ്യണം. പക്ഷേ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. 

ഞാന്‍ പറഞ്ഞു എന്റെ സമയം ശരിയല്ല. ഇപ്പോള്‍ എന്തു ചെയ്താലും ശരിയാവില്ല. നിനക്കെന്നല്ല. ആര്‍ക്കും എന്നെ രക്ഷിക്കാന്‍ സാധിക്കില്ല. ഇത് ലാലിന് വലിയ വിഷമമായി. ലാല്‍ തന്നെയാണ് ഒപ്പത്തിന്റെ കഥാകൃത്തിനെ എനിക്കരികിലേക്ക് അയച്ചത്. കഥയില്‍ പലയിടത്തും ലോജിക്കിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. ശരിയാകില്ലെന്നു പറഞ്ഞു അയാളെ മടക്കി. എങ്കില്‍ നീയൊന്ന് മാറ്റിയെഴുതി തിരക്കഥ തയ്യാറാക്കു എന്നായി ലാല്‍. അങ്ങനെ വീണ്ടും ഞാന്‍ പ്രോജക്ട് ഏറ്റെടുത്തു. ഐവി. ശശിയുടെ മകന്‍ അനി ശശി, പിന്നെ അര്‍ജുന്‍ എന്നിവരെ ഒപ്പം കൂട്ടി. ഒരു മാസത്തോളം കഥ വെട്ടിയും തിരുത്തിയും എഴുതി. പിന്നീട് ലാലിനെ കാണിച്ചപ്പോള്‍ അവന്‍ പറഞ്ഞു, നമുക്കിത് ചെയ്യാം പ്രിയാ..അങ്ങനെ ഒപ്പത്തിലേക്ക് കാര്യങ്ങളെത്തിയെന്ന് പ്രിയന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (9 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (37 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (43 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (51 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (1 hour ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (1 hour ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (2 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (2 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (2 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (2 hours ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (2 hours ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (3 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

Malayali Vartha Recommends