Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിലത്തിട്ട് ചവിട്ടിയെന്ന് സാന്ദ്ര; വിശദീകരണവുമായി വിജയ്ബാബു

04 JANUARY 2017 09:39 AM IST
മലയാളി വാര്‍ത്ത

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഉടമസ്ഥ തര്‍ക്കം അടിപിടിയില്‍ എത്തിയിരിക്കെ വിശദീകരണവുമായി വിജയ്ബാബു രംഗത്ത്. താന്‍ മര്‍ദിച്ചതായി കാണിച്ച് സാന്ദ്രാ തോമസ് നല്‍കിയ പരാതി കള്ളക്കേസാണെന്നും താനുമായി തര്‍ക്കത്തിലുള്ള ബിസിനസ് പ്രോപ്പര്‍ട്ടി സ്വന്തമാക്കാനാണ് ഏറ്റവും വിശ്വസിച്ച സുഹൃത്തും ഭര്‍ത്താവും ചേര്‍ന്ന് ശ്രമിക്കുന്നതെന്നും ആണ് വിജയ്ബാബു ഫേസ്ബുക്കിലൂടെ ആരോപിക്കുന്നത്. എന്തുവില കൊടുത്തും നിരപരാധിത്വം തെളിയിക്കുമെന്നും വിജയ്ബാബു പറയുന്നു.


ഫ്രൈഡേ ഫിലിം ഹൗസ് വിജയ്ബാബു ചെയര്‍മാനായും സാന്ദ്രാ തോമസ് മാനേജിംഗ് ഡയറക്റ്ററായും പത്തോളം ചിത്രങ്ങളാണ് നിര്‍മിച്ചിട്ടുള്ളത്. അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. സാന്ദ്ര വിവാഹ ശേഷം തന്റെ ഓഹരികള്‍ നേടി പിന്‍മാറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഏതാനും മാസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഇതു സംബന്ധിച്ച് അസ്വാരസ്യങ്ങളും വാക്കു തര്‍ക്കങ്ങളും ഉണ്ടായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ഇപ്പോള്‍ നിര്‍മിക്കുന്ന അങ്കമാലി ഡയറീസിന്റെ ലൊക്കേഷനില്‍ വെച്ചും ഇരുവരും തമ്മിലുള്ള വാക്കേറ്റം പതിവായിരുന്നത്രേ. ഇന്നലെ ഓഫിസില്‍ ചര്‍ച്ച നടക്കുന്നതിനിടെ കുപിതനായ വിജയ് ബാബു കസേരയോടെ തന്നെ ചവിട്ടിവീഴ്ത്തുകയായിരുന്നുവെന്നാണ് സാന്ദ്ര പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് വിജയ് ബാബുവും കൂട്ടാളികളും ഷൂസിട്ട കാലു കൊണ്ട് പലതവണ ചവിട്ടിയെന്നും പറയുന്നു.

ശരീരമാസകലം വേദനയുമായി ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ സാന്ദ്ര ആദ്യം ആശുപത്രിയിലെ ഡോക്റ്റര്‍മാരോടാണ് ഇക്കാര്യം അറിയിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ചവിട്ടേറ്റ ഭാഗത്ത് നീര്‍ക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (13 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (18 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (25 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (37 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends