സംവിധായകന്‍ കമലിന്റെയും തന്റെയും കാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് വിദ്യാബാലന്‍

മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത ആമി വെള്ളിയാഴ്ച റിലീസായ ദിവസം തന്നെ ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി ആദ്യം നിശ്ചയിച്ചിരുന്ന വിദ്യാബാലന്‍ എന്തുകൊണ്ട് സിനിമയില്‍ നിന്ന് പിന്‍മാറിയെന്ന് വെളിപ്പെടുത്തുന്നു. മുമ്പും ഇത് സംബന്ധിച്ച് ഏറെ വിവാദങ്ങളും കോലാഹലങ്ങളും ഉണ്ടായപ്പോഴും വിദ്യാബാലന്‍ മൗനംപാലിച്ചു. സംഘപരിവാറിന്റെ ഭീഷണി കാരണമാണ് മഞ്ജുവാര്യര്‍ പിന്‍മാറിയതെന്നായിരുന്നു പ്രധാന ആക്ഷേപം. വിദ്യാബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ മാധവിക്കുട്ടിയുടെ ഇമേജ് സെക്‌സിയാകുമായിരുന്നെന്നും മഞ്ജുവാര്യരായതിനാല്‍ ആ ഇമേജ് ഉണ്ടാവില്ലെന്നും സംവിധായകന്‍ കമല്‍ പറഞ്ഞിട്ടും വിദ്യ പ്രതികരിച്ചില്ല. ഇനി മലയാളസിനിമയില്‍ അഭിനയിക്കില്ലെന്ന് മാത്രം പറഞ്ഞു.
കമലും താനും തമ്മില്‍ കാഴ്ചപ്പാടുകളില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് വിദ്യാബാലന്‍ പറഞ്ഞു. വര്‍ഗീയപരമായോ, രാഷ്ട്രീയപരമായോ ഒരു സിനിമയുമായി ആരെങ്കിലും സമീപിച്ചാല്‍ അത് നിരസിക്കാനേ കഴിയൂ. പ്‌ത്യേകിച്ച് ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തില്‍. അതിനാലാണ് ആമി ഉപേക്ഷിച്ചത്. സ്ത്രീകേന്ദ്രീകൃതമായത് കൊണ്ട് മാത്രം ഒരു സിനിമ ചെയ്യില്ല. എന്റെ മനസിനെ കൂടി തൃപ്തിപ്പെടുത്തണമെന്ന് വിദ്യാബാലന്‍ പറയുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായ ജോലികള്‍ ചെയ്യുമ്പോള്‍ അത് നമ്മളില്‍ ഒരുപാട് മാറ്റങ്ങളുണ്ടാക്കും. അഭിനേത്രിയെന്ന നിലയില്‍ തന്നെ സന്തോഷിപ്പിക്കുന്നത് അതാണെന്നും താരം വ്യക്തമാക്കി.
നായകന്റെ നിഴലായിരിക്കണം നായിക എന്ന കാഴ്ചപ്പാട് മാറിവരുകയാണ്. കഥയുടെ ഭാഗമായി നായിക കഥാപാത്രങ്ങള്‍ മാറിവരുന്നു. പുരുഷനൊപ്പം നില്‍ക്കാനാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്. അത് സിനിമയിലും പ്രതിഫലിക്കണം. ലോകത്തെല്ലായിടത്തും സ്ത്രീകള്‍ക്ക് പുരുഷന് തുല്യമായ വേതനമില്ല. അടുത്തിടെ നോര്‍വേയില്‍ തുല്യവേതനം പ്രഖ്യാപിച്ചു. ഇത് വളരെയഥികം സന്തോഷം നല്‍കുന്ന കാര്യമാണ്. എന്റെ വ്യക്തിത്വത്തിലൂടെ ആരാണ് ഞാനെന്ന് മനസിലാക്കാനാണ് ആഗ്രഹിക്കുന്നത്.
പുതിയ നടിമാരെ അവരുടെ ശരീരഘടന പറഞ്ഞ് അധിഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ബോളിവുഡില്‍. പലര്‍ക്കും ബോഢി ഷെയ്പ്പ് കൃത്യമാകണമെന്നില്ല. ആരെങ്കിലും പറയുന്നത് കേള്‍ക്കാതെ നമ്മള്‍ നമ്മുടെ ശശീരത്തെ സ്‌നേഹിക്കണം. അത് തടിച്ചതാണെങ്കിലും മെലിഞ്ഞതാണെങ്കിലും. ജന്‍മനാ കിട്ടിയ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനും നിലനിര്‍ത്താനും ശ്രമിക്കണം. ഇത്തരം കളിയാക്കലുകള്‍ക്കും അധിഷേപങ്ങള്‍ക്കും നിരവധി തവണ ഇരയാക്കപ്പെട്ടിട്ടുള്ള ആളാണ് താനെന്നും വിദ്യാബാലന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha