തനിക്ക് ലഭിച്ച അവാര്‍ഡ് ഡബ്ല്യു.സി. സിക്ക് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വ്വതി

മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വുമന്‍ ഇന്‍ സിനിമ കളക്ടീവിന് സമര്‍പ്പിക്കുന്നുവെന്ന് പാര്‍വ്വതി. ഡബ്ള്യു .സി. സി എന്ന സംഘടന നൽകിയ പിന്തുണക്കും ധൈര്യത്തിനും നന്ദി പറയുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു. 'ടേക് ഒാഫ്' സംവിധായകന്‍ മഹേഷ് നാരായണനും മറ്റ് പിന്നണി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. സംസ്ഥാന അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല. നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങള്‍ അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു. രാജേഷ് പിള്ള മണ്‍മറഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹം നിര്‍മ്മിച്ച ചിത്രത്തിന് പുരസ്കാരങ്ങള്‍ ലഭിക്കുന്നത് ഏറെ സന്തോഷം നല്‍കുന്നുവെന്നും പാര്‍വ്വതി പ്രതികരിച്ചു.
ഇറാഖിലകപ്പെട്ട മലയാളി നഴ്സുമാരുടെ അതിജീവനത്തിന്റെ കഥ പറഞ്ഞ 'ടേക് ഓഫ്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വ്വതി പുരസ്കാരത്തിനര്‍ഹയാക്കിയത്. ചിത്രത്തിൽ സമീറ എന്ന ശക്തമായ കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത് ചിത്രം പാർവതിയുടെ കരിയറിലെ ഒരു പൊൻതൂവൽ ആയിത്തന്നെ കണക്കാക്കാം. മികച്ച നടനുള്ള അവാർഡ് ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രന്‍സ് സ്വന്തമാക്കി.
https://www.facebook.com/Malayalivartha

























