സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച നടൻ ഫഹദ് ഫാസിൽ, മികച്ച നടി പാർവതി?

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. മികച്ച നടൻ ഫഹദ് ഫാസിൽ, മികച്ച നടി പാർവതിയെന്നും റിപ്പോർട്ടുകൾ. മന്ത്രി എ കെ ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ചില അപ്രതീക്ഷിത അവാര്‍ഡുകള്‍ ഇത്തവണയും പ്രതീക്ഷിക്കാം.
യുവാക്കളുടെ ഒരുപിടി ചിത്രങ്ങള്‍ ഇത്തവണ കടുത്ത മത്സരം കാഴ്ച വെക്കുന്നുണ്ടെന്നതും മറ്റൊരു പ്രത്യേകതയാണ്. സനൽകുമാർ ശശിധരന്റെ വിവാദ ചിത്രം എസ്.ദുർഗ, തൊണ്ടി മുതലും ദൃക്സാക്ഷിയും (ദിലീഷ് പോത്തൻ) ടേക്ക് ഓഫ് (മഹേഷ് നാരായണൻ) ഈ മ യൗ (ലിജോ ജോസ് പെല്ലിശേരി) പറവ (സൗബിൻ ഷാഹിർ)ഹേയ് ജൂഡ്(ശ്യാമ പ്രസാദ്) ഉദാഹരണം സുജാത (ഫാന്റം പ്രവീൺ) ഈട (ബി.അജിത്കുമാർ) ഭയാനകം(ജയരാജ്)) ടെലിസ്കോപ്(എം.ബി.പത്മകുമാർ) പശു (എം.ഡി.സുകുമാരൻ) പാതിരാക്കാലം (പ്രിയനന്ദനൻ) കിണർ (എം.എ.നിഷാദ്) അകത്തോ പുറത്തോ (സുദേവൻ)സ്വയം (ആർ.ശരത്) കാറ്റ് (അരുൺകുമാർ അരവിന്ദ്), സഞ്ജു സുരേന്ദ്രന്റെ ഏദൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള(അൽത്താഫ് സി. സലീം), വിശ്വാസപൂർവം മൻസൂർ (പി.ടി.കുഞ്ഞുമുഹമ്മദ്) തുടങ്ങിയ ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്.
മികച്ച നടനായി ഫഹദിനെ പരിഗണിച്ചത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിലെ പ്രകടനത്തിനും മികച്ച നടിയായി പാർവതിയെ പരിഗണിച്ചത് ടേക്ക് ഓഫ് ചിത്രത്തിലെ മികച്ച പ്രകടനത്തിനുമാണെന്നാണ് റിപ്പോർട്ടുകൾ. സിനിമകളുടെ സ്ക്രീനിങ് കിന്‍ഫ്ര ഫിലിം ആൻഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണ് നടത്തിയത്. ടി വി ചന്ദ്രന്‍ ചെയര്‍മാനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha
























