Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

ഞാന്‍ ആശുപത്രിയിലായതോടെയാണ് ശശിയേട്ടന് എന്നോടുള്ള പ്രണയം പുറത്തായത്; എന്നെ കല്ല്യാണം കഴിക്കുന്നെങ്കില്‍ ഇപ്പോള്‍ വേണമെന്ന് പറഞ്ഞു- മനസ് തുറന്ന് സീമ- ഐ.വി ശശി

30 JULY 2017 11:53 AM IST
മലയാളി വാര്‍ത്ത

ഐ.വി ശശി ഒരുക്കിയ അവളുടെ രാവുകള്‍ റിലീസായി നാല്‍പത് വര്‍ഷം പിന്നിടുമ്പോള്‍ സിനിമയില്‍ അഭിനയിച്ചതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ലെന്ന് നടി സീമ. ആ ചിത്രം ചെയ്യുമ്പോള്‍ 19 വയസായിരുന്നെന്നും മുന്‍നിര നായികമാര്‍ നിരസിച്ച റോളാണ് തനിക്ക് കിട്ടിയതെന്നും സീമ പറഞ്ഞു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സീമ അവളുടെ രാവുകളെക്കുറിച്ച് പറയുന്നത്.

ഇപ്പോഴും ആളുകള്‍ തന്നെ തേടി വരുന്നത് അവളുടെ രാവുകളിലെ രാജി എന്ന കഥാപാത്രത്തിന്റെ കരുത്ത് കൊണ്ടാണെന്നും സീമ വ്യക്തമാക്കുന്നു. ഒരിക്കലും വള്‍ഗറാകില്ലെന്ന് ചിത്രത്തിന്റെ സംവിധായകനും സീമയുടെ ഭര്‍ത്താവുമായ ഐവി ശശി ഉറപ്പു നല്‍കിയിരുന്നു. അതു താന്‍ പൂര്‍ണമായും വിശ്വസിക്കുകയായിരുന്നെന്ന് സീമ വ്യക്തമാക്കി.

ഒരിക്കല്‍ നടി ശ്രീദേവിയെ കാണാന്‍ ഞാന്‍ ഹൈദരാബാദില്‍ പോയി. അവിടെ സെറ്റില്‍ വച്ച് രണ്ടാം നായികയായ ശാന്തിയെ ശ്രീദേവി എനിക്കു പരിചയപ്പെടുത്തി. ഇത് മലയാളത്തിലെ പെരിയ ഡയറക്ടര്‍. ഇനക്ക് മലയാളം ഫിലിമില്‍ റോള്‍ തറുവാറ്. പെട്ടെന്നായിരുന്നു ശാന്തിയുടെ മറുപടി. ഒന്നു പോ അമ്മാ. നിറയെപ്പേര് അപ്പടി ശൊല്ലിയിരിക്ക്. പിന്നീട് ഉദയാ സ്റ്റുഡിയോയില്‍ വച്ച് ഒരു നൃത്തരംഗം ചിത്രീകരിക്കുമ്പോള്‍ ഞാന്‍ ശാന്തിയെ കണ്ടു.

അവള്‍ മാത്രം ചെരുപ്പിട്ട് നൃത്തം ചെയ്യുകയായിരുന്നു. ഇങ്ങനെയൊരു കുരുത്തംകെട്ട പെണ്ണിനെ എന്തിനു കൊണ്ടുവന്നു? ഞാന്‍ ദേഷ്യപ്പെട്ടു. എന്തിനാണ് എപ്പോഴും ഭരിക്കാന്‍ വരുന്നതെന്ന് അവള്‍ തിരിച്ചും ചൂടായി. ആ നിഷ്‌കളങ്കതയും നേരെ വാ നേരെ പോ പ്രകൃതവും എനിക്ക് ഇഷ്ടമായി. അങ്ങനെയൊരു പെണ്‍കുട്ടിയെ ജീവിതത്തില്‍ ആദ്യമായി കാണുകയായിരുന്നു.

‘ഇതാ ഇവിടെ വരെ’യുടെ സെറ്റിലും ഞാന്‍ ശാന്തിയെ കണ്ടു. ആ പടത്തിലെ ഡാന്‍സ് ട്രൂപ്പിലെ അംഗമായിരുന്നു അവള്‍. തുടര്‍ന്ന് ഈ മനോഹര തീരം എന്ന സിനിമയിലും നൃത്തക്കാരിയായി അവള്‍ പ്രത്യക്ഷപ്പെട്ടു. ‘അവളുടെ രാവുകളില്‍’ ഞാന്‍ ശാന്തിയെ സീമ എന്ന നായികയാക്കി. ഈ പടത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഞാന്‍ ശാന്തിയെ പ്രേമിച്ചു തുടങ്ങിയത്. ചിത്രീകരണ സമയത്ത് നിന്നെ എനിക്കിഷ്ടമാണെന്നു പറഞ്ഞ് പ്രണയത്തിലേക്കു പ്രവേശിക്കുകയല്ല,

പ്രണയം ഞങ്ങള്‍ക്കിടയില്‍ അറിയാതെ സംഭവിക്കുകയായിരുന്നു. സീമയിലെ നടിയെ കണ്ടെത്തിയ പോലെ ഒരു പ്രണയിനിയെ കൂടി കണ്ടെത്തുകയായിരുന്നു. മനസ്സില്‍ പ്രണയം നിറഞ്ഞപ്പോള്‍ അക്കാര്യം ആദ്യമായി അറിയിച്ചത് കമല്‍ഹാസനെയായിരുന്നു. ‘നന്നായി ശാന്തി നല്ല കുട്ടിയാണ്’ എന്നായിരുന്നു അവന്റെ പ്രതികരണം. പിന്നീട് സിനിമയിലെ പലരും ഈ പ്രണയത്തെക്കുറിച്ച് അറിഞ്ഞു. ജയന്‍, രജനീകാന്ത്, മധുസാര്‍, സോമന്‍, സുകുമാരന്‍…. എല്ലാവരും ഞങ്ങളുടെ സ്‌നേഹത്തെ പിന്തുണച്ചു.’

സീമയാണു വിവാഹം കഴിക്കാമെന്ന് ആദ്യം പറയുന്നത്. ആറാട്ട് എന്ന സിനിമയുടെ ഷൂട്ടിങ്. ബീച്ചില്‍ ചെരുപ്പിടാതെ നടന്ന സീമയുടെ കാലില്‍ വിഷക്കല്ല് കൊണ്ടു മുറിഞ്ഞു. കാര്യമാക്കിയില്ലെങ്കിലും പിന്നീട് മുറിവ് പഴുത്തു. ഇതോടെ സീമ ആശുപത്രിയിലായി. ഇതെന്നെ വല്ലാതെ അസ്വസ്ഥനാക്കി. എനിക്ക് വിവാഹം ആലോചിക്കുന്ന സമയമായിരുന്നു. ഒരു ദിവസം അമ്മ ചോദിച്ചു. സീമയെ ആലോചിച്ചാലോ എന്ന്. ഞാന്‍ അമ്പരന്ന് പോയി. അന്ന് ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തി ഒന്നു മയങ്ങിയപ്പോള്‍ ഉറക്കത്തില്‍ ‘സീമ സീമ’ എന്നു ഞാന്‍ വിളിച്ചത്രേ. ‘എന്നെ കല്ല്യാണ് കഴിക്കുന്നെങ്കില്‍ ഇപ്പോള്‍ വേണ’മെന്ന് സീമയും വാശിയില്‍. പിന്നെ വൈകിയില്ല.

1980 ആഗസ്ത് 29. ചെന്നൈയിലെ മാങ്കോട് ദേവീക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഒരു സഹോദരനെ പോലെ എല്ലാം നോക്കി നടത്തിയത് ജയനാണ്. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ഞങ്ങള്‍ രണ്ടുപേരും സിനിമയിലെ തിരക്കിലേക്കു പോയി. ഞങ്ങള്‍ പരിചയപ്പെട്ടതു മുതല്‍ ഉടക്കാണ്. അന്ന് നായികമാര്‍ അടക്കം എല്ലാവര്‍ക്കും സംവിധായകനെ വലിയ പേടിയായാണ്. എനിക്ക് ആരെയും കൂസാത്ത പ്രകൃതവും. ചോപ്ര മാസ്റ്ററുടെ ട്രെയിനിങ്ങാണത്. സംവിധായകനാണെങ്കില്‍ പോലും പേരുവിളിച്ചാലേ നോക്കാവൂ എന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

‘ഡീ’ എന്നോ മറ്റോ വിളിച്ചാല്‍ നോക്കില്ല. ഭയങ്കര നര്‍ത്തകി ആണെന്നൊരു അഹങ്കാരവും എനിക്കുണ്ടായിരുന്നു. ‘ഈ മനോഹര തീര’ത്തിന്റെ സെറ്റില്‍ വെച്ച് ശശിയേട്ടന്‍ എന്നെ കൈ ഞൊടിച്ചു വിളിച്ചു ഞാന്‍ നോക്കിയില്ല. ഒടുവില്‍ പേരു വിളിച്ചപ്പോള്‍ ഞാന്‍ നോക്കി. നീ എന്താണ് വിളിച്ചിട്ടു മൈന്‍ഡ് ചെയ്യാതിരുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ദേഷ്യപ്പെട്ടു. ‘കൈ ഞൊടിച്ച് വിളിക്കാന്‍ ഞാന്‍ പട്ടിയൊന്നും അല്ല’. ‘ നീ വല്ല്യ വായാടിയാണല്ലോ’ എന്ന് പറഞ്ഞ് അദ്ദേഹം പോയി.

ശശിയേട്ടന്‍ എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടില്ല. എന്നെ വലിയ നടിയാക്കാന്‍ ആഗ്രഹമുണ്ടെന്ന് തോന്നിയിട്ടുണ്ട്. മറ്റ് നായികമാരോടില്ലാത്ത എന്തോ ഒരു പ്രത്യേകത എന്നോടുണ്ട് എന്നും ആ ധൈര്യത്തിലാണ് വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. അപ്പോള്‍ വിവാഹം നടന്നില്ലെങ്കില്‍ പിന്നെ 32 വയസ്സ് കഴിയുമെന്ന് ആരോ അമ്മയെ പേടിപ്പിച്ചിരുന്നു. വിവാഹാലോചന മുറുകിയപ്പോഴാണ് അദ്ദേഹത്തോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ വായാടിപ്പെണ്ണിനെ ഭാര്യയാക്കേണ്ടി വരുമെന്ന് ശശിയേട്ടന്‍ ഒരിക്കലും വിചാരിച്ചു കാണില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

ഓണത്തിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഷണവും സ്ത്രീകള്‍ക്കെതിരായ ശല്യപ്പെടുത്തലുകളും തടയാന്‍ 'ഓപ്പറേഷന്‍ ഓണത്തുമ്പി'  (5 hours ago)

ആഭ്യന്തരവകുപ്പ് ഇപ്പോഴും സിപിഎമ്മിന്റെ നിയന്ത്രണത്തിൽ തന്നെയാണെന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷം; ആഞ്ഞടിച്ച് ബിജെപി; പ്രതികൾ ഊഞ്ഞാൽ ആടിയപ്പോൾ വാ പൂട്ടിയ പൊലീസു  (12 hours ago)

16.5 ലക്ഷം വീട്ടമ്മമാരെ ബാധിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കി; വിപണിയിൽ ഇടപെടേണ്ട സർക്കാർ, ഇടനിലക്കാരുടെ ചൂഷണത്തിന് ജനങ്ങളെ എറിഞ്ഞുകൊടുക്കുന്നു; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറ  (12 hours ago)

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡുടമകൾക്ക് പുറമേ മറ്റു കാർഡുകൾക്കും വരും വർഷങ്ങളിൽ കൊടുക്കാനാവുമോ എന്നത് പരിഗണിക്കും; എഫ്സിഐയിൽ നിന്ന് പ്രത്യേക ബ്രാൻഡ് അരിയാണ് 26 രൂപയ്ക്ക് നൽകാൻ ലഭിക്കുന്നതെന്നും മന്ത്രി അനൂ  (12 hours ago)

24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും; ജനങ്ങൾക്ക് വീടിന് സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ വിദഗ്ധ ചികിത്സാ സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാക്കുമെന്ന് മന്ത്രി കെ.മുരളീധരൻ  (12 hours ago)

ഓപ്പറേഷന്‍ തൂഫാൻ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9407  (12 hours ago)

കേരളത്തിന്റെ മതനിരപേക്ഷത രൂപപ്പെടുത്തുന്നതിന്‌ എസ്‌.എന്‍.ഡി.പി വഹിച്ച പങ്ക്‌ വലുത്; എല്ലാ മതങ്ങളുടെയും സാരം ഏകമാണെന്ന ശ്രീനാരായണ ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ടാണ്‌ എസ്‌.എന്‍.ഡി.പി പ്രവര്‍ത്തിച്ചത്; വ  (13 hours ago)

നാല് പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ തിരുവനന്തപുരം യൂണിയന്‍ മില്‍മക്കെതിരായ വാസ്തവിരുദ്ധമായ പ്രചാരണങ്ങള്‍ വിശ്വസിക്കരുത്: മന്ത്രി ബിന്ദു കൃഷ്ണ  (13 hours ago)

പൂജപ്പുര ജയിൽ വളപ്പിൽ ഉദ്യോഗസ്ഥരുടെ കൂട്ടത്തല്ല്; ഓണാഘോഷ ഡിജെ പാർട്ടിക്കിടെ കയ്യാങ്കളി: സംഭവം ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് ആക്ഷേപം....  (13 hours ago)

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (13 hours ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (13 hours ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (13 hours ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (13 hours ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (14 hours ago)

Malayali Vartha Recommends