അന്തിക്കാടുനിന്ന് മറ്റൊരു സംവിധായകന്‍ കൂടി: ലക്കിസ്റ്റാര്‍സുമായി ദീപു അന്തിക്കാട്

മറ്റൊരു അന്തിക്കാടുകാരന്‍ കൂടി സംവിധാന മോഹവുമായി സിനിമയിലേക്ക് എത്തുകയാണ്. പരസ്യ ചിത്രങ്ങളിലൂടെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ദീപു അന്തിക്കാടാണ് കക്ഷി. പ്രശസ്‌ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചേട്ടന്റെ മകനായ ദീപു ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച് എട്ടിനാണ് തീയറ്ററുകളില്‍ എത്തുന്നത്. രചനയാണ് ലക്കിസ്റ്റാറിലെ നായിക. വ്യത്യസ്‌തങ്ങളായ നാനൂറോളം പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ എന്നതില്‍ നിന്നും ലഭിച്ച ആത്മ വിശ്വാസത്തിലാണ് സിനിമയിലേക്ക് എത്തിയതെന്ന് ദീപു പറയുന്നു. എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന ഒരു എന്റര്‍ടെയ്‌നറാണ് തന്റെ ആദ്യ സിനിമയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
https://www.facebook.com/Malayalivartha