Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ അയാൾ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്...

12 AUGUST 2017 09:53 AM IST
മലയാളി വാര്‍ത്ത

മലയാള സിനിമയില്‍ അവസരം കുറഞ്ഞതില്‍ ചില അറിയാക്കഥകള്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ഭാമ രംഗത്ത്. ഇപ്പോള്‍ നൽകുന്ന സൂചന. ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാമയുടെ പുതിയ വെളിപ്പെടുത്തലുകള്‍ . ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലൂടെ വെള്ളിത്തിരയിലെത്തിയ ഭാമ വളരെപ്പെട്ടെന്ന് തന്നെ മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും തിരക്കുള്ള നടിയായി. എന്നാല്‍ ഇടക്കാലത്തോടെ ഭാമയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു. ചിലര്‍ ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകളുമെത്തി. ഇതിനോട് പ്രതികരിക്കാന്‍ ഭാമ തയ്യാറായതുമില്ല.

എന്നാല്‍ അത്തരമൊരു ഇടപെടല്‍ തനിക്കെതിരെ നടന്നിരുന്നതായി സ്ഥിരീകരിക്കുകയാണ് താരമിപ്പോള്‍.ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമയിലേയ്ക്ക് കരാറുറപ്പിച്ച കാലം. സംവിധായകനായ സജി സുരേന്ദ്രന്റെ ഫോണിലേയ്ക്ക് കോള്‍ വന്നു ഭാമയെ ഈ സിനിമയില്‍ അഭിനയിപ്പിക്കരുത്. സിനിമ അനൗണ്‍സ് ചെയ്തപ്പോഴേ ഒരാള്‍ വിളിച്ചു ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു.

എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അവര്‍ തലവേദനയാകും എന്ന് സംവിധായകന് മുന്നറിയിപ്പ് നല്‍കി. അതവര്‍ കാര്യമാക്കിയില്ല. എനിക്കും സിനിമയില്‍ ശത്രുക്കളോ എന്നൊക്കെ വിചാരിച്ചു. സിനിമ നേരത്തേ തീരുമാനിച്ചപോലെ തന്നെ ചിത്രീകരണവും പൂര്‍ത്തിയാക്കി.

വീണ്ടും ചില സംവിധായകര്‍ ഇത്തരം ഭീഷണികളെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറയുന്നു. വിഎം വിനു സംവിധാനം ചെയ്ത മറുപടിയില്‍ അഭിനയിക്കുന്ന അവസരം. ഷൂട്ടിങ് തീരാറായ ദിവസങ്ങളൊന്നില്‍ വിനു ചേട്ടന്‍ പറഞ്ഞു. നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങും മുമ്പ് ഒരാള്‍ വിളിച്ചു ആവശ്യപ്പെട്ടു നിന്നെ മാറ്റണം അല്ലെങ്കില്‍ പുലിവാലാകും എന്ന് ചേട്ടന്‍ എനിക്കൊരു ഉപകാരം ചെയ്യണം ആരാണ് വിളിച്ചതെന്ന് മാത്രമൊന്നു പറയാമോ? ഒരു കരുതലിന് വേണ്ടി മാത്രമാണ്. ഞാന്‍ ആവശ്യപ്പെട്ടു. വിനുചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാനൊക്കെ ഒരുപാട് ബഹുമാനിക്കുന്ന ആള്‍.

ചില ചടങ്ങുകളില്‍ വെച്ച് അദ്ദേഹത്തെ കാണാറുണ്ടെന്നല്ലാതെ മറ്റൊരു ബന്ധവും ഞങ്ങള്‍ തമ്മിലില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ എന്തിന് ശ്രമിക്കുന്നു എന്നറിയില്ല... ഭാമ പറയുന്നു. പിന്നീട് തന്റെപേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടായി. സിനിമയില്‍ മാത്രമല്ല, സിനിമയ്ക്കു പുറത്തും തനിക്കെതിരേ വ്യാജ വാര്‍ത്തകളുണ്ടായി. എന്തുകൊണ്ടാകാം അങ്ങനെ ഉണ്ടാകുന്നതെന്ന ചോദ്യത്തിന് ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതു കൊണ്ടാവാമെന്നായിരുന്നു ഭാമയുടെ മറുപടി.

ഒരു പെണ്‍കുട്ടി എന്ന നിലയില്‍ സുരക്ഷിതത്വം തോന്നുന്ന ചില കാര്യങ്ങളില്‍ വാശിപിടിക്കുന്നത് ചിലര്‍ക്ക് ഇഷ്ടപ്പെടുന്നുണ്ടാവില്ലെന്നും ഭാമ പറഞ്ഞുവയ്ക്കുന്നു. പഞ്ചപാവമായി സംസാരിച്ചപ്പോഴൊക്കെ അതു മുതലാക്കാന്‍ ധാരാളം പേരെത്തി. ചെറിയ ബഡ്ജറ്റേയുള്ളവെന്ന് പറഞ്ഞും പ്രതിഫലം മുഴുവനായി തരാതെയുമൊക്കെ വഞ്ചിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. എനിക്ക് മധുരമായി സംസാരിക്കാനറിയില്ല. ബാക്കി തുക അടുത്ത സിനിമയിലെങ്കിലും തരാമോ എന്നൊക്കെ ചോദിക്കാന്‍ എനിക്ക് പറ്റില്ല- ഭാമ പറയുന്നു.

അതുപോലെ ലൊക്കേഷനില്‍ കാരവന്‍ ആവശ്യപ്പെടുന്നത് അഹങ്കാരം കൊണ്ടോ ആഡംബരം കാണിക്കാനോ ഒന്നുമല്ല. ലൊക്കേഷനില്‍ സുരക്ഷിതമായി വസ്ത്രംമാറാന്‍ അതാണ് നല്ലതെന്ന തിരിച്ചറിവുകൊണ്ടാണ്- ഇത്തരം കാര്യങ്ങള്‍ക്കൊക്കെയാണ് താന്‍ പൊതുവെ പ്രതികരിക്കാറുള്ളതെന്നും ഭാമ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (59 minutes ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (1 hour ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (1 hour ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (1 hour ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (1 hour ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (1 hour ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (1 hour ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (2 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (2 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (2 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (2 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മാധവന്‍ സ്വീകരിക്കുന്ന നിശബ്ദത ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍  (2 hours ago)

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ  (3 hours ago)

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്  (3 hours ago)

Malayali Vartha Recommends