Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍..ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫ്.. മാസങ്ങൾക്കിടയിൽ ഹിസ്ബുല്ല നേതൃത്വത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ്..ആക്രമണം തുടരുന്നു..


ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

അച്ഛൻ എന്നെന്നും എന്റെ ഹീറോ ആയിരിക്കും; അച്ഛന്റെ മരണവാർത്തയെ തെറ്റായി നൽകിയവർക്കെതിരെ സൗഭാഗ്യ

31 JULY 2017 04:50 PM IST
മലയാളി വാര്‍ത്ത

നടിയും നർത്തകിയുമായ താരാ കല്ല്യാണിന്റെ ഭർത്താവ് രാജാ വെങ്കിടേഷ് എന്ന രാജാറാമിന്റെ മരണവാർത്തയെ ഞെട്ടലോടെയാണ് സിനിമാ സീരിയൽ ലോകം എതിരേറ്റത്. പെട്ടെന്ന് പിടിപെട്ട പനിയായിരുന്നു രാജാറാമിന്റെ ജീവൻ കവർന്നത്. എന്നാൽ പല മാധ്യമങ്ങളിലും മരണ കാരണം ഡങ്കിപ്പനിയാണെന്നാണ് നല്‍കിയിരിക്കുന്നത്. വേദനിക്കുന്ന നിമിഷത്തിലും അച്ഛന്റെ മരണ വാർത്തയെ തെറ്റായി നൽകിയവർക്കെതിരെ ഫേസ്ബുക്കിലൂടെ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് രാജാറാമിന്റെ പുത്രി സൗഭാഗ്യ.

അച്ഛന്റെ മരണത്തിന് കാരണമായത് ഡങ്കിപ്പനിയല്ല മറിച്ച് വൈറൽ ഫീവർ ഗുരുതരമായി ചെസ്റ്റ് ഇൻഫക്ഷനിലേക്ക് എത്തിയതാണെന്ന് സൗഭാഗ്യ പറയുന്നു. കൂടാതെ നിരവധി സീരിയലുകളിൽ ഹീറോ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള രാജാറാമിനെ പല മാധ്യമങ്ങളും ഏതാനും സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങളിൽ എത്തിയ അഭിനേതാവ് എന്നാണു വിശേഷിപ്പിച്ചിരുന്നത്, ഇതു തന്നെ വിഷമിപ്പിച്ചുവെന്നും തന്റെ അച്ഛൻ കരിയറിൽ അത്ര വലിയ വിജയം കാഴ്ച്ച വച്ചില്ലെങ്കിലും നിരവധി സീരിയലുകളിൽ ഹീറോ ആയി അഭിനയിച്ചിട്ടുള്ളയാണെന്നും സൗഭാഗ്യ പറയുന്നു. എന്നെന്നും തന്റെ ഹീറോ ആയിരിക്കും ഡാഡി എന്നു പറഞ്ഞാണ് സൗഭാഗ്യയുടെ കുറിപ്പ് അവസാനിക്കുന്നത്.

''ഞങ്ങൾക്ക് അദ്ദേഹത്തെ നഷ്ടപ്പെട്ടു. എനിക്ക് ഇങ്ങനെയൊരു പോസ്റ്റ് ഇടണം എന്നുണ്ടായിരുന്നില്ല, പക്ഷേ വാർത്തകളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അച്ഛൻ ഡെങ്കിപ്പനി ഉണ്ടായിരുന്നില്ല, വൈറൽ ഫീവർ ആയിരുന്നു. അതു പിന്നീട് ഗുരുതരമായ ചെസ്റ്റ് ഇൻഫക്ഷനാവുകയായിരുന്നു. അമൃത ഹോസ്പിറ്റലിൽ എത്തിച്ചിരുന്നുവെങ്കിലും അപ്പോഴേക്കും സെപ്റ്റിസെമിയ എന്ന മറ്റൊരു ഗുരുതര അവസ്ഥയിലേക്ക് എത്തിയിരുന്നു. അത് അവയവങ്ങളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി. ആശുപത്രിയില്‍ ഒമ്പതു ദിവസം ഉണ്ടായിരുന്നു. ആരും ദയവുചെയ്ത് തെറ്റായ വിവരങ്ങൾ നൽകരുത്.

അദ്ദേഹത്തിന് വളരെ വിജയകരമായൊരു കരിയർ ഉണ്ടായില്ലായിരിക്കാം, പക്ഷേ മാധ്യമങ്ങൾ അദ്ദേഹത്തെ അത്ര പ്രശസ്തനല്ലാത്തൊരു നടൻ എന്നു പറഞ്ഞു പരിചയപ്പെടുത്തുമ്പോൾ എനിക്കേറെ വിഷമമുണ്ട്. എന്റെ അച്ഛൻ ദേശാടനപ്പക്ഷികൾ എന്ന സീരിയലിലെ ഹീറോ ആയിരുന്നു, ആദ്യസീരിയലായ നിഴൽ യുദ്ധത്തിലും അദ്ദേഹം ഹീറോ ആയിരുന്നു. ആ പട്ടിക തുടരും.. ഇരുപതോളം മെഗാ സീരിയലുകളിൽ ഹീറോ ആയിരുന്നു അദ്ദേഹം.

മിനിസ്ക്രീനിലെ സുന്ദരനായ ഹീറോ ആയിരുന്നു അദ്ദേഹം. ഇവയൊന്നും മാധ്യമങ്ങൾ പറഞ്ഞില്ലെങ്കിലും ഞാൻ അഭിമാനത്തോടെ തന്നെ പറയും. തെറ്റായ വാർത്തകൾ എന്റെ അച്ഛനെ അപമാനിക്കുന്നവയാണ്. മുകളിൽ പറഞ്ഞതിലെല്ലാം ഉപരി അദ്ദേഹം ഒരു നല്ല മനുഷ്യനായിരുന്നു. എനിക്ക് പ്രിയപ്പെട്ട അച്ഛനും എന്റെ അമ്മയ്ക്ക് സ്നേഹവാനായ ഭർത്താവുമായിരുന്നു. അച്ഛൻ എന്നെന്നും എന്റെ ഹീറോ ആയിരിക്കും. ''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Hezbollah Chief അലി തബതബയിനെ തീര്‍ത്ത് ഇസ്രയേല്‍;  (17 minutes ago)

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന്  (24 minutes ago)

മദ്യപിച്ച് വീട്ടിൽ ബഹളം; വഴക്കിനിടെ സ്വന്തം മകളുടെ കണ്മുന്നിൽ വച്ച് ഭാര്യയുടെ തലയിൽ ഗ്യാസ് കുറ്റി കൊണ്ട് അടിച്ച് വീഴ്ത്തി; അമ്മ പിടയുന്നത് കണ്ട് മുറ വിളിച്ച് മകൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ സംഭവിച്ചത്.  (26 minutes ago)

സ്വർണവിലയിൽ വീണ്ടും കുറവ്  (37 minutes ago)

കരുതൽ തടങ്കൽ എന്ന നിലയിലാണ് ഇയാളെ കസ്റ്റഡിയിൽ ...  (56 minutes ago)

ആർജെഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ പി.നാരായണൻ നമ്പ്യാർ അന്തരിച്ചു  (1 hour ago)

മകളുടെ മുന്നിൽ വച്ച് അതിക്രൂര കൊലപാതകം....  (1 hour ago)

ശബരിമല കൊള്ള മോഡല്‍... ശബരിമല മോഡലിൽ ചോറ്റാനിക്കര ക്ഷേത്രത്തിൽ 'സ്വർണ്ണം പൂശാൻ 100 കോടിയുടെ പദ്ധതിയിട്ടു; തട്ടിപ്പിന് ശ്രമമുണ്ടായെന്ന് മുൻ വിജിലൻസ് ഓഫീസർ  (1 hour ago)

അഭിമാനം തോന്നുന്ന നിമിഷങ്ങൾ ഇന്ന് സംജാതമാകും  (1 hour ago)

തിരുവല്ലയിൽ 47 കാരനെ വീടിനുള്ളിൽ മരിച്ച  (2 hours ago)

പോസ്റ്റല്‍ ബാലറ്റ് വിതരണം 26 മുതല്‍  (2 hours ago)

വിമാനം മസ്‌കറ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി..  (2 hours ago)

വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ്  (2 hours ago)

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ഇന്ന് ...  (2 hours ago)

തിക്കിലും തിരക്കിലുംപെട്ട്‌ നിരവധി പേർക്ക് പരുക്ക്  (3 hours ago)

Malayali Vartha Recommends