രഹ്ന ഭാത്തിമ നഗ്‌ന ആയയതിനെക്കുറിച്ച് പറയുന്നു: ഒപ്പം ഏക എങ്ങനെ വ്യത്യസ്തമാകുന്നുവെന്നും

രഹ്ന ഭാത്തിമ ഇപ്പോള്‍ ഫാപ്പിയാണ് കാരണം മനോഹരമായ പ്രമേയമുള്ള ചിത്രത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷം. മോഡലും സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് രഹ്ന.
രഹ്നയുടെ എഫ് ബി പോസ്റ്റ്
ഏക' സെപറ്റംബറില്‍ റിലീസ് ചെയ്യാനായി ഉദ്ദേശിക്കുന്നു. വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .നിങ്ങളെല്ലാം തരുന്ന സപ്പോര്‍ട്ടും വിമര്‍ശനങ്ങളു ശ്രദ്ധി ക്കുന്നുണ്ട് ,എല്ലാവര്ക്കും മറുപടി സിനിമയിലൂടെ തരാന്‍ ആഗ്രഹിക്കുന്നു .'ഏക' ടീം സ്ഥിരം ചട്ടക്കൂടുകളും അലിഖിത നിയമങ്ങളും പൊളിച്ചെഴുതി മലയാള സിനിമയില്‍ പുതു ചരിത്രം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്
നായികയ്ക്ക് നഗ്‌നയായി അഭിനയിക്കാന്‍ ബുദ്ധിമുട്ട്; ക്രൂ മുഴുവന്‍ നഗ്‌നരായി
നഗ്‌നശരീരങ്ങള്‍ കടന്നുവരുന്ന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം. ഒട്ടും എളുപ്പമല്ലാത്ത രംഗങ്ങള്‍ .ഇരുപതും ഇരുപത്തഞ്ചും ടേക്കുകളിലൂടെ ടോര്‍ച്ചര്‍ ചെയ്യുന്ന സംവിധായകന്‍. സ്വാഭാവികമായും ആദ്യസിനിമയില്‍ അഭിനയിക്കുന്ന ആള്‍ എന്ന നിലയില്‍ നായിക രഹ്ന ഫാത്തിമയ്ക്ക് അസ്വസ്ഥത ഉണ്ടായിരുന്നു.
നഗ്‌നതയില്‍ കോണ്‍ഷ്യസ് ഉണ്ടോ എന്ന സംവിധായകന്റെ ചോദ്യത്തിന് 'ഉണ്ട് ' എന്ന് നായിക മറുപടി നല്‍കി
.
ഉടനെ ക്രൂവില്‍ ഉള്ള എല്ലാവരും വസ്ത്രങ്ങള്‍ മാറ്റാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. സംവിധായകന്‍ , ക്യാമറാമാന്‍ , സഹസംവിധായകര്‍ , ലൈറ്റ് സ്റ്റാഫ് , പ്രൊഡക്ഷന്‍ സ്റ്റാഫ് എന്തിന് , ആ രംഗങ്ങളുടെ സമയത്തു സെറ്റില്‍ നില്‍ക്കണം എങ്കില്‍ നിര്‍മ്മാതാവ് പോലും നഗ്‌നനാവണം എന്നായിരുന്നു നിര്‍ദേശം .നഗ്‌നത എന്നാല്‍ നിഷ്‌കളങ്കത എന്നുകൂടി അര്‍ഥമുണ്ട് എന്ന് സംവിധായകന്റെ വാദം . ഏറ്റവും പ്യുവര്‍ ആയ മനുഷ്യനേ നഗ്‌നനാവാന്‍ സാധിക്കൂ .
നഗ്‌നശരീരത്തിന് ലൈംഗികത എന്നര്‍ത്ഥമില്ല. ലിംഗഭേദം ഇല്ല. എല്ലാവരും നഗ്‌നരായിത്തന്നെ അവരുടെ ജോലി ചെയ്യുന്നു.
വസ്ത്രത്തില്‍ പൊതിഞ്ഞ ശരീരങ്ങളുടെ മുന്നില്‍ , തുറിച്ചു നോട്ടം പോലെത്തന്നെ തുളഞ്ഞു വരുന്ന ക്യാമറ. ഈ അവസ്ഥയില്‍ ഉണ്ടായിരുന്ന എല്ലാ അസ്വസ്ഥതകളെയും മറികടക്കാനും എല്ലാവരും തുല്യരാണ് എന്ന മനോഭാവം ഉണ്ടാക്കാനും സഹപ്രവര്‍ത്തകരുടെ മുഴുവന്‍ സഹകരണം കൊണ്ട് സാധിച്ചു . അവരും അഭിനേതാക്കള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു കൊണ്ട് മാനസികമായ പിന്തുണ നല്‍കി.
ഏകയുടെ ചിത്രീകരണം വളരെ വ്യത്യസ്തവും അനുഭവങ്ങളുടെയും പരീക്ഷണങ്ങളുടെയും പുതുമഴ തന്നെയായിരുന്നു
.
https://www.facebook.com/Malayalivartha






















