മിടുക്കിയായത് മതി, ടെലിവിഷന്‍ ഷോയില്‍ നിന്നും പിന്മാറത്തതിനാല്‍ റിമയ്‌ക്കെതിരെ വിലക്ക്

ചലച്ചിത്ര താരം റിമ കല്ലിങ്കലിനെതിരെ ഫിലിം ചേംബറിന്റെ വിലക്ക്. ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്നതിന്റെ പേരിലാണ് വിലക്ക്. റിമ അഭിനയിച്ച സിനിമകളുമായി സഹകരിക്കില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ടെലിവിഷന്‍ പരിപാടികളില്‍ നിന്നും പിന്മാറണമെന്ന് നേരത്തെ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ നിശ്ചിത സമയത്തിനുള്ളില്‍ പിന്മാറാമെന്ന് കാണിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ റിമ പ്രതികരിച്ചില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. മെയ് പതിനഞ്ചിനുള്ളില്‍ ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പിന്മാറിയാല്‍ വിലക്ക് നീക്കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതുവരെ സിനിമയില്‍ അഭിനയിക്കില്ല എന്ന് വ്യക്തമാക്കിയതിനാലാണ് സുരേഷ് ഗോപിക്കെതിരെ നടപടി എടുക്കാത്തതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha