Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമാസമരം നിര്‍ത്തില്ല; ചര്‍ച്ചകള്‍ വിഫലം

06 JANUARY 2017 07:08 AM IST
മലയാളി വാര്‍ത്ത

സിനിമാസമരം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്‌നപരിഹാരം ഉടന്‍ ഉണ്ടാകില്ല. തിയേറ്റര്‍ ഉടമകളില്‍ ഒരുവിഭാഗം നിര്‍മ്മാതാക്കളുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫേഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിനെ ഒഴിവാക്കിയാണ് ചില തിയേറ്റര്‍ ഉടമകള്‍ നിര്‍മ്മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

തിയേറ്റര്‍ വിഹിതം വര്‍ധിപ്പിച്ച് ഒരു ഒത്തുതീര്‍പ്പിനും തയാറല്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. ലിബര്‍ട്ടി ബഷീറിന്റെ പിടിവാശിയാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് പറഞ്ഞു. 40 ശതമാനം എന്ന തിയേറ്റര്‍ വിഹിതത്തില്‍ വര്‍ധന അംഗീകരിക്കുന്ന പ്രശ്‌നമില്ല.

പഴയ 60: 40 അനുപാതം തുടരുന്നപക്ഷമല്ലാതെ ഒരു സിനിമയും റിലീസ് ചെയ്യുന്ന പ്രശ്‌നമുദിക്കുന്നില്ല. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടാണ്. മലയാള സിനിമയുടെ പ്രധാന വിപണികളില്‍ ഒന്നായ ക്രിസ്മസ് അവധിക്കാലത്ത് പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാനാകാതെ വന്‍ നഷ് ടമാണ് നിര്‍മ്മാതാക്കള്‍ സഹിച്ചതെന്നും വിഹിതം വര്‍ധിപ്പിച്ച് നല്‍കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും ആന്റോ ജോസഫ് പറഞ്ഞു. സിനിമ സമരം ഒത്തുതീര്‍പ്പിലേക്ക് എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു

എത്രകാലം സമരം നീണ്ടുപോയാലും തിയേറ്റര്‍ വിഹിതം വര്‍ധിപ്പിച്ച് നല്‍കി മലയാള സിനിമ റിലീസ് ചെയ്യുന്ന വിഷം ഉദിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാറും പറഞ്ഞു. വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. വര്‍ഷങ്ങളായി തുടരുന്ന അനുപാതം വര്‍ധിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

50 ശതമാനം വിഹിതം എന്ന ഡിമാന്‍ഡ് തിയേറ്റര്‍ ഉടമകള്‍ മുന്നോട്ടുവയ്ക്കുകയും ഇപ്പോഴത്തെ 60:40 അനുപാതത്തില്‍ മാറ്റം വരുത്താന്‍ തയാറല്ലെന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും നിലപാടെടുക്കുകയും ചെയ്തതോടെയാണ് ഏറെക്കാലത്തിന് ശേഷം മലയാള സിനിമ വീണ്ടും സമരത്തിലേക്ക് നീങ്ങിയത്. മികച്ച കളക്ഷന്‍ ലഭിക്കേണ്ട ക്രിസ്മസ് കാലത്ത് ഒരു പുതിയ മലയാള സിനിമ പോലും തിയേറ്ററിലെത്തിയില്ല.

വിഹിതം വര്‍ധിപ്പിച്ചില്ലെങ്കില്‍ പുതിയ റിലീസുകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ നിലപാട് എടുത്തു. അതോടെ റിലീസ് മാറ്റിവെച്ചു. അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തിയേറ്ററുകള്‍ ഓടിക്കുമെന്നായി. അതിനെ തുടര്‍ന്ന് ഡിസംബര്‍ 30 ഓടെ പ്രദര്‍ശനം തുടര്‍ന്ന് വന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ വിതരണക്കാരും നിര്‍മ്മാതാക്കളും സംയുക്തമായി ചേര്‍ന്ന് പിന്‍വലിച്ചു.

ക്രിസ്മസ് റിലീസായി നിശ്ചയിച്ചിരുന്ന ഫുക്രി, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്‌ബോള്‍, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര എന്നീ ചിത്രങ്ങളുടെ റിലീസാണ് സമരത്തെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നത്
അന്യഭാഷാ ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ പല തിയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (13 minutes ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (18 minutes ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (25 minutes ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (37 minutes ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (1 hour ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (1 hour ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (3 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (5 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (5 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (5 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (5 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (5 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (5 hours ago)

Malayali Vartha Recommends