Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

മോഹന്‍ലാലിന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ജോലിക്ക് ഒന്നും പോകാതെ വയറു നിറക്കാന്‍ ചിലരുണ്ടെന്ന് ആക്ഷേപം, ഇതേ തുടര്‍ന്ന് യുവാക്കള്‍ ഔദ്യോഗിക ഫാന്‍സില്‍ നിന്ന് കൊഴിഞ്ഞു പോകുന്നു. 150 രൂപയുടെ ടിക്കറ്റ് 250 രൂപയ്ക്ക് വിറ്റ് കൊള്ളലാഭം നേടിയെന്നും ആക്ഷേപം

05 JUNE 2018 11:55 AM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്റെ അറിവോടെ നടത്തുന്ന താരസംഘടന പണം വെട്ടിപ്പിനെ തുടര്‍ന്ന് രണ്ടായി പിളര്‍ന്നു. ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പിളര്‍ന്ന് യുവാക്കള്‍ യൂണിവേഴ്‌സല്‍ റിയല്‍ ഫാന്‍സ് ആന്‍ഡ്് വെല്‍ഫയര്‍ അസോസിയേഷന്‍ രൂപീകരിച്ചു (യു.ആര്‍.എം.എഫ്.ഡബ്ല്യൂ.ഒ). മുമ്പും ഈ രണ്ട് സംഘടനകളും ഒരുമിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഔദ്യോഗിക സംഘടനയിലെ ചില നേതാക്കള്‍ നടത്തിയ സാമ്പത്തിക ക്രമക്കേട് തെളിവ് സഹിതം യുവാക്കള്‍ ഫെയിസ്ബുക്കിലൂടെയും മറ്റും പ്രചരിപ്പിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് യു.ആര്‍.എം.എഫ്.ഡബ്ല്യൂ.ഒ ഭാരവാഹികള്‍ ഫെയിസ്ബുക്കിലൂടെ പറയുന്നു. ലെറ്റര്‍പാഡില്‍ മോഹന്‍ലാലിന്റെ വ്യാജ ഒപ്പിട്ട് ഔദ്യോഗിക ഫാന്‍സ് എ.കെ.എം.എഫ്.ഡബ്ല്യൂ.സി.എ ആണെന്ന് പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. 

തിരുവനന്തപുരം ഫാന്‍സ് അസോസിയേഷന്‍ ഒരുപാട് പണം തട്ടിയെടുത്തെന്നും ആരോപിക്കുന്നു. 20 വര്‍ഷമായി സ്ഥാനത്തു കെട്ടി പിടിച്ചു ഇരിക്കുന്നവന്‍ കാണിച്ചു കൂട്ടിയ അഴിമതികള്‍ നിരവധിയാണ്. സംഘടന ലെറ്റര്‍ പാടും സീലും മോഹന്‍ലാലിന്റെ വ്യാജ ഒപ്പും കണ്ട് ഞങ്ങള്‍ ഭയക്കില്ലെന്ന് യു.ആര്‍.എം.എഫ്.ഡബ്ല്യൂ.ഒ ചൂണ്ടിക്കാട്ടുന്നു. വില്ലന്‍ സിനിമയുടെ 150 രൂപയുടെ ടിക്കറ്റ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്ക് 250 രൂപയ്ക്കാണ് വിറ്റതെന്നും ഇത് ചൂണ്ടിക്കാട്ടിയിട്ടും സംഘടനയുടെ തലപ്പത്തിരിക്കുന്ന വിമല്‍കുമാര്‍ നടപടിയെടുത്തില്ലെന്നും ഫെയിസ്ബുക്കിലൂടെ അംഗങ്ങള്‍ പറയുന്നു. 



2010 ല്‍ ഓണ്‍ലൈന്‍ യൂണിറ്റ് തുടങ്ങിയ സജീവിനെ ഒതുക്കാന്‍ എ.കെ.എം.എഫ്.ഡബ്ല്യൂ.സി.എയിലെ ചിലര്‍ ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയില്‍ കാണിക്കാന്‍ തയ്യാറാക്കിയ ലെറ്റര്‍ പാഡ് ആണ് മോഹന്‍ലാലിന്റേതെന്ന പേരില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും ഇതെഴുതിയത് അന്നത്തെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന സാജന്‍ കമലേശ്വരം ആണെന്നും ഫെയിസ്ബുക്ക് കമന്റിലൂടെ ടോണി കുരിശിങ്കല്‍ എന്ന പേരുള്ളയാള്‍ ആരോപിക്കുന്നു. അന്ന് ഇവര്‍ സജീവിനെ ഒതുക്കാന്‍ ഉപയോഗിച്ച ഈ ഒരു പേപ്പര്‍ കൊണ്ട് സജീവ് ലാലേട്ടന്റെ അടുത്തെത്തി. ഇന്ന് യു.ആര്‍.എം.എഫ്.ഡബ്ല്യൂ.ഒ ഫാന്‍സിനെ ഒതുക്കാന്‍ ഈ ഒരു പേപ്പര്‍ ഉപയോഗിച്ച മന്ദബുദ്ധികളോട് നീയൊക്കെ ലാലേട്ടനെയാണോ സ്‌നേഹിക്കുന്നത് അതോ ലാലേട്ടന്റെ പേരില്‍ തട്ടിപ്പും വെട്ടിപ്പും നടത്തി ജോലിക്ക് ഒന്നും പോകാതെ വയറു നിറക്കാനോ...എന്നും ചോദിക്കുന്നു.

അതേസമയം മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി എകെഎംഎഫ്‌സിഡബ്ല്യുഎയ്ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് പ്രസ്താവന ഇറക്കിയിട്ടുണ്ട്. അവരുടെ ലെറ്റര്‍പാഡില്‍ മോഹന്‍ലാല്‍ ഒപ്പിട്ട ഒരു കുറിപ്പും ഷെയര്‍ ചെയ്തിട്ടുണ്ട്.



മോഹന്‍ലാലിന്റെ അറിവോടെ ആന്റണി പെരുമ്ബാവൂരും അദ്ദേഹത്തിന്റെ സഹായികളുമാണ് ഫാന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

കഴിഞ്ഞ 20 വര്‍ഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന അഗങഎഇണഅ എന്ന നമ്മുടെ കൂട്ടായ്മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ. മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ട്. അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി എ.കെ.എം.എഫ്.ഡബ്ല്യൂ.സി.എക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ഓര്‍മിപ്പിച്ചുകൊള്ളുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (9 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (27 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (36 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

Malayali Vartha Recommends