വുമണ്‍ ഇന്‍ കളക്ടീവ് സിനിമാ സംഘടനയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം..?

അമ്മയിലെയും മറ്റ് സിനിമാ സംഘടനകളിലെയും സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ രൂപം കൊണ്ട വുമണ്‍ ഇന്‍ കളക്ടീവ് എന്ന സംഘടനയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കം. സിനിമയ്ക്കുള്ളിലെ സ്ത്രീകളെ ഉപയോഗിച്ചാണ് ശ്രമം നടക്കുന്നത്. അമ്മയും ഫെഫ്കയുമാണ് ഇതിന് പിന്നില്‍. നടിമാരായ ലക്ഷ്മിപ്രിയ, ശ്വേതാമേനോന്‍, മംമ്ത മോഹന്‍ദാസ് എന്നിവര്‍ ഡബ്ല്യൂ.സി.സിക്കെതിരെ പരോക്ഷ നിലപാട് എടുത്തതും ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി പരസ്യമായി ആക്ഷേപിച്ചതും ഇതിന്റെ തുടക്കം മാത്രമാണ്. താമസിക്കാതെ പുതിയ സംഘടനയ്‌ക്കെതിരെ ആക്ഷേപവുമായി സിനിമയിലെ മറ്റ് സ്ത്രീകള്‍ രംഗത്തെത്തുമെന്ന് അറിയുന്നു.
മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ സംഘടന സിനിമാക്കാര്‍ക്ക് മൊത്തത്തില്‍ നാണക്കേട് ഉണ്ടാക്കിയെന്നാണ് എല്ലാ സംഘടനകളും വിലയിരുത്തുന്നത്. സിനിമയില്‍ സ്ത്രീകള്‍ പലവിധ പീഡനങ്ങള്‍ അനുഭവിക്കുകയാണെന്നും കാസ്റ്റിംഗ് കൗച്ച് വ്യാപകമായി നടക്കുന്നുണ്ടെന്നും പാര്‍വതി അടക്കമുള്ളവര്‍ പറഞ്ഞ് പരത്തിയത് മാന്യമായി തൊഴിലെടുക്കുന്ന പലര്‍ക്കും നാണക്കേടുണ്ടാക്കി. അവരൊക്കെ കുടുംബസമേതം താമസിക്കുന്നവരാണ്. അവരുടെയൊക്കെ മക്കളില്‍ ചിലര്‍ സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരാണ്. മുതിര്‍ന്ന സംവിധായകരും അഭിനേതാക്കളുമാണ് ശാരീരിക ആവശ്യങ്ങള്‍ക്ക് വാശിപിടിക്കുന്നതെന്ന് പാര്‍വതി പറഞ്ഞത് ഗൗരവമായാണ് പൊതു സമൂഹം ഗൗരവമായാണ് എടുത്തത്.
സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കാന്‍ വഴിവച്ചതില്‍ വുമണ്‍ ഇന്‍ കളക്ടീവിന് വലിയ പങ്കുണ്ടെന്ന് മുതിര്‍ന്ന താരങ്ങളും സംവിധായകരും വിശ്വസിക്കുന്നു. ആക്രമിക്കപ്പെട്ട നടിയുടെ പേര് അബദ്ധത്തില്‍ ഫെയിസ്ബുക്ക് പോസ്റ്റിലിട്ട ഡബ്ല്യൂ.സി.സിക്കെതിരെ കേസ് കൊടുത്തതിന് പിന്നിലും സിനിമാ സംഘടനകള്‍ക്ക് പങ്കുണ്ട്. ദിലീപിനെ തകര്‍ക്കാനാണ് പുതിയ സ്ത്രീ കൂട്ടായ്മ നിലവില്‍ വന്നതെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്.
https://www.facebook.com/Malayalivartha