Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...


കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...


തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...


അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു: ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും; നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി...


ഇന്ത്യയില്‍ വാട്‌സാപ്പ് നിര്‍ത്തേണ്ടി വരും; കടുംപിടിത്തം ഒഴിവാക്കണമെന്ന് മെറ്റ...എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു? വിശദാംശങ്ങള്‍ അറിയാം...സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ അത് സംഭവിക്കും...

മലയാളസിനിമയിലെ സ്ത്രീ വിരുദ്ധത; സിനിമയിലെ സ്ത്രീ സാന്നിധ്യം ഉറപ്പാക്കേണ്ടത് എങ്ങിനെയാണ്; സ്ത്രീകളെ നിങ്ങള്‍ കൂടെ കൂട്ടണ്ട എന്ന് തീരുമാനിക്കുമ്പോള്‍, അവര്‍ ചുമട് എടുക്കാന്‍ കെല്‍പ്പുള്ളവര്‍ അല്ല എന്ന് പറഞ്ഞ് കൊണ്ടാവരുത്; തുറന്നടിച്ച് ലക്ഷ്മി മരിക്കാര്‍

06 JUNE 2018 02:21 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ സ്ത്രീ സാന്നിധ്യം എങ്ങിനെയാണ് ഉറപ്പാക്കേണ്ടത് എന്നു തുറന്നു പറഞ്ഞ് നടി ലക്ഷ്മി മരിക്കാര്‍. ഒരു പുരുഷന്‍ കടന്ന് പോകുന്ന അതേ ലേര്‍ണിംഗ് ഒരു സ്ത്രീക്കും ബാധകമാണ്, ചിലപ്പോ അതിലും സ്ലോ ആയി തന്നെ. അതിനുള്ള സമയം നല്‍കണം, ക്ഷമ കാണിക്കണം. മാനസികമായ ആ റിസര്‍വേഷന്‍ നല്‍കാന്‍ തയ്യാറാവാതെ മറ്റാരെങ്കിലും ചെയ്യും എന്നാലോചിച്ചിരുന്നാ അങ്ങനെ ഇരിക്കുകയേ ഉള്ളൂ. ഫേസ്ബുക്കിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.

ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;-

വുമണ്‍ ഇന്‍ സിനിമ കളക്റ്റീവിന്റെ വാര്‍ഷിക പരിപാടിക്ക് പോയപ്പോഴാണ് ഒരു കാര്യം വ്യക്തമായത്. ആരും സ്ത്രീകള്‍ സിനിമയിലേക്ക് വരണ്ട എന്നോ, അവര്‍ക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവേണ്ട എന്നോ ആഗ്രഹിക്കുന്നില്ല. എല്ലാവരും ഫെമിനിസ്റ്റുകള്‍

കമല്‍, സിബി മലയില്‍ എന്നിങ്ങനെ ഒട്ടനേകം പേര്‍ സംസാരിക്കുകയുമുണ്ടായി. കമല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ സിനിമ കാക്കോത്തി കാവിലെ അപ്പൂപ്പന്താടിയെ കുറിച്ച് വാചാലനായി. സ്ത്രീയെ കേന്ദ്ര കഥാപാത്രമായി എടുത്ത സിനിമ അന്നത്തെ കാലത്ത് ഊഹിക്കാനേ കഴിയാത്തതായിരുന്നു എന്നും, മിര്‍ച് മസാലയില്‍ നിന്ന് ഇന്‍സ്പിറേഷന്‍ ഉള്‍കൊണ്ടെടുത്തതാണെന്നും പറഞ്ഞ് കൊണ്ട് 'സ്ത്രീവിരുദ്ധരില്‍' നിന്ന് തന്നെ മാറ്റി പ്രതിഷ്ഠിച്ചു.

സ്ത്രീകള്‍ക്ക് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ അക്കമിട്ടു നിരത്തി താന്‍ ഒരിക്കലും സ്ത്രീകളുടെ അടിച്ചമര്‍ത്തലിനു പങ്കാളിയായിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറയുന്ന വണ്ണം. (അവര്‍ക്ക് ഇപ്പോ മാര്‍ക്കറ്റ് ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവര്‍ അവിടെ വന്നിരിക്കുന്നത് എന്ന് കരുതേണ്ടിയിരിക്കുന്നു ,more so because,, മാര്‍ക്കറ്റ് ഉള്ള ഒരു സംവിധായകന്‍ പോലും (the new generation ones) അവിടെ തല കാണിച്ചില്ല എന്നതുകൊണ്ട്, even the one’s who have made ‘women-centric’ films.)  അവര്‍ ഓരോരുത്തരും കരുതുന്നത് താന്‍ അല്ലാത്ത മറ്റെല്ലാവരുമാണ് മാറേണ്ടത് എന്നാണ്. താനല്ലാത്ത എല്ലാവരും പടച്ചു വിടുന്നതാണ് സിനിമയിലെ,  both on and off screen സ്ത്രീ വിരുദ്ധത എന്നാണ്. അല്ലെങ്കില്‍, സ്ത്രീകളുടെ അസാന്നിധ്യത്തില്‍ തനിക്കൊരു പങ്കുമില്ല എന്നാണ്.

ഒരാള് പോലും അംഗീകരിക്കില്ല അവര്‍ സ്ത്രീ വിരുദ്ധരാണെന്ന്. ശെരിയാണ്. ആരും സ്ത്രീപക്ഷ വാദികള്‍ അല്ലാതെയില്ല. പക്ഷെ ഫെമിനിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഓരോ സിനിമാക്കാരനും ചിന്തിക്കണം നിങ്ങളുടെ ഷൂട്ടിംഗ് സെറ്റില്‍, അഭിനയിക്കുന്നവരല്ലാത്ത എത്ര സ്ത്രീകളെ നിങ്ങള്‍ കാണുന്നുണ്ടെന്ന്.

നിങ്ങള്‍ മനസ്സുവെച്ചാല്‍ ഓരോ ഡിപ്പാര്‍ട്‌മെന്റിലെയും AD’s ആയിട്ട് സ്ത്രീകളെ എടുക്കാം. ഒരു സിനിമാട്ടോഗ്രാഫര്‍ വിചാരിച്ചാല്‍, ഒരു ഡയറക്ടര്‍ വിചാരിച്ചാല്‍, ഒരു ആര്ട്ട് ഡയറക്ടര്‍ വിചാരിച്ചാല്‍, ഒരു പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിചാരിച്ചാല്‍.. അല്ലാത്ത പക്ഷം ഫ്രഷേഴ്‌സ് ആയിട്ട് ഇറങ്ങുന്നവരോട് എക്‌സ്പീരിയന്‍സ് ചോദിക്കുന്നത് പോലെയാണത്.

ഓര്‍ക്കേണ്ട മറ്റൊരു കാര്യം. സ്ത്രീകളെ നിങ്ങള്‍ കൂടെ കൂട്ടണ്ട എന്ന് തീരുമാനിക്കുമ്പോള്‍, അവര്‍ ചുമട് എടുക്കാന്‍ കെല്‍പ്പുള്ളവര്‍ അല്ല എന്ന് പറഞ്ഞ് കൊണ്ടാവരുത്. Afterall, feminism is not about comparison of capabilities. ഇനി സ്ത്രീകള്‍ ഉണ്ടെങ്കില്‍ തന്നെ അവരുടെ സാനിറ്ററി ഹെല്‍ത്ത്, അതുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളെ കുറിച്ചും empathetic ആവാനും സാധിക്കണം. അതവരുടെ കഴിവില്ലായ്മയെ സൂചിപ്പിക്കുന്നില്ല എന്ന ബോധം ഉണ്ടാവണം.  I’ve had educated, well-read men tell me 'പിരിയഡ്‌സ് ഒക്കെ എല്ലാ പെണ്ണുങ്ങള്‍ക്കും വരുന്നതല്ലേ, നിനക്ക് മാത്രം എന്താ ഇങ്ങനെ' എന്ന്.

വരാനിരിക്കുന്ന ഒരു പ്രമുഖ സിനിമയുടെ ഓഡിഷന്‍ നടക്കുന്നതിനെ പറ്റി ഒരു സുഹൃത്ത് പറഞ്ഞാണ് ഞാന്‍ അറിയുന്നത്. മെയില്‍ ലീഡുകള്‍ ആരാണെന്ന് തീരുമാനിക്കുകയും ചെയ്തു (മുന്‍നിര നടന്മാര്‍ നാല് പേര്‍). ഓഡിഷന്‍ നടക്കുന്നത് ഫീമെയില്‍ ലീഡുകള്‍ക്കു വേണ്ടിയാണ്. കൊച്ചി ഭാഷ സംസാരിക്കുന്ന പെണ്ണുങ്ങളെയാണ് ആവശ്യം.

തീര്‍ച്ചപ്പെടുത്തിയ നാലു മെയില്‍ ലീഡുകളില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ കൊച്ചി ഭാഷ സംസാരിക്കുന്നത്, എന്നിട്ടും ആ സിനിമയ്ക്കു വേണ്ടി ബാക്കി മൂന്ന് പേരെ കൊച്ചി ഭാഷയില്‍ സംസാരിപ്പിക്കാം എന്ന് സംവിധായകനും നിര്‍മാതാക്കളും കരുതുകയാണ്.

അതേ സമയം, ഫീമെയില്‍ ലീഡുകള്‍ പുതിയ കുട്ടികള്‍ ആവണം എന്ന നിര്‍ബന്ധം (കഥ നടക്കുന്ന പരിസരത്ത് നിന്ന് തന്നെ വേണമെന്ന്). ആളുകള്‍ കാണാതെ പോകുന്നത് ഇതിന്റകത്തെ  economic logic  ആണ്. അഭിനയിച്ചു എക്‌സ്പീരിയന്‍സ് ഉള്ള ഫീമെയില്‍ ലീഡുകള്‍ക്കു പ്രതിഫലം കൂടും (എന്നാലും മെയില്‍ ലീഡുകളെക്കാള്‍ കുറവ് തന്നെ). പിന്നെ സിനിമയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്ന റോളില്‍ വലിയ മെച്ചം ഒന്നുമില്ലാത്തത് കൊണ്ട് അവരില്‍ അത്ര ഇന്‍വെസ്റ്റ് ചെയ്യേണ്ട ആവശ്യവുമില്ല.

ഇതാകുമ്പോ നാല് പുതിയ നായികമാര്‍ക്ക് ഓരോ ലക്ഷം വീതം കൊടുത്താല്‍ കാര്യം കഴിഞ്ഞില്ലേ. സംവിധായകന്‍ (നിര്‍മാതാവിന്റെ ഇടപെടല്‍ ഇല്ലേയില്ല) വിഭാവനം ചെയ്ത നായികയുടെ സവിശേഷതകള്‍ പുതിയ കുട്ടിക്ക് മാത്രമേയുള്ളൂ എന്ന് പറഞ്ഞ് സമാധാനിക്കാമെന്നേ ഉള്ളൂ. ഈ പറയുന്നതിന്റെ അര്‍ത്ഥം പുതിയ നായികമാര്‍ വേണ്ടാന്നല്ല.

എല്ലാവരും എപ്പോഴെങ്കിലും പുതുമുഖങ്ങള്‍ ആണല്ലോ. പക്ഷെ മിനിറ്റിനു മിനിറ്റിനു സ്ത്രീ പുതുമുഖങ്ങള്‍ ഇറങ്ങുകയും, എന്നാല്‍ ഏത് കഥാപാത്രവും അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് നമ്മുടെ established  നടന്മാര്‍ക്ക് മാത്രം ഉണ്ടാവുന്ന ഒന്നാണെന്നും വിശ്വസിക്കുന്നതില്‍ ഒരു കണ്‍വീനിയെന്‍സുണ്ട് both intellectual and economic.

സംഘടനാപരമായി അഡ്രസ് ചെയ്യേണ്ട വിഷയങ്ങള്‍ വേറേ. അതില്‍ ഗൗരവമുള്ള കാര്യമാണ് റെപ്രെസന്റേഷന്‍. ആര് ആരെയാണ് റെപ്രെസെന്റ് ചെയുന്നത് എന്നത്. അവിടെയിരുന്നു ഒട്ടനേകം പേരില്‍ രേഖ രാജ് മാത്രമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിച്ചത്. പി കെ റോസിയില്‍ നിന്ന് തുടങ്ങാത്ത മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തല്‍ അപൂര്‍ണമാണെന്ന് മാത്രമല്ല, ആത്യന്തികമായി നമ്മുടെ ഇടയിലെ ജാതി എന്ന ഒരു പൊളിറ്റിക്കല്‍ പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യാതിരിക്കുന്ന മനോഭാവത്തെ കൂടിയാണ് ചൂണ്ടിക്കാണിക്കുന്നത്.

അത് ഇന്‍ഡസ്ട്രിയിലെ ആണെങ്കിലും ശെരി, കഥകള്‍ പറയുന്നതില്‍ ആണെങ്കിലും ശെരി. അങ്ങനെയിരിക്കെ ഈ സംഘടന ആരെയാണ് പ്രതിനിധാനം ചെയുന്നത് എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. എങ്ങനെയാണ് സംഘാനയിലെ മെമ്പര്‍ഷിപ് നിര്‍ണയിക്കുന്നത്, ആരാണ് അത് നിര്‍ണയിക്കുന്നത് എന്ന് തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഇനിയും ക്ലാരിറ്റി ആവശ്യമുണ്ട്.

ബെക്ടെല്‍ ടെസ്റ്റ്‌ന്റെ ആശയത്തിന്റെ പുറത്ത് ഒരു ബെക്ടെല്‍ അവാര്‍ഡ് കൊടുക്കാനും അവര്‍ തീരുമാനിക്കുകയുണ്ടായി. For one, Bechdel test is as outdated as the very first computer. And even if it weren’t, it is simply a test that could make all films conform to a limited understanding of feminist dogma without taking into account the quality of the work it reviews.

ഇതൊക്കെ കൊമേര്‍ഷ്യല്‍ സിനിമ ആണെന്ന് പറയാം. ഇന്‍ഡിപെന്‍ഡന്റ് സിനിമ വേറേ തന്നെയൊരു കാര്യമാണ്. അവരോടൊന്നും ഇത്തരം സംവാദങ്ങള്‍ നടത്തേണ്ടതില്ല എന്നാണ് ഞാന്‍ കരുതുന്നത്.

Theoretically sorted out ആണ് അങ്ങനെയുള്ളവര്‍ എന്ന് അനുമാനിക്കാം,  both aesthetically, politically and also of the politics of their aesthetics.  വാര്‍ദയുടെയും ആകര്‍മാന്റെയും ചൈറ്റിലോവയുടെയും പേരുകള്‍ അവരുടെ വിരല്‍ത്തുമ്പുകളിലുണ്ട്; ബോര്‍ഡ്വെല്ലും, മേരി ആന്‍ ഡുവെന്നും, ലോറ മല്‍വിയുമൊക്കെ ഇവര്‍ക്ക് സുപരിചിതമാണ്. അവിടെ താരങ്ങളെ വെച്ച് സിനിമ ചെയ്യണം എന്ന ചോദ്യം ഉയരുന്നില്ലാത്തതു കൊണ്ട് ആ പ്രശ്‌നമില്ല. പ്രൊഡക്ഷന്റെ കാര്യത്തില്‍ അവരുക്കും എത്തരത്തിലാണ്proactive Bb contribution നടത്താന്‍ സാധിക്കുക എന്നൊരു പുനര്‍വിചിന്തനം അനിവാര്യമാണ്.

ഇതില്‍ നിന്നെല്ലാം ഉള്‍ക്കൊള്ളേണ്ട കാര്യം പലതുണ്ട്. നമ്മളെ മാറ്റി നിര്‍ത്തിക്കൊണ്ടൊരുreform  സാധ്യമല്ല. Women empowerment/ സ്ത്രീ ശാക്തീകരണം എന്ന umbrella term ലേൃാ ഉപയോഗിക്കുന്നതിനു പകരം, what have I done about it എന്ന് ആലോചിക്കൂ! ഇതിന് അധികം ഡിസ്‌കോഴ്‌സ് ഒന്നും പറയേണ്ടതില്ല. സ്ത്രീകളെ എടുത്താല്‍ മാത്രം മതി. ആ തീരുമാനം നിങ്ങള്‍ എടുക്കേണ്ടതാണ്. ഒരു പുരുഷന്‍ കടന്ന് പോകുന്ന അതേ ലേര്‍ണിംഗ് ഒരു സ്ത്രീക്കും ബാധകമാണ്, ചിലപ്പോ അതിലും സ്ലോ ആയി തന്നെ. അതിനുള്ള സമയം നല്‍കണം, ക്ഷമ കാണിക്കണം. മാനസികമായ ആ റിസര്‍വേഷന്‍ നല്‍കാന്‍ തയ്യാറാവാതെ മറ്റാരെങ്കിലും ചെയ്യും എന്നാലോചിച്ചിരുന്നാ അങ്ങനെ ഇരിക്കുകയേ ഉള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളായ യുവാക്കളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (50 minutes ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍ ആറ് കോടിയുടെ കൊക്കെയിനുമായി കെനിയന്‍ പൗരന്‍ അറസ്റ്റില്‍  (57 minutes ago)

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (1 hour ago)

എം.പി.ആയാല്‍ കേന്ദ്രമന്ത്രിയേക്കാള്‍ മികച്ചരീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന് തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി സുരേഷ് ഗോപി  (1 hour ago)

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി  (1 hour ago)

ആലപ്പുഴയില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു  (1 hour ago)

ചാലക്കുടിയിൽ ഹരിത കർമ സേന ശേഖരിച്ച മാലിന്യങ്ങൾക്ക് തീപിടിച്ചു...  (8 hours ago)

ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്ത് വീണ് 14കാരന് ദാരുണാന്ത്യം...  (8 hours ago)

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്  (8 hours ago)

ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോര്‍ജ്:- നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം; യാത്രാവേളയില്‍ കുടിക്കാനുള്ള വെള്ളം കരുതുക...  (8 hours ago)

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...  (9 hours ago)

തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പോയ സ്ലീപ്പർ ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഒരു മരണം: 18 പേര്‍ക്ക് പരിക്ക്...  (9 hours ago)

ജമ്മു കശ്മീരിലെ കിഷ്ത്വറിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (9 hours ago)

എന്തുകൊണ്ട് വാട്സാപ്പ് ഇന്ത്യ വിടുമെന്ന് പറഞ്ഞു?  (10 hours ago)

നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (10 hours ago)

Malayali Vartha Recommends