ഹണീബീ2 വിനൊപ്പം ചിത്രീകരിച്ച് ഹണീബീ 2.5

മലയാള സിനിമയിലെ അപൂര്‍വമായൊരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ് ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ 2 വിന്റെ ലൊക്കേഷന്‍. ഒരേ ലൊക്കേഷനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ലാല്‍ സംവിധാനം ചെയ്യുന്ന ഹണീബീ 2.5ന്റെ ചിത്രീകരണമാണ് ഹണീബീ 2വിനൊപ്പം പുരോഗമിക്കുന്നത്.
ഒരു ലൊക്കേഷനില്‍ ഷൂട്ടിംഗിനിടെ നടക്കുന്ന മറ്റൊരു കഥയാണ് ഹണീബീ2.5ന്റെ പ്രമേയം. ചിത്രത്തിന്റെ കഥയ്ക്ക് ഹണീബീയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ ഹണീബീയുടെ ലൊക്കേഷനാണ് പൂര്‍ണമായും ഈ ലാല്‍ ചിത്രത്തിന്റെ കഥാപരിസരം എന്നതിനാല്‍ ഹണീബീയിലെ താരങ്ങള്‍ താരങ്ങളായി തന്നെ ഹണീബീ 2വിലും ഉണ്ടാകും.
റാംജി റാവു സ്പീക്കിംഗ് ചിത്രീകരിച്ച ആലപ്പുഴയിലെ വീട്ടിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നപ്പോഴാണ് ഈ ചിത്രത്തിന്റെ സ്പാര്‍ക്ക് ലാലിന് ലഭിക്കുന്നത്. അന്ന് നിരവധി പേര്‍ റാംജിറാവുവിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ച് ലാലിന്റെ അടുത്തെത്തി. അന്ന് ലൊക്കേഷനില്‍ തനിക്കു ചുറ്റും നടന്ന താന്‍ അറിയാത്ത കഥകളായിരുന്നു ലാലിന് അതെല്ലാം.
എല്ലാ ലൊക്കേഷനിലും അത്തരമൊരു കഥയുണ്ടെന്നും അത് സിനിമയാക്കണമെന്നും ലാല്‍ തീരുമാനിക്കുകയായിരുന്നു. തിരക്കഥ പൂര്‍ത്തിയായപ്പോഴാണ് അത് ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ട് മനസിലായത്. മറ്റൊരു താര സമ്പന്നമായ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളകളിലും അതിലെ താരങ്ങളെ കൂടി സഹകരിപ്പിച്ചും കൊണ്ട് മാത്രമേ ഇത് ചിത്രീകരിക്കാനാകൂ.

അത്തരമൊരു അവസരത്തിന് കാത്തിരുന്നു. അങ്ങനെയാണ് മകന്റെ ചിത്രത്തിനിടയിലൂടെ തന്നെ ഈ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. ആസിഫലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലിയാണ് ഹണീബീ 2.5ല്‍ നായകനാകുന്നത്. ഷൂട്ടിംഗ് സെറ്റിലെത്തുന്ന നായകന്‍ പിന്നീട് അവിടത്തെ ഒരാളെപ്പോലെയാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഒരേ ലൊക്കേഷനില്‍ രണ്ട് പ്രൊഡക്ഷന്‍ യൂണിറ്റുകളും ക്യാമറാമാനും സംവിധായകനുമെല്ലാം പ്രവര്‍ത്തിക്കുന്നതിന്റെ വെല്ലുവിളിയുണ്ടെന്ന് അഭിമുഖത്തില്‍ ലാല്‍ പറയുന്നു.
https://www.facebook.com/Malayalivartha





















