മമ്മൂട്ടിയും പൃഥ്വിരാജും ലോഹിതദാസിന്റെ കുടുംബത്തിന് നല്‍കിയ വാക്ക് പാലിച്ചില്ല

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ കുടുംബത്തിന് ചെയ്യാമെന്ന് പറഞ്ഞ കാര്യങ്ങള്‍ മമ്മൂട്ടിയും പൃഥ്വിരാജും പാലിച്ചില്ല. ഏപ്രില്‍ 21നായിരുന്നു ലോഹിതദാസിന്റെ മകന്‍ ഹരികൃഷ്ണന്റെ വിവാഹം. സിനിമയില്‍ നിന്ന് അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ദിലീപിന്റെയും കരിയറില്‍ ഏറെ സഹായിച്ച ആളാണ് ലോഹി. എന്നിട്ടും അദ്ദേഹത്തിന്റെ കുടുംബത്തോട് ഇവര്‍ നന്ദികേട് കാട്ടിയെന്ന് സിനിമാക്കാര്‍ക്കിടയില്‍ പരക്കെ ആക്ഷേപമുണ്ട്. പലരും താരങ്ങളെ ഭയന്ന് പറയുന്നില്ലെന്ന് മാത്രം. കിരീടം ഉണ്ണിയെയും കെ.പി.എ.സി ലളിതയെയും സുന്ദര്‍ദാസിനെയും പോലുള്ളവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കുകൊണ്ടത്.
എട്ട് കൊല്ലം മുമ്പാണ് ലോഹിതദാസ് മരിച്ചത്. ലോഹിയുടെ മക്കളുടെ പഠനം താന്‍ ഏറ്റെടുക്കുമെന്നാണ് മമ്മൂട്ടി അന്ന് പറഞ്ഞത്. എന്നാല്‍ ഹരികൃഷ്ണന് ഒരു ക്യാമറാ വാങ്ങികൊടുത്തതല്ലാതെ ഒന്നും ചെയ്തില്ല. സഹായത്തിന്റെ കാര്യം ഒരിക്കല്‍ ഒരു നടന്‍ മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ എനിക്കല്ലേ തിരക്ക് അവന്‍മാര്‍ക്ക് എന്നെ വന്നു കണ്ടു കൂടേ എന്ന് ചോദിച്ചു. എന്നാല്‍ തരാമെന്ന് പറഞ്ഞ് സഹായം മനസുണ്ടെങ്കില്‍ തരും അല്ലാതെ പറകെ നടന്ന് വാങ്ങാന്‍ ഞങ്ങളെ കിട്ടില്ലെന്നും അത് പിച്ചക്കാശാണെന്നും ലോഹിയുടെ മക്കളല്‍ ഒരാള്‍ തുറന്നടിച്ചെന്നാണ് ഒരു പ്രമുഖ നിര്‍മാതാവ് പറഞ്ഞു. വിവാഹത്തിന് മമ്മൂട്ടിയെ ക്ഷണിച്ചിരുന്നു. നേരത്തെ പ്ലാന്‍ ചെയ്ത ദുബയ് യാത്ര ഉള്ളതിനാല്‍ വരാനൊക്കില്ലെന്ന് അറിയിച്ചിരുന്നു.
വിവാഹത്തിന്റെ റിസപ്ഷന്‍ തൃശൂരില്‍ നടക്കുമ്പോള്‍ അതിന് 10 കിലോമീറ്റര്‍ അകലെ അങ്കമാലിയില്‍ അച്ചായന്‍സ് എന്ന സിനിമയുടെ ഓഡിയോ പ്രകാശനത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കുകയായിരുന്നു. കൊച്ചിയില്‍ ഉണ്ടായിരുന്നിട്ടും ദിലീപും പോയില്ല. ഹരികൃഷ്ണന്‍ ക്യാമറാമാനാണ്. ഷോര്‍ട് ഫിലിംസ് ചെയ്തിരുന്നു. ഹരികൃഷ്ണന് ഡേറ്റ് നല്‍കാമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. എല്ലാം പത്രത്താളുകളില്‍ നിറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.
https://www.facebook.com/Malayalivartha
























