Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ജയറാമിനെ നായകനാക്കി മണിയന്‍പിള്ള രാജു നിര്‍മിച്ച പഞ്ചവര്‍ണതത്ത എന്ന ചിത്രം റിലീസാകും മുമ്പ് ഒന്നേകാല്‍ക്കോടി ലാഭമായി, തിയേറ്റര്‍ കളക്ഷനും മോശമല്ല

25 MAY 2018 02:49 PM IST
മലയാളി വാര്‍ത്ത

പരാജയത്തിന്റെ പടുകുഴിയിലായിരുന്ന ജയറാമിനെ നായകനാക്കി സിനിമയെടുക്കുക, അത് ഹിറ്റാക്കുക മാത്രമല്ല സിനിമ ഇറങ്ങും മുമ്പ് ഒരു കോടിയോളം രൂപ ലാഭം ഉണ്ടാക്കുക. ഇതൊക്കെ മണിയന്‍പിള്ള രാജുവിന് മാത്രം കഴിയുന്ന കാര്യമാണ്. മണിയന്‍പിള്ള കിടന്നാല്‍ കാല്‍പ്പണവുമായേ പൊങ്ങൂ എന്നാണ് മലയാളസിനിമയിലെ ചൊല്ല്. മമ്മൂട്ടിയെ നായകനാക്കി എടുത്ത അനശ്വരം മുതല്‍ പഞ്ചവര്‍ണത്തത്ത വരെ 11 സിനിമകള്‍ ഇതില്‍ പരാജയപ്പെട്ട ചിത്രങ്ങളുണ്ടെങ്കിലും മണിയന്‍പിളളയ്ക്ക് ഒരു രൂപ പോലും നഷ്ടം സംഭവിച്ചിട്ടില്ല. അതാണ് മണിയന്‍ പിള്ള മാജിക്ക്. ദൈവമേ കൈതൊഴാം എന്ന ജയറാം ചിത്രം ഒരാഴ്ച പോലും തിയേറ്ററുകളില്‍ ഓടിയില്ല. ആ സമയത്താണ് പഞ്ചവര്‍ണത്തത്തയില്‍ തലമൊട്ടയടിച്ച്, മീശവടിച്ച് ജയറാമിനെ നായകനാക്കി മണിയന്‍പിള്ള പടംപിടിച്ചത്. സംവിധായകന്‍ നവാഗതനായ രമേഷ് പിഷാരടിയും. 

മൂന്നരക്കോടി രൂപ പോലും മുതല്‍മുടക്കില്ലാത്ത ചിത്രം സാറ്റലൈറ്റ്, ഓവര്‍സീസ്, അന്യഭാഷാ ഇടപാടുകളിലൂടെ നാലരക്കോടി കിട്ടി. തിയേറ്റര്‍ കളക്ഷനും മോശമല്ല. ജയറാമിനെ നായകനാക്കിയപ്പോള്‍ തുല്യമായ മറ്റൊരു വേഷം കുഞ്ചാക്കോബോബന് നല്‍കി. അങ്ങനെ നല്ലതുക സാറ്റലൈറ്റ് അവകാശം കിട്ടി. കഥ തെരഞ്ഞെടുക്കുന്നതിനൊപ്പം ആര്‍ട്ടിസ്റ്റുകളെയും മറ്റും തീരുമാനിക്കുന്നതില്‍ മണിയന്‍പിള്ളയ്ക്കുള്ള ബുദ്ധി സുഹൃത്തും നിര്‍മാതാവുമായ സുരേഷ്‌കുമാറിന് പോലുമില്ല. പണ്ട് മോഹന്‍ലാലിനെ നായകനാക്കി നിര്‍മിച്ച വെള്ളാനകളുടെ നാട് വിതരണം ചെയ്ത തരംഗിണി ശശിയും ഏയ് ഓട്ടോയുടെ അവകാശം വാങ്ങിയ പി.കെ.ആര്‍ പിള്ളയോ ഇന്ന് സിനിമയിലില്ലെന്നും ഓര്‍ക്കണം. നല്ല ലാഭത്തിലാണ് ഏയ് ഓട്ടോ വിറ്റതെങ്കിലും അതിലും വലിയ ലാഭം പി.കെ.ആറിന് ലഭിച്ചു.



പഞ്ചസാര കട്ട് വിറ്റാണ് കുട്ടിക്കാലത്ത് മണിയന്‍പിള്ള രാജു സിനിമ കണ്ടിരുന്നത്. വീട്ടിലേക്ക് സാധനം വാങ്ങിയിരുന്ന പറ്റ് കടയില്‍ നിന്ന് അഞ്ച് കിലോ പഞ്ചസാരവരെ ഒരു മാസം വാങ്ങി മറിച്ച് വിറ്റു. ഒരുതവണ അച്ഛന്‍ പറ്റ് ബുക്ക് നോക്കിയപ്പോള്‍ ഒരുമാസം വീട്ടില്‍ 110 കിലോ പഞ്ചസാര വാങ്ങിയിരിക്കുന്നു. ' ടീ... ഈ വീട്ടില്‍ ഒരു മാസം എത്ര കിലോ പഞ്ചസാര വേണം' അച്ഛന്‍ അമ്മയോട് ചോദിച്ചു. ' രണ്ട് കിലോ' അമ്മയുടെ മറുപടി. അതോടെ അച്ഛന്‍ വീടിന് പരിസരത്തുള്ള എല്ലാ കടകളിലും നിര്‍ദ്ദേശം നല്‍കി, മേലാല്‍ മണിയന്‍പിള്ളക്ക് കടം കൊടുക്കരുത്. അതുകൊണ്ടൊന്നും സിനിമാ കാണല്‍ അവസാനിച്ചില്ല. മറ്റ് പല മാര്‍ഗങ്ങളിലൂടെ വീട്ടില്‍ തന്നെ മോഷണം നടത്തി പല സിനിമകളും പലവട്ടം കണ്ടു. കുഞ്ഞുന്നാളിലേ ഇത്തരത്തില്‍ സിനിമ കണ്ടാണ് മണിയന്‍പിള്ള നല്ലൊരു നടനും നിര്‍മാതാവും ആയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (27 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (45 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (54 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

Malayali Vartha Recommends