Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

സിനിമയുടെ പളപളപ്പും തുടിതുടിപ്പും പണക്കൊഴുപ്പും അല്‍പ്പായുസ് ആണെന്ന് നടി ചാര്‍മിളയുടെ ഇപ്പോഴത്തെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. വീടെന്ന് പോലും പറയാനാകാത്ത ഒരു സ്ഥലത്ത് അവര്‍ അമ്മയ്ക്കും മകനുമൊപ്പം കഴിയുന്നു

02 JUNE 2018 04:48 PM IST
മലയാളി വാര്‍ത്ത

പഴയ പ്രതാപമെല്ലാം പോയി ചെന്നൈയിലെ വീട്ടില്‍ കഴിയുന്ന നടി ചാര്‍മിളയെ കാണാന്‍ പോയ അനുഭവം നാന വാരികയുടെ ലേഖകന്‍ എഴുതിയത് വായിച്ചാല്‍ ആരും ഞെട്ടിപ്പോകും. സിനിമയുടെ പളപളപ്പും തുടിതുടിപ്പും പണക്കൊഴുപ്പും അല്‍പ്പായുസ് ആണെന്ന് ചാര്‍മിളയിലൂടെ ലേഖകന്‍ വരച്ച് കാട്ടുന്നു.. ഒരു തെരുവിലാണ് ചാര്‍മിളയും മകനും അമ്മയും ഇന്ന് താമസിക്കുന്നത്. തകര്‍ന്ന് വീഴാറായ ചെറിയ ഓലപ്പുരകളും ഓടിട്ട വീടുകളുമാണ് ചുറ്റുമുള്ളത്. പകല്‍ വെളിച്ചത്തിലും ആരെയും പുറത്ത് കണ്ടില്ല. അപ്രതീക്ഷിതമായി വന്നയാളോട് ചാര്‍മ്മിളയുടെ വീട് എവിടെയാണെന്ന് ലേഖകന്‍ ചോദിച്ചപ്പോള്‍ അങ്ങനെയാരേം അറിയില്ലെന്ന് പറഞ്ഞു.

വഴിതെറ്റിയതാകാം എന്ന് കരുതി ലേഖകന്‍ തിരികെ നടന്നപ്പോള്‍ അടുത്ത വീട്ടില്‍നിന്ന് മദ്ധ്യവയസ്‌ക്കനെത്തി. കാര്യം പറഞ്ഞു. സിനിമയിലൊക്കെ അഭിനയിക്കുന്നയാളാണെന്ന് പറഞ്ഞപ്പോള്‍ വീട് കാട്ടിത്തന്നു. പഴയൊരു ഫഌറ്റ്. മുഷിഞ്ഞ് വൃത്തിഹീനമായ സ്ഥലം. ചെറിയ ഗേറ്റ് കടന്നുവേണം അവിടെയെത്താന്‍. ഫഌറ്റിന് മുന്‍വശം പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നു. വീട്ട് നമ്പര്‍ അന്വേഷിച്ച് നടക്കുന്നതിനിടയില്‍ ഒരാള്‍ വന്നു. ചാര്‍മ്മിളയായിരുന്നു. വിശ്വസിക്കാനായില്ല. നനുത്ത് തുടുതുടുത്ത ആ തരുണീലാവണ്യമില്ല,. വട്ടമുഖവും വിടര്‍ന്ന കണ്ണുകളും ഇടതൂര്‍ന്ന മുടിയിഴകളും ഓര്‍മ്മയായിരിക്കുന്നു. ചിരിയിലെ കുസൃതിയും മാഞ്ഞിരിക്കുന്നു.

ജീവിതത്തിലെ തിരിച്ചടികള്‍ സമ്മാനിച്ച മുറിവുകള്‍ ആ മുഖത്ത് കാണാമെന്ന് ലേഖകന്‍ പറയുന്നു. ചാര്‍മ്മിള അവരെ വീട്ടിനകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഒരു വീടെന്ന് വിളിക്കാനാവുമോ? എന്ന് പോലും സംശയം. തല ചായ്ക്കാനൊരിടം ഫര്‍ണിച്ചറൊന്നുമില്ല. ഒന്നുരണ്ട് പ്ലാസ്റ്റിക് കസേരകള്‍ കിടപ്പുണ്ട്. മൂലയ്‌ക്കൊരു കൊച്ചു ടി.വി. നിറം മങ്ങിയ ഫ്രിഡ്ജ്. അത് മാത്രമാണ് വിലപിടിപ്പുള്ള സാധനങ്ങള്‍. ഹാളിനോട് ചേര്‍ന്നുള്ള ഒരു കൊച്ചുമുറിയില്‍ അമ്മ തളര്‍ന്നുകിടക്കുന്നു. അമ്മൂമ്മയോട് ചേര്‍ന്നിരിക്കുന്ന ഒമ്പതുവയസ്സുകാരന്‍ ജൂഡ് അഡോണിസ് കളിപ്പാട്ടങ്ങള്‍ നോക്കുന്നു. രാജാവ് ദരിദ്രനാകുമോയെന്ന് പണ്ടൊക്കെ സംശയിച്ചിട്ടുണ്ട്. ഇപ്പോള്‍ ചാര്‍മ്മിളയെ കണ്ടപ്പോള്‍ അത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടെന്ന് പറഞ്ഞാണ് കുറിപ്പ് തീരുന്നത്. 

പ്രണയ തകര്‍ച്ചയും രണ്ട് വിവാഹമോചനങ്ങളും ചാര്‍മിളയുടെ ജീവിതം തകര്‍ത്തിരിക്കുന്നു. മകനെയും അമ്മയേയും നോക്കാന്‍ സിനിമയില്‍ അഭിനയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും അവര്‍ പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (10 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (28 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (37 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends