Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..


മൂന്നുതവണ മൊഴിമാറ്റിയ പതിമൂന്നുകാരി.. സൈക്കോളജിസ്റ്റിന്റെയും ജുവനൈൽ ജസ്റ്റിസ് ബോർഡ് നിയോഗിക്കുന്ന വിദഗ്ദ്ധമെഡിക്കൽസംഘത്തിന്റെയും സാന്നിദ്ധ്യത്തിൽ വിശദമൊഴി രേഖപ്പെടുത്തും..


രാഷ്ട്രീയ പ്രതിരോധത്തിന് സി പി എം..കോഴിക്കോട് ഇന്ന് സിപിഎം വിശദീകരണ പൊതുയോഗം സംഘടിപ്പിക്കും..പൊതുയോഗം സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും...

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച കെആര്‍കെ മാപ്പു പറഞ്ഞു

23 APRIL 2017 11:56 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിനെ വിമര്‍ശിച്ച് ചുളുവില്‍ സ്റ്റാര്‍ ആയ കെആര്‍കെ ഒടുവില്‍ കളംമാറ്റി. മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ചു പരിഹസിച്ച ബോളിവുഡ് താരം കമാല്‍ ആര്‍ ഖാന്‍ മാപ്പു പറഞ്ഞു. പൊങ്കാലയുമായി മലയാളികള്‍ രംഗത്തെത്തിയതോടെയാണ് പരിഹാസം പിന്‍വലിച്ച് മാപ്പു പറയുന്നതായി കമാല്‍ ആര്‍ ഖാന്‍ പറഞ്ഞു. ട്വിറ്ററിലാണ് കെആര്‍കെയുടെ ഖേദപ്രകടനം. മോഹന്‍ലാലിന്റെ താരമൂല്യം അറിയില്ലായിരുന്നെന്നും അദ്ദേഹം വലിയ നടനാണെന്നും കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു.
കെആര്‍കെയുടെ ഖേദപ്രകടനം ഇങ്ങനെ; മോഹന്‍ലാല്‍ സര്‍, നിങ്ങളെ ഛോട്ടാ ഭീം എന്നു വിളിച്ചതിനു മാപ്പ്. കാരണം എനിക്കു നിങ്ങളെ അത്ര കണ്ട് അറിയില്ലായിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ താരമൂല്യം മനസ്സിലാക്കുന്നു. മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരമാണെന്നും മനസ്സിലാക്കുന്നു.
കഴിഞ്ഞയാഴ്ചയാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്നു വിളിച്ച് പരിഹസിച്ച് കെആര്‍കെ രംഗത്തെത്തിയത്. മോഹന്‍ലാല്‍ ഛോട്ടാ ഭീമിനെ പോലെയാണ് ഇരിക്കുന്നതെന്നും മഹാഭാരതത്തിലെ ഭീമനായി വെറുതെ നിര്‍മാതാവിന്റെ കാശ് കളയേണ്ടെന്നുമായിരുന്നു പരിഹാസം. എന്നാല്‍, ഇതിനു പിന്നാലെ തന്നെ പൊങ്കാലയുമായി മലയാളികള്‍ ട്വിറ്ററിലും ഫേസ്ബുക്കിലും നിറഞ്ഞാടി. വിമര്‍ശനങ്ങള്‍ നാടെങ്ങും ഉയര്‍ന്നു.
എന്നിട്ടും മതിയാകാതെ കെആര്‍കെ മലയാളികളെ ആകമാനം പരിഹസിച്ചും രംഗത്തെത്തി. മലയാളികള്‍ ഊളകളാണെന്നും മോഹന്‍ലാല്‍ ഫാന്‍സിനു വിവരമില്ലെന്നും പറഞ്ഞ് കെആര്‍കെ രംഗത്തെത്തി. കെആര്‍കെയുടെ പരിഹാസത്തിനെതിരെ തമിഴ് നടന്‍ സൂര്യയും രംഗത്തെത്തിയിരുന്നു.
കെആര്‍കെയുടെ പരിഹാസം ഇങ്ങനെയായിരുന്നു. മോഹന്‍ലാല്‍ സര്‍, കാഴ്ചയില്‍ ഛോട്ടാഭീമിനെ പോലെയാണ് നിങ്ങള്‍. ആ നിലയ്ക്ക് നിങ്ങളെങ്ങനെ മഹാഭാരത്തിലെ ഭീമന്റെ കഥപാത്രം അവതരിപ്പിക്കും. ബിര്‍ ഷെട്ടി എന്തിനാണ് പണം പാഴാക്കുന്നത്.
എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരതം. പരസ്യ സംവിധായകനായ വിആര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം വ്യവസായി ഡോ. ബിആര്‍ ഷെട്ടിയാണ് നിര്‍മിക്കുന്നത്. ആയിരം കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. മലയാളത്തിന് പുറമെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
രണ്ട് ഭാഗങ്ങളിലായാണ് ചിത്രം ഒരുക്കുന്നത്. ആദ്യഭാഗത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷം സെപ്തംബറില്‍ ആരംഭിക്കും. 2020ല്‍ റിലീസ് ചെയ്യും. ആദ്യഭാഗം പുറത്തിറങ്ങി 90 ദിവസത്തിനുള്ളില്‍ രണ്ടാംഭാഗവുമെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (8 minutes ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (36 minutes ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (45 minutes ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (55 minutes ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (1 hour ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (1 hour ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (1 hour ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (1 hour ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (1 hour ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (1 hour ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (3 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (3 hours ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (3 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (3 hours ago)

Malayali Vartha Recommends