മമ്മൂട്ടി 20 ലക്ഷം മുടക്കി സാധാരണ വീട് പണിയാന്‍ ഉദ്ദേശിച്ചത് മറ്റപലര്‍ക്കും അത്ര രസിച്ചില്ല

മലയാളതാരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തും ഫഌറ്റുകളും ബംഗ്ലാവുകളും ആഢംബരവാഹനങ്ങളും മറ്റും വാങ്ങുകയും നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങിക്കൂട്ടിയവരുണ്ട്. ചിലവര്‍ മൂന്നാറില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. ലോകത്തെവിടെ ചെന്നാലും സ്വന്തം ഇടത്ത് താമസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെല്ലാം വാങ്ങുക്കൂട്ടുന്നത്. ഹോട്ടലുകളിലെ താമസം പലപ്പോഴും സ്വകാര്യതയുള്ളതല്ല, ഭക്ഷണവും നല്ലതാകില്ല. വര്‍ഷങ്ങളായി വീട്ടില്‍ വയ്ക്കുന്ന ഭക്ഷണം മാത്രം കഴിക്കുന്നയാളാണ് മമ്മൂട്ടി. വീടുമായി അദ്ദേഹത്തിനുള്ള ബന്ധം വളരെ ശ്രദ്ധേയമാണ്. അടുത്തിടെ ഒരു സാധാരണ വീട് കൊച്ചിയില്‍ നിര്‍മിക്കാന്‍ മമ്മൂട്ടി തീരുമാനിച്ചു. വലിയ ആഢംബരങ്ങളൊന്നും വേണ്ടെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ചില അസൂയക്കാര്‍ക്ക് ഇതത്ര രസിച്ചില്ല.
സിനിമ കൂടാതെ ബിസിനസും ആശുപത്രിയും ചാരിറ്റി പ്രവര്‍ത്തനങ്ങളുമാണ് മമ്മൂട്ടി ചെയ്യുന്നത്. 100 കോടിയോ, 500 കോടിയേ മുടക്കി വീട് വയ്ക്കാന്‍ സമ്പത്തുണ്ടായിരുന്നിട്ടും 20 ലക്ഷത്തിന്റെ വീട് പ്ലാന്‍ ചെയ്തത് ജീവിതത്തിന്റെ ലാളിത്യം കൊണ്ടാണ്. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള ചെലവ് കുറഞ്ഞ സാധനങ്ങള്‍ ഇതിനായി വരുത്താനും തീരുമാനിച്ചു. ഇതൊന്നും പലര്‍ക്കും ഇഷ്ടമായില്ല. അവര്‍ മമ്മൂട്ടി 20 കോടിയുടെ വീട് വയ്ക്കുന്നെന്ന് പ്രചരിപ്പിച്ചു. താരത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. വലിയ ബഹളവും തിരക്കും ഇല്ലാതെ കഴിയാനാണ് സാധാരണ രീതിയിലുള്ള വീട് പണിയാന്‍ തീരുമാനിച്ചത്. കൊച്ചിയില്‍ വീടും ആഢംബര ഫഌറ്റും ഉണ്ടായിട്ടും എന്തിനാണ് ഇത്തരത്തിലൊരു വീട് നിര്‍മിക്കുന്നതെന്ന് പലരും താരത്തോട് ചോദിച്ചെങ്കിലും അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
ചെന്നൈ അഡയാറില്‍ നിര്‍മിച്ച വീട് മമ്മൂട്ടി വിറ്റിട്ടില്ല. അതിന് പുറമേ ബാംഗ്ലൂരില്‍ ഫഌറ്റ് വാങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും വസ്തുവകകള്‍ താരം വാങ്ങിയിട്ടുണ്ട്. ഇതിന് പുറമേ ഭൂമി പാട്ടത്തിനെടുത്ത് നെല്‍കൃഷി ഉള്‍പ്പെടെ നടത്തുന്നുണ്ട്. വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികള്‍ നട്ട് വളര്‍ത്തുന്നതിന് എറണാകുളത്ത് പ്രത്യേക ജൈവപച്ചക്കറി തോട്ടമുണ്ട്. മൂന്നാറില്‍ ഭൂമിയും വീടുമുണ്ട്. ജന്‍മനാടായ വൈക്കത്ത് കുടുംബവീട് ഉള്‍പ്പെടെ മമ്മൂട്ടി സ്വന്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha