ആ തീരുമാനം തെറ്റായി പോയി, കോളേജ് കാലത്താണ് ആ മണ്ടത്തരം ചെയ്തത്, മനസ് തുറന്ന് നടി ലെന

സിനിമയില്‍ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അത് സഫലമായി. പക്ഷേ പ്രതീക്ഷ രീതിയില്‍ എത്തിപ്പെടാനായില്ലെന്ന് നടി ലെന പറഞ്ഞു.മലയാളസിനിമയില്‍ നിന്നും ലെന ഇടയ്‌ക്കൊന്നു മാറി നിന്നിരുന്നു.അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു.
ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓര്‍മകള്‍ മാത്രമാണ് സിനിമ സമ്മാനിച്ചതെന്ന് ലെന പറഞ്ഞു. കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. സ്‌കൂള്‍ പഠനകാലത്താണ് എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തത്.
അതു കൊണ്ട് തന്നെ അവസരത്തിനുവേണ്ടി ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. ആ കുടുംബാന്തരീക്ഷത്തില്‍ ഞാന്‍ എപ്പോഴും സുരക്ഷിതയായിരുന്നു. ഈ പറയുന്ന തിക്താനുഭവങ്ങളൊന്നും എന്റെ കരിയറില്‍ ഉണ്ടായിട്ടില്ലെന്നും ലെന പറയുന്നു.
രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ലെന പറഞ്ഞു. അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയില്‍ വന്നപ്പോള്‍ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല.
അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാന്‍ പോയത്. ബോംബെയില്‍ നിന്ന് പി.ജി കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായെന്നു ലെന പറഞ്ഞു.
https://www.facebook.com/Malayalivartha